Connect with us

ബ്ലെസ്സലിയുടെ മാസ്റ്റർ പ്ലാൻ കണ്ട് കണ്ണുതള്ളി വീട്ടുകാർ ! ഡെയ്‌സിക്കും ജാസ്മിനും പണിഷ്മെന്റ് !

Malayalam

ബ്ലെസ്സലിയുടെ മാസ്റ്റർ പ്ലാൻ കണ്ട് കണ്ണുതള്ളി വീട്ടുകാർ ! ഡെയ്‌സിക്കും ജാസ്മിനും പണിഷ്മെന്റ് !

ബ്ലെസ്സലിയുടെ മാസ്റ്റർ പ്ലാൻ കണ്ട് കണ്ണുതള്ളി വീട്ടുകാർ ! ഡെയ്‌സിക്കും ജാസ്മിനും പണിഷ്മെന്റ് !

ഇരുപത്തി മൂന്ന ദിനത്തില്‍ രസകരമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. അവരവരുടെ ശരീരഭാരം നോക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ആരോഗ്യകരമായൊരു ദിനമാവട്ടെയെന്ന് പറഞ്ഞായിരുന്നു വീക്കിലി ടാസ്‌ക്കിനെക്കുറിച്ച് നിര്‍ദേശം നല്‍കിയത്. ധന്യയും അഖിലുമായിരുന്നു ടാസ്‌ക്കിനെക്കുറിച്ച് വിശദീകരിച്ചത്. 53ാം ദിനത്തിലെ സംഭവികാസങ്ങളിലേക്ക്…
അടുക്കള ഡ്യൂട്ടിയെക്കുറിച്ച് ലോണിലിരുന്ന് സൂരജും സുചിത്രയും സംസാരിച്ചിരുന്നു. എനിക്ക് പ്രയാസമെന്ന് തോന്നിയത് ഈസിയായെന്നായിരുന്നു സൂരജ് പറഞ്ഞത്. നിന്നെ എല്ലാവര്‍ക്കും നല്ല ഇഷ്ടമാണ്, മൊത്തത്തില്‍ നല്ല സപ്പോര്‍ട്ടായിരിക്കും. പുറത്തെ കാര്യങ്ങള്‍ എങ്ങനെ എന്നറിയില്ല, എന്ത് റീസണ്‍ പറഞ്ഞ് നോമിനേറ്റ് ചെയ്‌തെന്നറിയില്ലെന്ന് സുചിത്ര പറഞ്ഞപ്പോള്‍ അതൊന്നും വിഷയമല്ലെന്നായിരുന്നു സൂരജിന്റെ മറുപടി.
വീക്കിലി ടാസ്ക്ക്

വീക്കിലി ടാസ്‌ക്കിന് പേരിട്ടത് ആരോഗ്യരംഗമെന്നാണ് എന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഈയാഴ്ച ആരോഗ്യവാരമായി ആചരിക്കുകയാണ്. ഭക്ഷണം, വ്യായാമം, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കേണ്ടതാണ് എല്ലാവരും. മത്സരാര്‍ത്ഥികളുടെ ആരോഗ്യം ബിഗ് ബോസും ശ്രദ്ധിക്കുന്നുണ്ട്. 4ാം ദിവസം രാവിലെവരെയുണ്ടാവും ടാസ്‌ക്ക്. ശരീരഭാരം നിയന്ത്രിക്കേണ്ടവരും കൂട്ടേണ്ടവരേയും കണ്ടെത്തി അതിന് അനുയോജ്യമായ മെനുവും വര്‍ക്കൗട്ടുമൊക്ക ബിഗ് ബോസ് നല്‍കിയിരുന്നു. ധന്യയെയാണ് ബിഗ് ബോസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി നിയമിച്ചത്. ഉയരത്തിന് ആനുപാതികമായ ശരീരഭാരമാണ് ധന്യയുടേത്, അതാണ് ധന്യയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്നും ബിഗ് ബോസ് വിശദീകരിച്ചിരുന്നു.ശരീരഭാരം വര്‍ധിപ്പിക്കേണ്ടവര്‍ 7 കിലോയാണ് കൂട്ടേണ്ടത്. നവീനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫയര്‍ എന്നാണ് ടീമിന് ഇവര്‍ പേരുകൊടുത്തത്. വര്‍ക്കൗട്ടിലൂടെ വേണ്ടാത്ത എനര്‍ജിയും കൊഴുപ്പും കുറക്കാനുള്ള ശ്രമമാണ്, അതാണ് ഈ പേര് നല്‍കിയതെന്നും നവീന്‍ പറഞ്ഞിരുന്നു. ഭാരം കൂട്ടേണ്ടവരുടെ പേര് ദ ഗെയ്‌നേര്‍സാണ് എന്നാണ് ജാസ്മിന്‍ പറഞ്ഞത്്. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു താരം പറഞ്ഞത്. കുറയ്‌ക്കേണ്ടവര്‍ 10 കിലോയാണ് കുറയ്‌ക്കേണ്ടത്. വണ്ണം കുറയ്‌ക്കേണ്ടവര്‍ പല ഭക്ഷണങ്ങളും ത്യജിക്കേണ്ടി വരും. ശരീരഭാരം വര്‍ധിപ്പിക്കേണ്ടവര്‍ പറയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണം.

