Connect with us

അച്ചമ്മയും ശരണ്യയും മണ്ടികളാണോ?? അടുത്ത പ്ലാനും വെള്ളത്തിലാകുമോന്ന് കണ്ടറിയാം! പണികൾ ഏറ്റുവാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി; ഇത് കാണേണ്ടത് തന്നെയാ

Malayalam

അച്ചമ്മയും ശരണ്യയും മണ്ടികളാണോ?? അടുത്ത പ്ലാനും വെള്ളത്തിലാകുമോന്ന് കണ്ടറിയാം! പണികൾ ഏറ്റുവാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി; ഇത് കാണേണ്ടത് തന്നെയാ

അച്ചമ്മയും ശരണ്യയും മണ്ടികളാണോ?? അടുത്ത പ്ലാനും വെള്ളത്തിലാകുമോന്ന് കണ്ടറിയാം! പണികൾ ഏറ്റുവാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി; ഇത് കാണേണ്ടത് തന്നെയാ

സുമിത്ര എന്ന വീട്ടമ്മയുടെ കഥയുമായി സീരിയൽ ആരാധാകുടെ ഇടയിലേക്ക് എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. പ്രേക്ഷക സ്വീകാര്യതകൊണ്ട്,  നിലവിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ-, ഷാജു,ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ എത്തുന്നത്. മീരയെ പോലെ മികച്ച പ്രതികരണമാണ് ഇവരുടെ കഥാപാത്രങ്ങൾക്കും ലഭിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെയാണ് താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

സീരിയലിൽ ഇപ്പോൾ, സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് എങ്ങനെയെങ്കിലും വീണ്ടും  ശ്രമിക്കുന്ന വേദികയെയാണ് കാണിക്കുന്നത്. അതിനു വേണ്ടി ഒരുപാട് കള്ളങ്ങൾ വേദിക പറയുന്നുണ്ട്. അവസാനമായി പറഞ്ഞത് താൻ ഗർഭിണി ആണെന്നായിരുന്നു. എന്നാൽ, സമ്പത്ത് സിദ്ധുവിനെ കാണുന്നതോടുകൂടി ആ കള്ളങ്ങളെല്ലാം പൊളിയുന്നതും. ഒടുവിൽ സിദ്ധു വേദികയെ ജീവിതത്തിൽ നിന്നും പുത്താക്കിയിരിക്കുകയാണ്.

വേദികയുടെ തനി സ്വഭാവം എല്ലാവർക്കും മനസ്സിലായിട്ടും ഇപ്പോഴും ഒന്നും അറിയാത്തതുപോലിരിക്കുന്ന രണ്ടു പേരുണ്ടല്ലോ… നമ്മുടെ ശരണ്യ നാത്തൂനും അച്ഛമ്മയും. അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഇവർ എന്തുകണ്ടിട്ടാണ്, ഈ വേദിക ഒപ്പിക്കുന്നതെല്ലാം കള്ളമെന്ന് അറിഞ്ഞിട്ടും വീണ്ടും അവളുടെ പുറകെ പോകുന്നത്.

ഇന്നത്തെ പ്രൊമോയിൽ, പുതിയ പ്ലാനുമായി ഇറങ്ങിയിരിക്കുന്ന വേദികയെയാണ് കാണിക്കുന്നത്. സമ്പത്തിൽ നിന്നും ഒരു അമ്മ എന്ന നിലയിൽ വേദിക പൂർണ പരാജയമെന്ന സംസാരം ഉണ്ടാകുന്നുണ്ട്. ഇതിനൊക്കെ ശേഷം ശരണ്യയെ കാണാൻ ഒരു റെസ്റ്റാറ്റാന്റിൽ ഇരിക്കുകയാണ്, തന്റെ എല്ലാ വഴിയും അടഞ്ഞതിനാൽ പുതിയൊരു പ്ലാനുമായി ഇറങ്ങുക ആണെന്നും കൂടെ നിൽക്കണമെന്നുമാണ് ശരണ്യയോട് പറയുന്നത്. എല്ലാത്തിനും,മറുവശം ചിന്തിക്കാതെ ഒരു പാവയെ പോലിരുന്ന് ശരണ്യ ഒക്കെ പറയുന്നുണ്ട്.

അതിനുശേഷം ഇരുവരും പോകുന്നത്, വക്കീലിന്റെ അടുത്തേക്കാണ്… ഗാർഹിക പീഡനത്തിന് പരാതി കൊടുക്കുവാനാണ് വേദിക പോയിരിക്കുന്നത്.

ഇനി, ഈ പരാതി എവിടെ അവസാനിക്കുമെന്ന് കണ്ടു തന്നെ അറിയണം.. എന്തായാലും ഒരു പതിനെട്ടിന് പണി കിട്ടുമെന്നല്ലാതെ വേറൊന്നും നടക്കാൻ പോകുന്നില്ലെന്ന് എല്ലാവര്ക്കും അറിയാം. ശരണ്യ ഇത്രയൊക്കെ കിട്ടിയിട്ടും, ഒന്ന് ചിന്തിക്കാത്തത് എന്താണെന്നു തോന്നുന്നില്ലേ… വേദികളുടെ കൂടെ എന്തിന് ഇറങ്ങി പു റപ്പെട്ടാലും അവസാനം നാണം കെടാനുള്ള വിധിയാണ്, അച്ഛമ്മയ്ക്കും ശരണ്യക്കും ഇത്തവണയും അത് തന്നെയാകും നടക്കാൻ പോകുന്നതും.

പ്രേക്ഷകരും ഇത് തന്നെയാണ്, പറയുന്നത്… അല്ല ഈ വേദികക്ക് പോലീസ് സ്റ്റേഷനിൽ ആരേലും കൈവിഷം കൊടുത്തോ, എന്ത് വന്നാലും പോലീസ് സ്റ്റേഷൻ.. ലെ വേദിക ഇതിലും പൊളിയും പ്ലാൻ.. എന്നാണ് ഒരു ആരാധിക പറഞ്ഞിരിക്കുന്നത്.

വേദികയെ അല്ല ആദ്യം ശരിയാക്കേണ്ടത് ഇതിനെല്ലാം കൂട്ടുനിൽക്കുന്ന സരസ്വതിഅമ്മയ്ക്കും ശരണ്യ ക്കും ആണ് ഇവർക്ക് സുമിത്രയോട എന്താ ഇത്ര അസൂയ, വേദികയ്ക്ക് അങ്ങനെ എ ട്ടിന്റപ്പണികൾ കിട്ടികൊണ്ടിരിക്കുവാ… വേദിക ഓരോന്ന് കാണിച്ചുവെക്കുo അതു തിരിച്ച് വേദികയ്ക് തന്നെ പണികിട്ടും..ഇത്തരത്തിൽ, നിവധി അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും, വേദികയ്ക്കും ടീമിനും എട്ടിന്റെയാണോ, പതിനെട്ടിന്റെയാണോ പണിവരുന്നതെന്ന് കാത്തിരുന്ന തന്നെ കാണാം…

More in Malayalam

Trending

Recent

To Top