Connect with us

കോടതിയുടെ രഹസ്യ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.., വ്യാജ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് പൊതു സമൂഹത്തില്‍ തന്നെ അപമാനിക്കുന്നു; പുതിയ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

Malayalam

കോടതിയുടെ രഹസ്യ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.., വ്യാജ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് പൊതു സമൂഹത്തില്‍ തന്നെ അപമാനിക്കുന്നു; പുതിയ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

കോടതിയുടെ രഹസ്യ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.., വ്യാജ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് പൊതു സമൂഹത്തില്‍ തന്നെ അപമാനിക്കുന്നു; പുതിയ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പുതിയ ആവശ്യവുമായി നടന്‍ ദിലീപ്. വിചാരണക്കോടതി നടപടികള്‍ പൂര്‍ത്തിയാവും വരെ കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് തടയിടണമെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപ് ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ നിലവില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കോടതിയുടെ രഹസ്യ വിചാരണ അട്ടിമറിക്കാനാണ് ശ്രമം. ഇതിന് നേതൃത്വം കൊടുക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. വ്യാജ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് പൊതു സമൂഹത്തില്‍ തന്നെ അപമാനിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിനാല്‍ വിചാരണ കഴിയുന്നത് വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.

അതേസമയം കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. 2021 ഡിസംബര്‍ 25ന് ദിലീപിന്റെ ഉറ്റ സുഹൃത്തായിരുന്ന ബാലചന്ദ്ര കുമാര്‍ ഒരു മാധ്യമത്തിലൂടെയാണ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇതിനകം പുറത്തു വന്ന വെളിപ്പെടുത്തലുകള്‍.
വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടന്‍ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്.

സംവിധായകനായ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തേക്ക് എത്തിയത് ബാലചന്ദ്രകുമാര്‍ ആയിരുന്നു. തൊട്ടു പിന്നാലെ തന്നെ മറ്റൊരു സംവിധായകനായ ബൈജു കൊട്ടാരക്കരയും രംഗത്തുത്തുകയുണ്ടായി. ഇതിനെല്ലാം ശേഷം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയും രംഗത്ത് എത്തുകയുണ്ടായി.

എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.

മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.

16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.

Continue Reading
You may also like...

More in Malayalam

Trending