Connect with us

എന്തോ ഒരു സ്പിരിറ്റായിരുന്നു അങ്ങേരങ്ങനെ സ്‌ക്രീനില്‍ രഞ്ജി പണിക്കര്‍ ഡയലോഗുകള്‍ പറഞ്ഞങ്ങനെ കത്തിക്കേറുമ്പോള്‍, ടൈം സിനിമയുടെ ഷൂട്ടിനിടയില്‍ ചോറ് വിളമ്പി തന്നതൊക്കെ ഓര്‍ക്കുന്നു!

Malayalam

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി പേരാണ് ആശസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് വാചാലനാകുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ കുറിപ്പ് പങ്കുവെച്ചത്. 

രാഹുല്‍ രാജിന്റെ കുറിപ്പ്:

മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്ന വിശേഷണത്തിന് അര്‍ഹമായ ഒറ്റപ്പേരു, ‘സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി’! പണ്ട് കവിത തിയേറ്ററില്‍ കമ്മീഷണര്‍ കാണാന്‍ പോയിട്ട് ഇടി കൊണ്ട് ടിക്കറ്റ് കിട്ടാതെ മടങ്ങിയതും പിന്നെ പിറ്റേന്ന് വാശിക്ക് ചേച്ചിയെ കൊണ്ടോയി സ്ത്രീകളുടെ ക്യുവില്‍ നിര്‍ത്തി ടിക്കറ്റെടുത്തു കണ്ടതുമൊക്കെ ഓര്‍ക്കുന്നു.

എന്തോ ഒരു സ്പിരിറ്റായിരുന്നു അങ്ങേരങ്ങനെ സ്‌ക്രീനില്‍ രഞ്ജി പണിക്കര്‍ ഡയലോഗുകള്‍ പറഞ്ഞങ്ങനെ കത്തിക്കേറുമ്പോള്‍. ഇനിയും അങ്ങയെ വേണം, കൂടുതല്‍ കരുത്തോടെ…. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ! കാത്തിരിക്കുന്നു.

ടൈം സിനിമയുടെ ഷൂട്ടിനിടയില്‍ പാട്ടുണ്ടാക്കാന്‍ ഞാനും പുത്തഞ്ചേരി ചേട്ടനും കാരൈക്കുടിയില്‍ വന്നപ്പോള്‍ ചോറ് വിളമ്പി തന്നതൊക്കെ ഓര്‍ക്കുന്നു! പിറന്ത നാള്‍ വാഴ്ത്തുക്കള്‍ പ്രിയ സൂപ്പര്‍സ്റ്റാര്‍ എന്നാണ് രാഹുല്‍ പറഞ്ഞത്. 

അതേസമയം, ഷാജി കൈലാസും പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. സുരേഷ് ഗോപി എന്ന നടനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അയാളിലെ മനുഷ്യനെയാണ്. അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഷാജി കൈലാസ് എഴുതിയത്.

More in Malayalam

Trending

Recent

To Top