Connect with us

ആണ്‍കുഞ്ഞിന് ജന്മം നല്‍കി പാര്‍വതി; ആദ്യകണ്‍മണിയെ വരവേറ്റ് കുടുംബം

Malayalam

ആണ്‍കുഞ്ഞിന് ജന്മം നല്‍കി പാര്‍വതി; ആദ്യകണ്‍മണിയെ വരവേറ്റ് കുടുംബം

ആണ്‍കുഞ്ഞിന് ജന്മം നല്‍കി പാര്‍വതി; ആദ്യകണ്‍മണിയെ വരവേറ്റ് കുടുംബം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാര്‍വതി അഭിനയരംഗത്തേക്ക് കടക്കുന്നത്. ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ച താരം കെ.കെ. രാജീവ് ഒരുക്കിയ പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരന്‍ സാക്ഷി’ എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ ‘രാത്രിമഴ’യിലും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചത്. ടെലിവിഷന്‍ സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു.

ഇപ്പോള്‍ താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും പാര്‍വതിക്കും ബാലഗോപാലിനും ആശംസകളുമായി എത്തിയിരിക്കുകയാണ്. തന്റെ ഒമ്പതാം മാസത്തിലായിരുന്നു താന്‍ ഗര്‍ഭിണി ആണെന്നുള്ള വിവരം പാര്‍വതി ആരാധകരുമായി പങ്കിടുന്നത്. മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും, നിറവയറുമായുള്ള ഡാന്‍സും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നിരവധി ആളുകള്‍ ഇതിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

about parvathi krishna

More in Malayalam

Trending

Recent

To Top