Connect with us

ആരാധകരെ അമ്പരിപ്പിച്ച് ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോ..!; പുതിയ ചിത്രത്തിനു വേണ്ടി ആണോയെന്ന് ആരാധകര്‍

Malayalam

ആരാധകരെ അമ്പരിപ്പിച്ച് ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോ..!; പുതിയ ചിത്രത്തിനു വേണ്ടി ആണോയെന്ന് ആരാധകര്‍

ആരാധകരെ അമ്പരിപ്പിച്ച് ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോ..!; പുതിയ ചിത്രത്തിനു വേണ്ടി ആണോയെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അല്‍പം തീവ്രതയേറിയ വര്‍ക്കൗട്ടിലാണ് ടൊവീനോ.

ഇതിനു മുമ്പും തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോയിം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരെല്ലാം തന്നെ ആഘോഷപൂര്‍വ്വമാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത രോഹിത് വിഎസ് ചിത്രമായ ‘കള’യില്‍ ടൊവീനോയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രശംസ ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഏറിയ പങ്കും ടൊവീനോയും സുമേഷ് മൂര്‍ എന്ന നടനും തമ്മിലുള്ള സംഘട്ടനം തന്നെയായിരുന്നു. ഇതിന്റെ ചിത്രീകരണവേളയില്‍ ടൊവീനോയ്ക്ക് വയറിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘മിന്നല്‍ മുരളി’യാണ് ടൊവീനോയുടേതായി വരാനൊരുങ്ങിയിരിക്കുന്ന അടുത്ത ചിത്രം. അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘കാണെ കാണെ’ എന്ന ചിത്രത്തിലെ അഭിനയത്തിനും വലിയ ആരാധകപ്രശംസയും നിരൂപകപ്രശംസയുമാണ് ടൊവീനോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More in Malayalam

Trending

Recent

To Top