Connect with us

കാശ് കൊടുത്ത് വാങ്ങിയ ഡോക്ടർ പട്ടമാണോ?ആശുപത്രിയിൽ നിന്നും പിടിച്ച് പുറത്താക്കിയോ ? സത്യാവസ്ഥ പറഞ്ഞ് ആരതി!

TV Shows

കാശ് കൊടുത്ത് വാങ്ങിയ ഡോക്ടർ പട്ടമാണോ?ആശുപത്രിയിൽ നിന്നും പിടിച്ച് പുറത്താക്കിയോ ? സത്യാവസ്ഥ പറഞ്ഞ് ആരതി!

കാശ് കൊടുത്ത് വാങ്ങിയ ഡോക്ടർ പട്ടമാണോ?ആശുപത്രിയിൽ നിന്നും പിടിച്ച് പുറത്താക്കിയോ ? സത്യാവസ്ഥ പറഞ്ഞ് ആരതി!

ബിഗ് ബോസ് ഷോ പൂർത്തിയായി ഒരു വർഷം തികയാറാകുമ്പോഴും ഏറെ സജീവമായി നിൽക്കുന്ന റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രശസ്തിക്കൊപ്പം തന്നെ നിരവധി വിവാ​ദ​ങ്ങളും റോബിന്റെ പേരിൽ നിരന്തരമായി ഉണ്ടായിരുന്നു.

ഇപ്പോൾ അതിൽ നിന്നെല്ലാം വിട്ട് റെസ്റ്റിലാണ് റോബിൻ. ആരോ​ഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നുമാണ് സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അടുത്തിടെ റോബിൻ പറഞ്ഞത്. എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണെന്നും അതിന് മുമ്പും താന്‍ ഇങ്ങനെയാണെന്നും റോബിൻ പറഞ്ഞിരുന്നു. ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയ ആദ്യത്തെ ഡോക്ടർ കൂടിയായിരുന്നു റോബിൻ.

അതുകൊണ്ട് തന്നെ സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതും ആരാധകരെ സമ്പാദിച്ചതുമായ മത്സരാർഥി റോബിനായിരുന്നു. ജിജി ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് റോബിൻ ഹൗസിൽ മത്സരിക്കാനെത്തിയത്. മത്സരം കഴിഞ്ഞിട്ടും റോബിൻ തിരികെ ജോലിയിൽ പ്രവേശിച്ചില്ല.

ഇതോടെ പലരും ഡോക്ടർ സർട്ടിഫിക്കറ്റുണ്ടോയെന്ന് ചോദിച്ച് റോബിനെ വിമർശിക്കാൻ തുടങ്ങി. കാശ് കൊടുത്ത് വാങ്ങിയ ഡോക്ടർ പട്ടമാണോയെന്നും ചിലർ ചോദിച്ചിരുന്നു. ഇപ്പോഴിത അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. യു ടു സീ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോബിന്റെ പ്രതികരണം.

ഞാൻ ഡോക്ടറല്ല… എനിക്ക് സർട്ടിഫിക്കറ്റില്ല എന്നൊക്കെ പലരും പറയുന്നുണ്ട്. ഏഴര വർഷം ഞാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 12മണിക്കൂർ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന ആളാണ് ഞാൻ. നിയോനാറ്റോളജി മുതൽ സൂപ്പർ സ്പെഷ്യാലിറ്റി പേഷ്യന്റ്സിനെ വരെ നോക്കിയിരുന്ന ഡോക്ടറാണ് ഞാൻ. ഞാൻ അവിടെ പഞ്ചിൻ ചെയ്തതിന്റെ ഡീറ്റെയിൽസ് ആശുപത്രിയിൽ ഉണ്ടാകും.

സർട്ടിഫിക്കറ്റില്ലാത്ത ഒരാൾക്ക് ചുമ്മ അങ്ങനെ കയറാൻ അധികൃതർ അവസരം കൊടുക്കുമോ. ജീവന്റെ കാര്യമല്ലേ?. നമ്മളാരും ഇങ്ങനൊന്നും പറയാൻ പോകില്ല. അതെല്ലാം ഓരോരുത്തരുടെ ഇന്റിവിജ്വൽ കാര്യങ്ങളാണ്. കുറ്റം പറയുന്നവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഇവരൊന്നും ആ​ഗ്രഹിച്ച കാര്യം നടക്കുന്നില്ല.

ഫ്രസ്ട്രേറ്റഡായ ഊളകൾ പറഞ്ഞ് പരത്തുന്നതാണ് ഓരോന്നും. സ്വന്തം ലൈഫിൽ അവർ ഹാപ്പിയായിരുന്നെങ്കിൽ മറ്റുള്ളവരുടെ കാര്യത്തിൽ അവർ തലയിടില്ലായിരുന്നു. ഈ ഊളകളുടെ തതന്തയ്ക്ക് വിളിക്കാത്തത് അവർ അത് ഡിസർവ് ചെയ്യുന്നില്ല എന്നുള്ളത് കൊണ്ടാണ് റോബിൻ പറഞ്ഞു.

തന്റെ ഭർത്താവാകാൻ പോകുന്ന റോബിനെ കുറിച്ച് നിർമാതാവ് ​ഗോ​കുലം ​ഗോപാലൻ പറഞ്ഞ കാര്യങ്ങൾ അഭിമുഖത്തിൽ ആരതി പൊടിയും വെളിപ്പെടുത്തി. ജിജി ഹോസ്പിറ്റലിന്റെ ഓണറായിട്ടുള്ള ​ഗോകുലം ​ഗോപാലൻ സാർ വരെ ഡോക്ടറെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പലരും പറയുന്നത് കേ‍ട്ടു ഹോസ്പിറ്റലിൽ എന്തൊക്കയോ ചെയ്തതിന്റെ പേരിൽ ഡോക്ടറെ പിടിച്ച് പുറത്താക്കിയതാണെന്ന്.

അങ്ങനെ പുറത്താക്കിയതാണെങ്കിൽ ​ഗോപാലൻ സാർ ഡോക്ടറെ പുകഴ്ത്തി സംസാരിക്കുമോ?. ഇത് എന്റെ ആശുപത്രിയിൽ വർക്ക് ചെയ്തിരുന്ന എന്നെ ട്രീറ്റ്മെന്റ് ചെയ്തിരുന്ന എന്റെ മകനെപ്പോലെയുള്ള ഒരു ഡോക്ടറാണെന്ന് പറയില്ലല്ലോ. അതൊക്കെ ആളുകൾ കേൾക്കുന്നുണ്ട് കാണുന്നുണ്ട് പക്ഷെ അക്സപ്റ്റ് ചെയ്യാൻ അവർക്ക് വയ്യ എന്നാണ് തനിക്ക് മനസിലായത് എന്നാണ് ആരതി പൊടി പറഞ്ഞത്.

ആരതിയും ഇപ്പോൾ നടിയെന്ന തരത്തിൽ കൂടി ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്. റോബിനും സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.

More in TV Shows

Trending

Recent

To Top