Connect with us

പോലീസ് ബൂട്ടുകള്‍ക്കിടയില്‍ ‘മധു’; ‘ആദിവാസി’യുടെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത്

Malayalam

പോലീസ് ബൂട്ടുകള്‍ക്കിടയില്‍ ‘മധു’; ‘ആദിവാസി’യുടെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത്

പോലീസ് ബൂട്ടുകള്‍ക്കിടയില്‍ ‘മധു’; ‘ആദിവാസി’യുടെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത്

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍, കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഏരിസിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് വാവസുരേഷ് ആണ്. മധുവിന്റെ ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്.

ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് പോസ്റ്ററുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്.

വിശപ്പ് പ്രമേയമായുള്ള സിനിമ ആയതുകൊണ്ട് പ്രേക്ഷക സ്വീകാര്യതയും ഇരട്ടിയാണ്. മധുവിന്റെ കൊലപാതക സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സെല്‍ഫി ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റര്‍. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പോസ്റ്റര്‍ ആയിരുന്നു അത്.
‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന തലവാചകത്തോടെ റിലീസ് ചെയ്ത ഇപ്പോഴത്തെ പോസ്റ്ററും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു.

പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ്, സംഗീതം-രതീഷ് വേഗ, എഡിറ്റിംഗ്-ബി ലെനിന്‍, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍’, സംഭാഷണം-ഗാനരചന- ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍ , പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, ആര്‍ട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും-ബിസി ബേബി ജോണ്‍’ പ്രൊഡക്ഷന്‍-രാമന്‍, സ്റ്റില്‍സ്-രാമദാസ് മാത്തൂര്‍,ഡിസൈന്‍- ഏന്റെണി കെ ജി,അഭിലാഷ് സുകുമാരന്‍, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading
You may also like...

More in Malayalam

Trending