Connect with us

കോമൺ സെൻസ് ഇല്ലേ, ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; ആരെങ്കിലും സന്തോഷത്തോടെ വേർപിരിയുമോ? മഞ്ജുവിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നടന്നത്; കമന്റിന് ചുട്ട മറുപടി

general

കോമൺ സെൻസ് ഇല്ലേ, ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; ആരെങ്കിലും സന്തോഷത്തോടെ വേർപിരിയുമോ? മഞ്ജുവിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നടന്നത്; കമന്റിന് ചുട്ട മറുപടി

കോമൺ സെൻസ് ഇല്ലേ, ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; ആരെങ്കിലും സന്തോഷത്തോടെ വേർപിരിയുമോ? മഞ്ജുവിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നടന്നത്; കമന്റിന് ചുട്ട മറുപടി

ഈ ഓണക്കാലത്തും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയത് മഞ്ജു വാര്യർ തന്നെയാണ്. അത്തം മുതലിങ്ങോട്ട് വെറൈറ്റി ലുക്കിലുള്ള പോസ്റ്റുകളാണ് മഞ്ജു പങ്കിട്ടത്. നിരവധി ചർച്ചകളാണ് ഇതേ ചുറ്റിപറ്റി നടന്നത്. സമീറ സനീഷ് ഡിസൈന്‍ ചെയ്ത ഓണം സ്‌പെഷ്യല്‍ ഔട്ട് ഫിറ്റിലുള്ള ലുക്കാണ് മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. പോസ് കൊടുത്ത് ഒരു വീഡിയോ എടുക്കാനായിരുന്നു ശ്രമമെങ്കിലും കാറ്റ് കാരണം ആ ശ്രമം പാളിയതിന്റെ സങ്കടമൊക്കെ ലേഡി സൂപ്പർ സ്റ്റാറിന്റെ മുഖത്തുണ്ട്. എങ്കിലും പതിവ് ചിരി വിടാതെയുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പങ്കിട്ടത്. മഞ്ജുവിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിനും വീഡിയോക്കും താഴെ നിറയുന്നത്.

പ്രായം നാൽപ്പതു കഴിഞ്ഞു എങ്കിലും ഇരുപതായ ഒരു പെൺകുട്ടിയെ പോലെയാണ് മഞ്ജുവിനെ കണ്ടാൽ. മുൻപ് കോളേജിൽ പഠിക്കുന്ന സമയം മഞ്ജുവിന്റെ ചിത്രം തീയേറ്ററിൽ പോയി കണ്ട കൗമാരക്കാരൻ വരെ കമന്റുകളുമായി എത്തുകയുണ്ടായി. “ഞാൻ കോളേജിൽ പഠിക്കുമ്പോ ആണ് ചേച്ചിയുടെ ആദ്യത്തെ പടം ഇറങ്ങിയത്. ഇപ്പോ എനിക്ക് 43 വയസ്സ്. ചേച്ചിക്ക് 20”, എന്നാണ് ഒരാൾ കമന്റിട്ടത്.

പതിവ് തെറ്റിക്കാതെ മഞ്ജുവിൻെറ സന്തത സഹചാരിയായ ബിനീഷ് തന്നെയാണ് ഇത്തവണയും ചിത്രങ്ങൾ പകർത്തിയെടുത്തത്. നിറഞ്ഞ ചിരിയിൽ സന്തോഷത്തോടെയുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ഞൊടിയിടയിലാണ് വൈറലായത്. സ്കേർട്ടും ടോപ്പും അണിഞ്ഞു അതി സുന്ദരിയായി എത്തിയ മഞ്ജുവിനെ ചുറ്റിപറ്റി നിരവധി കമന്റുകളാണ് ലഭിച്ചത്. ഒരിക്കൽ മഞ്ജുവിന്റെ ലുക്ക് കണ്ട് നവ്യ പറഞ്ഞതിനെക്കുറിച്ചും ചിലർ സംസാരിക്കുന്നുണ്ട്.

കോളേജ് അഡ്മിഷൻ എടുക്കാൻ പോകുന്ന വഴി ആണോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. മറ്റു ചിലർക്ക് ആകട്ടെ ദിലീപ് ഇത് കണ്ടാൽ ഞെട്ടിപ്പോകും എന്നാണ് പറയാനുള്ളത്. “ഈ ഫോട്ടോകൾ കണ്ട ശേഷം ദിലീപേട്ടൻ ഓരോ ദിവസം കഴിയുംതോറും പെണ്ണിന് മൊഞ്ച് കൂടിക്കൂടി വരികയാണല്ലോ നമുക്ക് ഒന്നും കൂടി കല്യാണം കഴിച്ചാലോ”, എന്നാകും ചിന്തിക്കുക എന്നാണ് കമന്റിട്ടത്.

എന്നാൽ ഒരു ആരാധികയ്ക്ക് ആ കമന്റ് അത്ര ബോധിച്ചില്ല. എന്താ പുള്ളിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് താങ്കളോട് പറഞ്ഞോ എന്നാണ് മറു കമന്റിലൂടെ അവർ ചോദിക്കുന്നത്. കോമൺ സെൻസ് ഇല്ലേ ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; ആരെങ്കിലും സന്തോഷത്തോടെ വേര്പിരിയുമോ എന്നും അവർ കമന്റിട്ടു. എന്തായാലും അതോടെ ദിലീപ്, മഞ്ജു ഫാൻസ്‌ തമ്മിലുള്ള ഉഗ്രൻ ഫൈറ്റാണ് പിന്നീട് നടന്നത്.

താരങ്ങൾ അടക്കമുള്ളവരുടെ കമന്റുകൾ മഞ്ജുവിന്റെ ചിത്രത്തിന് താഴെ വരുന്നുണ്ട്. ഇത്തരം പ്രശംസകളോട് തനിക്ക് താത്പര്യമില്ലെന്ന് മഞ്ജു മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കാനല്ല, സന്തോഷമായിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് കേൾക്കേണ്ടത്. പ്രായമാകുന്നതും വരകൾ വീഴുന്നതൊക്കെ നാച്വറലാണ്. അതിലെനിക്ക് സന്തോഷമേ ഉള്ളു എന്നായിരുന്നു മഞ്ജു പറഞ്ഞത്.

Continue Reading
You may also like...

More in general

Trending

Recent

To Top