Connect with us

ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആകാംക്ഷയോടെ ആരാധകര്‍

News

ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആകാംക്ഷയോടെ ആരാധകര്‍

ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആകാംക്ഷയോടെ ആരാധകര്‍

ലോക പ്രശസ്ത ഹോളിവുഡ് ചിത്രമായ ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന നല്‍കിയാണ് ജോക്കര്‍ അവസാനിച്ചത്.

ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്‌ളക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തര്‍ എന്ന കഥാപാത്രത്തെ മനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചിരുന്നത്. ലോകമെമ്പാടും റീലിസ് ചെയ്ത ജോക്കര്‍ വന്‍വിജയമായിരുന്നു.

മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ജൊവാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോഡ് ഫിലിപ്‌സാണ് സംവിധാനം. 2019 ഒക് ടോബറിലാണ് ‘ജോക്കര്‍’ സിനിമ പുറത്തിറങ്ങിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top