Connect with us

ബിഗ് ബോസ് സീസൺ ഫോറിൽ ഡോക്ടർ മച്ചാനെ നിങ്ങൾക്ക് ഇഷ്ടമായോ?; ഇയാൾ തന്ത്രക്കാരനോ കുതന്ത്രക്കാരനോ?; ഡോക്ടർ മച്ചാൻ ബിഗ് ബോസിന് പുറത്ത് ആരെന്നു കാണാം!

Malayalam

ബിഗ് ബോസ് സീസൺ ഫോറിൽ ഡോക്ടർ മച്ചാനെ നിങ്ങൾക്ക് ഇഷ്ടമായോ?; ഇയാൾ തന്ത്രക്കാരനോ കുതന്ത്രക്കാരനോ?; ഡോക്ടർ മച്ചാൻ ബിഗ് ബോസിന് പുറത്ത് ആരെന്നു കാണാം!

ബിഗ് ബോസ് സീസൺ ഫോറിൽ ഡോക്ടർ മച്ചാനെ നിങ്ങൾക്ക് ഇഷ്ടമായോ?; ഇയാൾ തന്ത്രക്കാരനോ കുതന്ത്രക്കാരനോ?; ഡോക്ടർ മച്ചാൻ ബിഗ് ബോസിന് പുറത്ത് ആരെന്നു കാണാം!

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കുമെല്ലാം ഒടുവിൽ ബിഗ് ബോസ് സീസൺ 4 എത്തിയപ്പോൾ വലിയ പ്രതീക്ഷ തന്നെയാണ് ഓരോ മലയാളികൾക്കും ഉണ്ടായത്. ആ പ്രതീക്ഷയെ തെറ്റിക്കാതെ ഒരുപിടി നല്ല മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ഫോറിൽ ഉണ്ട്.

അതിൽ ഒരാൾ ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ മച്ചാൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വിളിപ്പേര്. ഡോക്ടർ മച്ചാനെ കുറിച്ച് പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങളാണ്.. എന്നാൽ ബിഗ് ബോസിലേക്ക് പറ്റിയ ഒരു മത്സരാർത്ഥി ആണ് ഡോക്ടർ മച്ചാൻ എന്ന് നിസംശയം പറയാം .

ഇനി ആരാണ് ഈ ഡോക്ടർ മച്ചാൻ , മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിലേക്ക് എത്തിയപ്പോൾ വളരെ പെട്ടന്ന് ക്ലിക്ക് ആയ മത്സരാർത്ഥിയായിരിക്കുകയാണ്. നാലാം മത്സരാർഥിയായാണ് റോബിനെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.

കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് റോബിൻ പരിചിതനാണ്. ചിദംബരം ഗവ മെഡിക്കൽ കോളെജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത് റോബിൻ. 31 കാരനായ ഡോ. മച്ചാൻ അവിവാഹിതനാണ്.

അഭിനയത്തിലും തിരക്കഥാ രംഗത്തും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട് റോബിൻ. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകനാണ്. ആരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും റോബിനിപ്പോൾ നിറസാന്നിധ്യമാണ്. നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും റോബിനെ തേടിയെത്തിയിട്ടുണ്ട്. 5000 ത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരിൽ ഉണ്ടായിരുന്ന ഒരേയൊരു മലയാളിയും റോബിൻ ആയിരുന്നു. മോട്ടീവേഷ്ണൽ ആന്റ് ഇൻസ്പൈയറിങ് യൂത്ത് വിഭാഗത്തിലാണ് റോബിന് അവാർഡ് കിട്ടിയത്.

ഡോക്ടർ ബിഗ് ബോസിലേക്ക് കടന്നപ്പോഴുള്ള ഡോക്ടറിന്റെ വാക്കുകൾ വായിക്കാം…

എനിക്ക് പ്രത്യേകിച്ച് സ്ട്രാറ്റർജികളൊന്നും ഇല്ല. കുട്ടിക്കാലത്തോക്കെ ഒരുപാട് ഞാൻ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. കോൺഫിഡൻസ് ഇല്ലാത്ത, അധികം പഠിക്കാത്ത കുട്ടിയായിരുന്നു. അച്ഛനും അമ്മയുമൊക്കെ ആ കുട്ടിയെ കണ്ടുപഠിക്ക്, ഈ കുട്ടിയെ കണ്ടു പഠിക്ക് എന്നൊക്കെ പറയുന്നത് കേട്ട് വളർന്നൊരു കുട്ടിക്കാലമായിരുന്നു. എനിക്ക് ഒത്തിരി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പാഷനെ ഞാൻ സിൻസിയർ ആയി കണ്ടു.

അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചു. ബിഗ് ബോസ് എന്ന ഈയൊരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ തീർച്ചയായും ഞാൻ പ്രിപ്പെയർ ആയിരിക്കണം. കാരണം ഞാനൊരു സാധാരണക്കാരനാണ്. ഞാൻ ഈ ഷോയിൽ വരുന്നുണ്ടെങ്കിൽ, അത് വെറുതെ ഒരു അഞ്ച് ദിവസം നിന്നിട്ട് പോകാനല്ല. 100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. എന്തായാലും ഞാൻ അതിന് വേണ്ടി ട്രൈ ചെയ്യും. എന്നായിരുന്നു ഡോ . റോബിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന പാവ കളിയിൽ ഒരു ഡബിൾ പ്ളേ കളിച്ചതും പാവയെ എടുത്തു കാപ്റ്റൻ റൂമിൽ പൂട്ടിയിട്ടതും എല്ലാം ഡോ . മറ്റു മത്സരാര്ഥികളിൽ നിന്നും വേറിട്ടു നിർത്തിയിരിക്കുകയാണ്.
ക്യാപ്റ്റന്റെ റൂമിൽ കയറാൻ ക്യാപ്റ്റന്റെ അധികാരം വേണം. പക്ഷെ ആ അധികാരം ഒന്നും കൂടാതെ ഡോ . മച്ചാൻ അവിടെ കയറി ആരുടെയോ ഒരു പാവ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

അതിന്റെ യുദ്ധം ഉറപ്പായും ഇന്നുണ്ടാകും. അശ്വിനും ഡോ . റോബിനും തമ്മിൽ യുദ്ധം നടക്കുമോ എന്ന് കണ്ടറിയാം.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top