Connect with us

കാവ്യയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്, 18ാം തീയതി കഴിയാതെ അവർ പോലീസിന് മുൻപിൽ വരില്ല, വീട്ടിൽ നിന്നും ചോദ്യം ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്തേക്കും…എല്ലാം പോലീസിനെ കിട്ടി! സാക്ഷി പ്രതിയാകുമോ?

News

കാവ്യയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്, 18ാം തീയതി കഴിയാതെ അവർ പോലീസിന് മുൻപിൽ വരില്ല, വീട്ടിൽ നിന്നും ചോദ്യം ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്തേക്കും…എല്ലാം പോലീസിനെ കിട്ടി! സാക്ഷി പ്രതിയാകുമോ?

കാവ്യയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്, 18ാം തീയതി കഴിയാതെ അവർ പോലീസിന് മുൻപിൽ വരില്ല, വീട്ടിൽ നിന്നും ചോദ്യം ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്തേക്കും…എല്ലാം പോലീസിനെ കിട്ടി! സാക്ഷി പ്രതിയാകുമോ?

കാവ്യാമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍. കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് റിസ്ക് ആണെന്നാണ് റിട്ട. എസ് പി ജോർജ് ജോസഫ് പറയുന്നത്. പോലീസ് മുഖം നോക്കാതെ നീതി നടപ്പാക്കാൻ നോക്കണം. പൊതുജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള നടപടിയല്ല പോലീസ് സ്വീകരിക്കേണ്ടത്. നിയമാനുസൃതമായി നടപടിയെടുക്കുകയാണ് വേണ്ടത്. കാവ്യ വിഐപിയായതിന്റെ സിമ്പതി ഇപ്പോൾ തന്നെ അവർക്കുണ്ടെന്നും റിപ്പോർട്ടർ ചാനലിൽ അദ്ദേഹം പറഞ്ഞു.

ജോർജ് ജോസഫിന്റെ വാക്കുകളിലേക്ക്

-കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് റിസ്ക് ആണെന്ന് റിട്ട എസ് പി ജോർജ് ജോസഫ്. അവർ സാക്ഷിയാണെന്ന് വെച്ച് വീട്ടിൽ നിന്നും ചോദ്യം ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അവർ റെക്കോഡ് ചെയ്തേക്കും. ദിലീപിന്റെ ടെക്നോളജിയുടെ അത്രയ്ക്ക് സംവിധാനങ്ങൾ പോലീസിന് ഉണ്ടോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ല കാര്യം.

കാവ്യയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ഏകദേശം പോലീസിന് കിട്ടിയിട്ടുണ്ട്. അവരെ അങ്ങ് അറസ്റ്റ് ചെയ്താൽ മതിയല്ലോ?സംശയം തോന്നിയാൽ പോലീസിന് അവരെ അറസ്റ്റ് ചെയ്യാം. അതിന് നിയപരമായ തടസമില്ല. അവർ പിന്നീട് ജാമ്യം എടുത്ത് പോകുന്നെങ്കിൽ പോയിക്കോട്ടെ. പോലീസിനെ സംബന്ധിച്ചെടുത്തോളം അറസ്റ്റും കസ്റ്റഡിയും കിട്ടും.

നോട്ടീസ് കൊടുത്തെന്ന് കരുതി കാവ്യ വഴങ്ങില്ല. കാവ്യ വി ഐ പിയായതിന്റെ സിമ്പതി ഇപ്പോൾ തന്നെ ഉണ്ടല്ലോ. പോലീസ് മുഖം നോക്കാതെ നീതി നടപ്പാക്കാൻ നോക്കണം. പൊതുജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള നടപടിയല്ല പോലീസ് സ്വീകരിക്കേണ്ടത്. നിയമാനുസൃതമായി നടപടിയെടുക്കുകയാണ് വേണ്ടത്.

സാധാരണഗതിയിൽ ഒരു കേസിലെ പരാതിക്കാരി, കേസിലെ സാക്ഷി അങ്ങനെയുള്ളവരെയൊക്കെ ചോദ്യം ചെയ്യാൻ വീട്ടിൽ പോകാം. എന്നാൽ ഇവിടെ സാഹചര്യം വ്യത്യസ്തമാണ്. ഇത് വളരെ ഗൗരവമുള്ള ക്രമിനൽ കേസാണ്. കാവ്യ മാധവൻ ഇവിടെ സംശയത്തിന്റെ നിഴലിൽ ആണ്. അവർക്ക് ആ മാന്യത കൊടുക്കേണ്ട കാര്യമില്ല. പത്മസരോവരത്തിൽ പോയി ചോദ്യം ചെയ്യുന്നത് മഡയത്തരമായിരിക്കും.

പത്മസരോവരത്തിൽ മറ്റ് പലരുടേയും സാന്നിധ്യം ഉണ്ടാകും. ക്രിമിനൽ നടപടി ക്രമത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ.നോട്ടീസ് നൽകിയെന്നത് കൊണ്ട് കാവ്യ മാധവൻ സാക്ഷിയാണെന്ന് മാത്രം പറയാൻ സാധിക്കുമോ? എപ്പോൾ വേണമെങ്കിൽ സാക്ഷികൾ പ്രതിയാകാം. കാവ്യയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. 18ാം തീയതി കഴിയാതെ അവർ പോലീസിന് മുൻപിൽ വരില്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.

തന്റെ ഭർതൃവീടായ പത്മസരോവരത്തിൽ വെച്ച് തന്നെ തന്നെ ചോദ്യം ചെയ്യണമെന്നാണ് കാവ്യ മാധവൻ ആവർത്തിക്കുന്നത്. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അവർ. എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് ഉചിതമാകില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

പ്രൊജക്ടർ ഉപയോഗിച്ച് ചില വിഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. വീട്ടിൽ ഇതിനുള്ള സൗകര്യം ഇല്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കാവ്യ ഹാജരായിട്ടില്ല.ഇതോടെ കാവ്യയെ എന്ന് ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയേക്കുമെന്നാണ് വിവരം.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. . അന്വേഷണ സംഘം ചോദ്യം ചെയ്യലിന് അറിയിച്ചിട്ടില്ലെന്നാണ് ഇരുവരുടേയും വാദം.

More in News

Trending

Recent

To Top