Connect with us

രാത്രിയില്‍ ഒറ്റയ്ക്കാകും യാത്ര, ഇരിക്കുന്നത് പിന്‍സീറ്റിലും, അതില്‍ നിന്നും ഒരു കാര്യം പഠിച്ചു; ബസ് യാത്രയിലെ അനുഭവം വെളിപ്പെടുത്തി ശ്രുതി

Malayalam

രാത്രിയില്‍ ഒറ്റയ്ക്കാകും യാത്ര, ഇരിക്കുന്നത് പിന്‍സീറ്റിലും, അതില്‍ നിന്നും ഒരു കാര്യം പഠിച്ചു; ബസ് യാത്രയിലെ അനുഭവം വെളിപ്പെടുത്തി ശ്രുതി

രാത്രിയില്‍ ഒറ്റയ്ക്കാകും യാത്ര, ഇരിക്കുന്നത് പിന്‍സീറ്റിലും, അതില്‍ നിന്നും ഒരു കാര്യം പഠിച്ചു; ബസ് യാത്രയിലെ അനുഭവം വെളിപ്പെടുത്തി ശ്രുതി

ചക്കപ്പഴം എന്ന പരമ്പര സംപ്രേക്ഷണം ചെയ്ത് കുറച്ചു നാളുകള്‍ ആയതേ ഉള്ളൂ എങ്കിലും പ്രേക്ഷകരുടെ പ്രീതി നേടാന്‍ വളരെ പെട്ടെന്നാണ് പരമ്പരയ്ക്കും അതിലെ താരങ്ങള്‍ക്കും ആയത്. പരമ്പരയില്‍ പൈങ്കിളിയായി പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറാന്‍ ശ്രുതി രജനികാന്ത് എന്ന താരത്തിന് അധികം സമയം വേണ്ടി വന്നില്ല. ശ്രുതി എന്ന പേരിനെക്കാളും താരം ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വന്തം പൈങ്കിളിയാണ്. അഭിനയം മാത്രമല്ല യാത്രകളും ഒരുപാട് ഇഷ്ടമാണ് ശ്രുതിയ്ക്ക്.

എത്ര യാത്രകള്‍ ചെയ്താലും തനിക്ക് മടുക്കാറില്ലെന്നാണ് ശ്രുതി പറയുന്നത്. ഇപ്പോഴിതാ മറക്കാനാവാത്ത ബസ് യാത്രാനുഭവം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര യാത്ര ചെയ്താലും എനിക്കു മടുക്കാറില്ല. എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. കൂട്ടുകാരോടൊത്തും ഒറ്റയ്ക്കും യാത്ര ചെയ്യാറുണ്ടെങ്കിലും ഒറ്റയ്ക്കുള്ള യാത്രകള്‍ കുറവാണ്. വയനാട് , കേയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്. ആ സമയത്ത് കോളേജിലേയ്ക്കും തിരിച്ചു വരുന്നതും മിക്കവാറും ഒറ്റയ്ക്കായിരിക്കും. പഴശ്ശിരാജ കോളേജിലാണ് പഠിച്ചത്. അവിടെ നിന്ന് രാവിലെ പുറപ്പെട്ടാലും രാത്രിയൊക്കെയാകും വീട്ടിലെത്താന്‍. മിക്കവാറു കെഎസ്ആര്‍ടിസി ബസിലാകും യാത്ര. രാത്രിയാണെങ്കില്‍ മിക്കവാറും െ്രെഡവറിന്റെ തൊട്ട് പിന്നിലെ സീറ്റിലായിരിക്കും ഇരിക്കുക.

കെഎസ്ആര്‍ടിസി ബസിലെ യാത്രകളില്‍ ഒരു രസകരമായ സംഭവം രാത്രിയിലെ െ്രെഡവറിന്റേയും കണ്ടക്ടറിന്റേയും രസകരമായ സംഭാഷണമാണ്. രാത്രിയാത്രകളില്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ യാത്രയുടെ ഒരു ഘട്ടത്തില്‍ െ്രെഡവറും കണ്ടക്ടറും തമ്മില്‍ ഉറക്കെ സംസാരിച്ചു തുടങ്ങും. അത് കേട്ടിരിക്കാന്‍ ഏറെ രസകരമാണ്. അവരുടെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ചോ കഴിഞ്ഞ ട്രിപ്പിലെ രസകരമായ തമാശകളെക്കുറിച്ചോ ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ ഒക്കെയായിരിക്കും അവര്‍ സംസാരിക്കുന്നത്. അത്തരം യാത്രകളില്‍ ഉറങ്ങാതെ ഈ സംസാരം കേട്ടിരിക്കാറുണ്ട്. കുടുംബവുമൊത്തുള്ള യാത്രയും ഏറെ പ്രിയപ്പെട്ടതാണെന്ന് നടി പറയുന്നു കുടുംബവുമൊത്തുള്ള യാത്രകള്‍ ഏറെയിഷ്ടമാണ്. കുടുംബവുമൊത്തുള്ള യാത്രകളില്‍ അങ്ങനെ കാഴ്ചകളൊന്നും കാണാറില്ല. കാരണം യാത്ര തുടങ്ങുമ്പോള്‍ തന്നെ ഉറങ്ങും. പൊതുവേ യാത്രകള്‍ ഒരു റിഫ്രഷ്‌മെന്റാണ്. നമ്മളെ കുറെ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. നമ്മള്‍ ഭയങ്കര സമ്മര്‍ദ്ദത്തിലിരിക്കുമ്പോള്‍ അതിനെ അതിജീവിക്കാനൊക്കെ യാത്രകള്‍ നന്നായി സഹായിക്കാറുണ്ട്.

തനിച്ചുളള യാത്രകള്‍ ബസ്സിലൊ ട്രെയിനിലൊ ആയിരിക്കും. വിന്‍ഡോ സീറ്റിലിരുന്ന് കാഴ്ചകള്‍ കാണാനും മറ്റ് യാത്രക്കാരെ നിരീക്ഷിക്കാനും ഇഷ്ടമാണ്. അത് പോലെ തന്നെ സ്വപ്ന യാത്രയ കുറിച്ചും നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലക്ഷദ്വീപില്‍ പോകണമെന്നാണ് ആഗ്രഹം. എന്താണ് അങ്ങനെയൊരു ആഗ്രഹം മനസ്സില്‍ തോന്നാന്‍ കാരണം എന്നറിയില്ല. കൊറോണ കാരണമുള്ള നിയന്ത്രങ്ങളെല്ലാം മാറുന്ന ഒരു സമയത്ത് ഉറപ്പായും ഞാന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്ന് ലക്ഷദ്വീപായിരിക്കും എന്നും ശ്രുതി പറയുന്നു. ചക്കപ്പഴം പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരുന്നു. നിരവധി ബാലതാരങ്ങളും വേഷം ഇടുന്നുണ്ട്. അതില്‍ ഏറ്റവും ചെറിയ കുട്ടി കണ്ണനും, പൈങ്കിളി എന്ന കഥാപാത്രത്തിന്റെ മകനും ആയി വേഷം ഇടുന്ന റൈഹുവിന്റെ പിറന്നാള്‍ ദിനത്തില്‍ സ്‌ക്രീനിലെ മകന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രുതി പങ്ക് വച്ച ഒരു വീഡിയോ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top