മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘അഭിമന്യു’. ഇന്നും പ്രേക്ഷകര്‍ക്ക് ഈ ചിത്രവും ഇതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ഷര്‍മിലി. അഭിമന്യുവിലെ രാമായണക്കാറ്റേ എന്ന പാട്ടില്‍ നൃത്തം ചെയ്യാനായി എത്തിയതിനെ കുറിച്ചാണ് ഷര്‍മിലി പറയുന്നത്. എം.ടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയം തുടങ്ങിയ ഷര്‍മിലി പിന്നീട് ഗ്ലാമര്‍ താരമായാണ് അറിയപ്പെട്ടത്.
മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ അതീവസുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ തന്റെ ബാപ്പയോട് വിളിച്ചു പറയുകയായിരുന്നു. ഗ്ലാമറസായി നൃത്തം ചെയ്യണം എന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിമ്മിഷ്ടം. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടു വരണ്ടെന്ന് ഉമ്മ പറഞ്ഞു.
എന്നാല്‍ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് കേട്ടപ്പോള്‍ തനിക്ക് താത്പര്യമായി. അതു വരെ ബോംബെ കണ്ടിട്ടില്ലായിരുന്നു. നമുക്ക് പോയി നോക്കാമെന്ന് ബാപ്പയോട് പറഞ്ഞു. ബാപ്പ സമ്മതിച്ചു. ഈ കുട്ടി ഓക്കെയാണെന്ന് തന്നെ കണ്ടപാടെ പ്രിയദര്ശന് പറഞ്ഞു. അങ്ങനെ രാമായണക്കാറ്റേ നീലാംബരിക്കാറ്റേ എന്ന പാട്ടില്‍ അഭിനയിച്ചു എന്നാണ് ഷര്‍മിലി മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
1991ല്‍ പുറത്തിറങ്ങിയ അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, ഗീത, ജഗദീഷ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍, ഒരു നിഷ്കളങ്കനായ യുവാവ് കുറ്റവാളിയാകുന്നതും പിന്നീടയാള്‍ ആ നഗരത്തിലെ അധോലോക രാജാവാകുകയും ചെയ്യുന്നതാണ് ചിത്രം.
സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഒരു വിഡിയോയാണ്. പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷൻ പങ്കെടുക്കാൻ...
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊ...