Connect with us

‘അതിജീവിതയുടെ വിവാഹം മുടക്കാൻ വേണ്ടിയാണ് ദിലീപ് ശ്രമിച്ചത്, കാവ്യയുടേയും ദിലീപിന്റേയും ലക്ഷ്യം അതായിരുന്നു.. നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക, കാവ്യ ദിലീപിനെ വിവാഹം കഴിച്ചതിനോട് അവർക്ക് എതിർപ്പായിരുന്നു… മീനാക്ഷിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ തന്നെ കാവ്യ ദിലീപ് ബന്ധത്തെ കുറിച്ച് മഞ്ജുവിന് അറിയാമായിരുന്നു; ആ വെളിപ്പെടുത്തൽ പുറത്തേക്ക്

Malayalam

നടിയെ ആക്രമിച്ച കേസും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ഇപ്പോൾ മാധ്യമങ്ങളിലടക്കം ചർച്ച ചെയ്യുന്നത്. പൾസർ സുനിയിൽ നിന്ന് തുടങ്ങിയ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇപ്പോൾ ദിലീപും കടന്ന് കാവ്യാ മാധവനിലേക്ക് എത്തിയിരിക്കുകയാണ്. കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്ന ശബ്ദരേഖ ഇതിനോടകം പുറത്തുവന്നു. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല.അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പകയെന്ന് കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ പറയുന്നു

അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാൽ മഞ്ജു വാര്യർക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു. സീ ന്യൂസ് മലയാളം ചർച്ചയിലാണ് ലിബർട്ടി ബഷീറിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ചേച്ചി എന്ന് വിളിച്ചാണ് കാവ്യ മഞ്ജുവിന് പിന്നാലെ നടന്നത്. അവസാനം സ്വന്തം ഭർത്താവിനെ കാവ്യ തട്ടിയെടുത്തു എന്നത് ഏത് പെണ്ണാണ് സഹിക്കുക. ആ വൈരാഗ്യം മഞ്ജു ഇതുവരെ കാണിച്ചിട്ടില്ല. ഇപ്പോൾ ദൈവത്തിന്റെ കളിയാണ് നടക്കുന്നത്. കാവ്യയെ അന്നേ തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ പല സമ്മർദ്ദങ്ങളും ഉണ്ടായി. എന്നാൽ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. അതാണ് കേസിൽ അന്വേഷണ പുരോഗതി ഉണ്ടായത്.

കാവ്യ ചെയ്തെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ദിലീപ് നടത്തിയ കാര്യങ്ങൾ കാവ്യയ്ക്ക് അറിയാമെന്ന് തന്നെയാണ് കരുതുന്നത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിത്തതിൽ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക

മഞ്ജുവും അതിജീവിതയും തമ്മിലാണ് സൗഹൃദം ഉണ്ടായിരുന്നത്. കാവ്യയുമായി അവർക്ക് സൗഹൃദമൊന്നും ഇല്ല. മഞ്ജുവിന്റേയും കാവ്യയുടേയും കാര്യമെല്ലാം തുടക്കം മുതലേ തനിക്ക് അറിയാം. കാവ്യയ്ക്ക് നല്ല കാര്യം ചെയ്ത ആളല്ല അതിജീവിത, അവർക്ക് കാവ്യ ദിലീപിനെ വിവാഹം കഴിച്ചതിനോട് എതിർപ്പായിരുന്നു.

അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാൽ മഞ്ജു വാര്യർക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മീനാക്ഷിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ തന്നെ ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയാമായിരുന്നു’.

‘എറണാകുളത്ത് ഒരു ഇന്റർനാഷ്ണൽ ഹോട്ടലിൽ ഒരു പടത്തിന്റെ 125ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ പാതിരാ ഒരു മണിക്ക് മഞ്ജു കുഞ്ഞിനേയും കൊണ്ട് ഒറ്റക്കിരുന്ന് കരയുകയായിരുന്നു. ഞാൻ അന്വേഷിപ്പോൾ മഞ്ജു പറഞ്ഞത് ചേട്ടനെ കാണുന്നില്ലെന്നാണ്. ആ സമയം ദിലീപ് ബാത്ത്റൂമിൽ പോയി കാവ്യയുമായി ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. ഞാനാണ് കാവ്യയെ കാറിൽ വീട്ടിലേക്ക് അയച്ചത്’.

‘മലയാളം ഇൻഡസ്ട്രിയിൽ ഉള്ള മഞ്ജുവിന്റെ കൂട്ടുകാരികൾക്കെല്ലാം കാവ്യ മാധവനോട് വെറുപ്പാണ്. പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള ധൈര്യമോ കെൽപ്പോ കാവ്യയ്ക്ക് ഇല്ല. ദിലീപ് തന്നെയാണ് ക്വട്ടേഷൻ കൊടുത്തത് തന്നെയെന്നാണ് കരുതുന്നത്. കാവ്യയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ചോദ്യം ചെയ്യിലിനായി ഹാജരാകാതിരിക്കുന്നത്’.

‘അതിജീവിതയുടെ വിവാഹം മുടക്കാൻ വേണ്ടിയാണ് ദിലീപ് ശ്രമിച്ചത്. കാവ്യയുടേയും ദിലീപിന്റേയും ലക്ഷ്യം അതായിരുന്നു. പൾസർ സുനിയുമായി പ്രണയം ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ സുനി നടിയെ ദ്രോഹിച്ചു. അതിജീവിത പോലീസിൽ പരാതി കൊടുക്കുമെന്ന് ദിലീപ് കരുതിയിരുന്നില്ലെന്നും’ ലിബർട്ടി ബഷീർ പറഞ്ഞു.

More in Malayalam

Trending

Recent

To Top