Connect with us

അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയിഡ്.., ഫോണും ലാപ് ടോപ്പും പിടിച്ചെടുത്ത് എന്‍സിബി

News

അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയിഡ്.., ഫോണും ലാപ് ടോപ്പും പിടിച്ചെടുത്ത് എന്‍സിബി

അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയിഡ്.., ഫോണും ലാപ് ടോപ്പും പിടിച്ചെടുത്ത് എന്‍സിബി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായത്. ഇതിനു നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്ത് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബി ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.

അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നടിയുടെ ഫോണും ലാപ് ടോപ്പും എന്‍സിബി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുമുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളുടെ വാട്‌സ്ആപ്പ് ചാറ്റില്‍ അനന്യ പാണ്ഡെയുടെ പേര് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യലും പരിശോധനയും.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് 2019ല്‍ റിലീസ് ആയ ‘സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ 2’ല്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യ വളരെവേഗം പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ്. ആര്യന്‍ ഖാന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്തുമാണ് അനന്യ. അച്ഛന്‍ ചങ്കി പാണ്ഡെയുമൊത്താണ് അനന്യ ചോദ്യംചെയ്യലിന് ഹാജരായത്.

ആര്യന്‍ ഖാനെ സന്ദര്‍ശിക്കാന്‍ നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. അറസ്റ്റിനു ശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണാന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതിയാണ് തള്ളിയത്. ആര്യനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.

ആര്യനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി വാദിക്കുക ആയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

More in News

Trending

Recent

To Top