അവരെ ചുമലിലേറ്റി നടക്കണം. ആദ്യാവസാനം മുതല്‍ ഇതേ കാര്യങ്ങള്‍ ചെയ്യണം. ഗാര്‍ഡന്‍ ഏരിയയില്‍ വെച്ചിട്ടുള്ള സൈക്കിളും ട്രഡ് മില്ലും എപ്പോഴും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കണം. 10 സെക്കന്‍ഡാണ് ഗ്യാപ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്താതെ നോക്കണമെന്നും ബിഗ് ബോസ് ശരീരഭാരം കുറയ്‌ക്കേണ്ടവരോട് നിര്‍ദേശിച്ചിരുന്നു. അതിനിടയിലാണ് നവീനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. സൗണ്ട് കേള്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യേണ്ടതാണെന്നായിരുന്നു നിര്‍ദേശം.പുതിയ ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞ സമയത്താണ് ടാസ്‌ക് തീരുന്നത് വരെ പുകവലിക്കാന്‍ പാടില്ലെന്നും ബിഗ് ബോസ് നിര്‍ദേശിച്ചത്. ഡെയ്‌സിയും ജാസ്മിനും നിമിഷയും ഈ നിര്‍ദേശം കേട്ട് ഞെട്ടിയപ്പോള്‍ മറ്റുള്ളവരെല്ലാം കൈയ്യടിച്ച് പാസാക്കുകയായിരുന്നു. ടാസ്‌ക്ക് ബ്രേക്കിനിടയില്‍ ഡെയ്‌സിയും ജാസ്മിനും പുകവലിക്കാന്‍ ശ്രമിച്ചത് ബിഗ് ബോസ് കൈയ്യോടെ പിടികൂടിയിരുന്നു. നിങ്ങളുടെ ഓരോനിമിഷവും ബിഗ് ബോസ് ശ്രദ്ധിക്കുന്നുണ്ട് എന്നായിരുന്നു ഒടുവിലായി ബിഗ് ബോസ് അറിയിച്ചത്. ശരീരഭാരം കൂട്ടേണ്ടവര്‍ക്കും കുറയ്‌ക്കേണ്ടവര്‍ക്കും ബിഗ് ബോസ് മെനു നല്‍കിയിരുന്നു. ഡെയ്‌സിയേയും അഖിലിനേയും നവീനായിരുന്നു തോളിലേറ്റിയത്. ജാസ്മിനെ തോളിലേറ്റിയത് സുചിത്രയും ദില്‍ഷയുമായിരുന്നു.

ഇടയ്ക്ക് ബ്രേക്ക് വന്നപ്പോള്‍ ബിസ്‌കറ്റ് കഴിക്കാനായി ശ്രമിച്ച നിമിഷയോട് അത് അനുവദനീയമല്ലെന്നായിരുന്നു ധന്യ പറഞ്ഞത്. ബ്ലസ്ലിയോടും അത് പറ്റില്ലെന്ന് ധന്യ പറയുന്നുണ്ടായിരുന്നു. ആപ്പിള്‍ കഴിക്കാമോയെന്ന് ബ്ലസ്ലി ചോദിച്ചപ്പോള്‍ അത് മെനുവില്‍ ഇല്ലെന്ന് എല്ലാവരും പറയുകയായിരുന്നു. താന്‍ പറയുന്ന കാര്യം ആര്‍ക്കും മനസിലാവുന്നില്ലെന്നായിരുന്നു ബ്ലസ്ലി പറഞ്ഞത്. ബിഗ് ബോസ് നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി തരില്ലെന്നും തല്‍ക്കാലം മിണ്ടാതിരിക്കുന്നതാണ് നിന്റെ ആരോഗ്യത്തിന് നല്ലതെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. 53ാം ദിനത്തില്‍ തുടക്കം മുതലുള്ള കാര്യങ്ങളെക്കുറിച്ച് അഖിലും സൂരജും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എപ്പിസോഡ് അവസാനിച്ചത്.

about bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top