Connect with us

വണ്ണം കൂട്ടിയ വിദ്യ പങ്കുവെച്ച് ഇഷാനി കൃഷ്ണ, ‘അനിമല്‍ ഫ്‌ലോ’ വീഡിയോയും പങ്കുവെച്ച് താരം

Malayalam

വണ്ണം കൂട്ടിയ വിദ്യ പങ്കുവെച്ച് ഇഷാനി കൃഷ്ണ, ‘അനിമല്‍ ഫ്‌ലോ’ വീഡിയോയും പങ്കുവെച്ച് താരം

വണ്ണം കൂട്ടിയ വിദ്യ പങ്കുവെച്ച് ഇഷാനി കൃഷ്ണ, ‘അനിമല്‍ ഫ്‌ലോ’ വീഡിയോയും പങ്കുവെച്ച് താരം

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചതിരാണ്. മകളും നടിയുമായ ഇഷാനിയുടെ ശരീരഭാരം വര്‍ധിപ്പിച്ചുള്ള മേക്കോവര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താന്‍ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് താരം. സ്ഥിരമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വിഡിയോയും നടി പങ്കുവെച്ചിട്ടുമുണ്ട്.

‘അനിമല്‍ ഫ്‌ലോ’ എന്ന വര്‍ക്കൗട്ട് ഈ മേക്കോവറില്‍ തനിക്ക് ഏറെ സഹായകരമായെന്നും നിങ്ങള്‍ക്കുവേണ്ടി അത് ചെയ്ത് കാണിക്കുകയാണെന്നും നടി വിഡിയോയില്‍ പറയുന്നു. മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമല്‍ ഫ്‌ലോ’ വര്‍ക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. താന്‍ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാന്‍ ശ്രമിക്കുകയാണെന്നും നടി പറയുന്നുണ്ട്.

മൂന്ന് മാസം കൊണ്ടാണ് ഇഷാനി പത്ത് കിലോ വര്‍ധിപ്പിച്ചത്. ‘മാര്‍ച്ച് ആദ്യമാണ് ജിമ്മില്‍ ചേരുന്നത്. വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മില്‍ പോകാന്‍ ആദ്യം വലിയ താല്‍പര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മില്‍ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വര്‍ക്കൗട്ടിനേക്കാള്‍ ഡയറ്റിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു’ എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്

‘അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഇങ്ങനെ കഴിച്ചിട്ടില്ല. ഭക്ഷണവും വര്‍ക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തില്‍ കൃത്യമായ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ ഇതില്‍ വിജയിക്കൂ.’

‘മെലിഞ്ഞ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വിഡിയോ ഇപ്പോള്‍ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തില്‍ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങള്‍ക്കു താഴെ, ‘സാരിയില്‍ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകള്‍ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്.’

More in Malayalam

Trending

Recent

To Top