Connect with us

പത്ത് മത്സരാര്ഥികളുമായി സ്റ്റാർ സിംഗർ സീസൺ 8 ; എഴുപത്തിയഞ്ചാം എപ്പിസോഡിന്റെ നിറവിൽ; അന്തിമപോരാട്ടത്തിനായി ഏറ്റുമുട്ടാൻ ഇവർ ഒടുങ്ങിക്കഴിഞ്ഞു; നിങ്ങളുടെ ഇഷ്ട മത്സരാർത്ഥി ആര്?

Malayalam

ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ സീസൺ 8 എഴുപത്തിയഞ്ച് എപ്പിസോഡുകൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും മികച്ച പത്ത് മത്സരാര്ഥികളാണ് അന്തിമപോരാട്ടത്തിനായി ഏറ്റുമുട്ടാൻ അവശേഷിക്കുന്നത് . എഴുപതിയഞ്ചാം എപ്പിസോഡിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകൾ നേരാനും എത്തിയത് മലയാളത്തിന്റെ സ്വന്തം ജനപ്രിയനടൻ സുരാജ് വെഞ്ഞാറമൂടാണ് .

ഈ ആഘോഷരാവ് മത്സരാര്ഥികളുടെയും വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , മഞ്ജരി , സ്റ്റീഫൻ ദേവസ്സി എന്നിവരുടെയും പ്രകടങ്ങൾക്കുപുറമെ നോബിയുടെ നേതൃത്വത്തിലുള്ള കോമഡി സ്കിറ്റും ബിഗ് ബോസ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസ് നമ്പറുകളും സന മൊയ്തുട്ടി , അരുണജ , ഫെജോ തുടങ്ങിയവരുടെ സംഗീതവിരുന്നും കൊണ്ട് സമ്പന്നമായിരുന്നു.

ഇനിയുള്ള ഓരോ റൗണ്ടുകളും നിർണായകമാകുന്ന , വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയാകുന്ന സ്റ്റാർ സിംഗർ സീസൺ 8 ഇനി അവശേഷിക്കുന്ന പത്ത് മത്സരാർത്ഥികൾ അഖിൽ ദേവ് , അർജുൻ ഉണ്ണികൃഷ്ണൻ , ജെറിൽ ഷാജി , കൃതിക എസ് , മിലൻ ജോയ് , മോസസ് ടോബി , പ്രാർത്ഥന , സനിഗ സന്തോഷ് , റിതു കൃഷ്ണൻ , വിഷ്ണുമായ രമേഷ് എന്നിവരാണ്.

സ്റ്റാർ സിംഗർ സീസൺ 8 ന്റെ എഴുപത്തിയഞ്ചാം എപ്പിസോഡ് ഏഷ്യാനെറ്റിൽ മേയ് 1 ഞായറാഴ്ച രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

about star singer

Continue Reading
You may also like...

More in Malayalam

Trending