Connect with us

സ്ത്രീകള്‍ പിസ കഴിക്കാന്‍ പാടില്ല, പുരുഷന്‍ സ്ത്രീകള്‍ക്ക് ചായകൊടുക്കാന്‍ പാടില്ല, സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍ കുടിക്കാന്‍ പാടില്ല; വിചിത്രവും സ്ത്രീവിരുദ്ധവുമായ ടി വി സെന്‍സര്‍ഷിപ്പ് നിയമവുമായി ഇറാന്‍

News

സ്ത്രീകള്‍ പരസ്യത്തില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. സ്ത്രീകള്‍ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ചിത്രീകരിക്കാന്‍ പാടില്ലെന്ന വിചിത്രവും സ്ത്രീവിരുദ്ധവുമായ ടി വി സെന്‍സര്‍ഷിപ്പ് നിയമവുമായാണ് ഇറാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

നേരത്തേ ചിത്രീകരിച്ച ഇത്തരം രംഗങ്ങള്‍ ടെലിവിഷനിലും സീരിയലുകളിലും സിനിമകളിലും കാണിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ ലൈസന്‍സ് പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. സാന്‍ഡ്വിച്ചുകള്‍ കഴിക്കുന്ന രംഗങ്ങള്‍ക്കും നിരോധനമുണ്ട്.

മാത്രമല്ല, പുരുഷന്‍ സ്ത്രീകള്‍ക്ക് ചായകൊടുക്കുന്ന രംഗങ്ങള്‍ കാണിക്കുന്നതിനും വിലക്കുണ്ട്. പരസ്യത്തിലോ സിനിമയിലോ സാഹചര്യത്തിന് അത്യാന്താപേക്ഷിതമാണെങ്കില്‍പ്പോലും ഇത്തരം രംഗം കാണിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഏറെ വിചിത്രമായ മറ്റൊരു ഉത്തരവും പുതിയ സെന്‍സര്‍ഷിപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍, അത് എന്തുതന്നെ ആയാലും കുടിക്കുന്നത് ഷൂട്ടുചെയ്യുന്നതിന് വിലക്കുണ്ട്. സ്ത്രീകള്‍ ലെതര്‍ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്. ഇക്കാര്യം ഉറപ്പാക്കണമെന്ന് നാടക പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വന്നതോടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ളവ സ്വയം സെന്‍സറിംഗ് ഏര്‍പ്പെടുത്തിത്തുടങ്ങി.

Continue Reading
You may also like...

More in News

Trending

Recent

To Top