Connect with us

ഈ സിസ്റ്റത്തിൽ നീതി കിട്ടണം; അയാൾ ജയിലിൽ പോകേണ്ടതാണെനങ്കിൽ ജയിലില്‍ പോകും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ജീവിത കാലം മുഴുവന്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യും അഡ്വ അജകുമാർ പറയുന്നു !

Malayalam

ഈ സിസ്റ്റത്തിൽ നീതി കിട്ടണം; അയാൾ ജയിലിൽ പോകേണ്ടതാണെനങ്കിൽ ജയിലില്‍ പോകും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ജീവിത കാലം മുഴുവന്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യും അഡ്വ അജകുമാർ പറയുന്നു !

ഈ സിസ്റ്റത്തിൽ നീതി കിട്ടണം; അയാൾ ജയിലിൽ പോകേണ്ടതാണെനങ്കിൽ ജയിലില്‍ പോകും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ജീവിത കാലം മുഴുവന്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യും അഡ്വ അജകുമാർ പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരിക്കുകയാണ്. തുടരന്വേഷണത്തിനായി മൂന്ന് മാസത്തെ സമയമായിരുന്നു നേരത്തേ ഹൈക്കോടതി അനുവദിച്ചിരുന്നത്. എന്നാൽ കേസിൽ പല പുതിയ തെളിവുകളും ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അയാൾ വേട്ടയാടപ്പെടുക തന്നെ ചെയ്യുമെന്ന് അഡ്വ അജകുമാർ. അതിജീവിതയ്ക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനം ആശങ്കപ്പെട്ടാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. അഭിഭാഷകർ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കൗണ്ടർ അറ്റാക്ക് ഉണ്ടാക്കുകയാണ്.

പല രീതിയിൽ ഉഴപ്പലുണ്ടാക്കിയ ശേഷം അന്വേഷണ സംഘത്തെ ഡിസ്മാന്റിൽ ചെയ്യുകയാണ് അവരുടെ ഉദ്ദേശമെന്നും അജകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജകുമാർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഈ കേസ് സംസ്ഥാനത്തിന് പുറത്ത് വിചാരണ ചെയ്യേണ്ട അവസ്ഥയിലേക്ക് പോയിക്കോണ്ടിരിക്കുന്നുവെന്നാണ് തന്റെ മനസ് പറയുന്നത്. കാരണം അതിജീവിതയ്ക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനം ആശങ്കപ്പെട്ടാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. അഭിഭാഷകർ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കൗണ്ടർ അറ്റാക്ക് ഉണ്ടാക്കുകയാണ്. പല രീതിയിൽ ഉഴപ്പലുണ്ടാക്കിയ ശേഷം അന്വേഷണ സംഘത്തെ ഡിസ്മാന്റിൽ ചെയ്യുകയാണ് അവരുടെ ഉദ്ദേശം’.’

ഈ അന്വേഷണം എന്തെങ്കിലും റിസൽട്ട് ഉണ്ടാക്കുമെന്ന് ജനത്തിന് തോന്നൽ വന്ന സമയത്ത് അവരാണ് എല്ലാത്തിന്റേയും കുഴപ്പക്കാർ അന്വേഷണ സംഘമാണെന്നും അവർ വിവരങ്ങൾ ചോർത്തി നൽകുകയാണ് എന്നൊക്കെ വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. മാധ്യമങ്ങൾ നൽകുന്ന വാർത്തകൾക്കെതിരെ
പരാതി ഉണ്ടെങ്കിൽ കേബിൾ ടിവി നെറ്റ്വർക്ക് നിയമപ്രകാരം എന്തുകൊണ്ട് പ്രതികൾക്ക് നീങ്ങിക്കൂടാ?’ അജകുമാർ ചോദിച്ചു.ഇതിനിടെ കേസിന്റെ പേരില്‍ ദിലീപിനെതിരായ ഈ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ പ്രതികരണം. ‘കുറെക്കാലമായി ഒരാളെ വേട്ടയാടുന്നു. കരുണ തോന്നുന്നില്ലേ? എത്രകാലം ഇത്തരത്തിൽ ചെയ്യുമെന്നും രാഹുൽ ഈശ്വർ ചോദിച്ചു. അതേസമയം ജീവിത കാലം മുഴുവന്‍ വേട്ടയാടപ്പെടേണ്ട കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു അഡ്വ അജകുമാറിന്റെ മറുപടി.

ഈ സിസ്റ്റത്തിൽ നീതി കിട്ടണം. അയാൾ ജയിലിൽ പോകേണ്ടതാണെനങ്കിൽ ജയിലില്‍ പോകും. അവന്‍ ജയിലില്‍ കിടന്ന് മരിക്കണമെന്നാണ് തലയിലെ എഴുത്തെങ്കില്‍ രാഹുല്‍ ഈശ്വര്‍ വിചാരിച്ചാലും നിര്‍ത്താന്‍ പറ്റില്ല. അതിന് രാജ്യത്തെ സിസ്റ്റം കറക്ടായി പ്രവര്‍ത്തിക്കണം എന്നും’ അജകുമാർ പറഞ്ഞു. അതേസമയം അങ്ങനെ ജീവിതകാലം മുഴുവൻ ദിലീപിനെ ജയിലിൽ ഇടം എന്നൊക്കെ താങ്കൾ സ്വപ്നം കണ്ടാൽ മതിയെന്നും ആ പരിപ്പ് ഇവിടെ വേവില്ലെന്നും അത് സാറിന്റെ വീട്ടിൽ വെച്ചാൽ മതിയെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി.രാഹുൽ ഈശ്വർ പറഞ്ഞത്-‘ബൈജു പൗലോസ് ചോർത്തിയാൽ അത് നല്ലതും പബ്ലിക്ക് ഡോക്യുമെന്റ്സും പക്ഷേ കോടതിയിൽ നിന്ന് പബ്ലിക്ക് ഡോക്യുമെന്റ് ദിലീപിന്റെ ഫോണിലെത്തിയാൽ അത് സുപ്രധാന രേഖകളും. ഞങ്ങൾ ഇട്ടാൽ വള്ളി ട്രൗസറും നിങ്ങൾ ഇട്ടാൽ ബെർമുഡയും, അതാണ് നടക്കുന്നത്.

നട്ടെല്ലുള്ള ജഡ്ജി ഇവിടെ ഉള്ളത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളത്തരങ്ങൾ ഇവിടെ നടക്കാത്തത്. ഇല്ലേങ്കിൽ എല്ലാവരും കൂടി ചേർന്ന് ദിലീപിനെ തൂക്കിക്കൊല്ലാൻ വിധിച്ചേനെ. ഇഷ്ടമില്ലാത്ത വിധി വന്നെന്ന് കരുതി കോടതിയെ കുറ്റം പറയരുത്. കോടതിയിൽ നിന്നും രേഖ ചോർന്നു എന്ന് പറയുന്ന ബൈജു പോലീസ് ചെയ്യുന്നത് ദിവസവും മാധ്യമങ്ങൾക്ക് കോടതി രേഖകൾ ചോർത്തി നൽകുകയാണ്.
ദിലീപ് മരിക്കുന്നത് വരെ ഈ കേസ് നടത്തുമോ? കേസ് അവസാനിപ്പിക്കാൻ പോലീസിന് ഉദ്ദേശമൊന്നും ഇല്ലേ? ദിലീപിനെ നിരന്തരമായി വേട്ടയാടുകയാണെന്നും’ രാഹുൽ ആരോപിച്ചു.

ABOUT DILEEP

Continue Reading
You may also like...

More in Malayalam

Trending

Recent

To Top