Connect with us

ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയിഡ് അല്ല.., വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ

News

ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയിഡ് അല്ല.., വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ

ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയിഡ് അല്ല.., വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയിലായത്. എന്നാല്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ റെയിഡ് നടന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് പറഞ്ഞിരിക്കുകയാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ. കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു.

അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം.

പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്നാണ് എന്‍സിബി നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ മന്നത്തിലേക്ക് എത്തിയത്.

മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ സതീഷ് മാനേഷിന്‍ഡേ കോടതിയെ അറിയിച്ചത്.

ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച മറുപടി അറിയിക്കണമെന്ന് എന്‍സിബിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് നിതിന്‍ സാംബ്രേ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നവംബര്‍ ഒന്നുമുതല്‍ 15 വരെ പല അവധി ദിനങ്ങളായതിനാല്‍ ഈ മാസം 30 നകം കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആര്യന്റെ അഭിഭാഷകര്‍.

More in News

Trending

Recent

To Top