Connect with us

‘മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്’; അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നു; നിമിഷയുടെ ആ വാക്കുകൾ കേട്ടാൽ ആരും വിശ്വസിക്കില്ല!

Malayalam

‘മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്’; അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നു; നിമിഷയുടെ ആ വാക്കുകൾ കേട്ടാൽ ആരും വിശ്വസിക്കില്ല!

‘മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്’; അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നു; നിമിഷയുടെ ആ വാക്കുകൾ കേട്ടാൽ ആരും വിശ്വസിക്കില്ല!

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ബിഗ് ബോസ് ചർച്ചകളാണ്. ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും മത്സരാർത്ഥികൾ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ബി​ഗ് ബോസ് മലയാളം നാലാം സീസണിന് ഞായറാഴ്ചയായിരുന്നു കൊടിയേറ്റം.

പരിചിതരും അപരിചതരുമായ പതിനേഴോളം ആളുകളാണ് ബി​ഗ് ബോസ് ​ഹൗസിൽ മത്സരാർഥികളായി എത്തിയിരിക്കുന്നത്. സീരിയൽ, സിനിമ, മോഡലിങ്, ബോഡി ബിൽഡിങ്, ഫോട്ടോ​ഗ്രഫി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർഥികളാണ് ഷോയിൽ പങ്കെടുക്കുന്നത്.

അക്കൂട്ടത്തിൽ നാലാം സീസണിൽ മത്സരിക്കാനെത്തിയ വ്യക്തിയാണ് മിസ് കേരള 2021 ഫൈനലിസ്റ്റും മോഡലുമായ നിമിഷ. ബി​ഗ് ബോസ് വീട്ടിൽ പരസ്പരം സഹമത്സരാർഥികളുമായി സൗഹൃദം പങ്കിടവെ ജീവിതാനുഭവങ്ങളെ കുറിച്ച് നിമിഷ തുറന്ന് പറഞ്ഞു. ജനിച്ചപ്പോൾ മുതൽ നേരിടുന്ന മാനസീകവും ശാരീരികവുമായ പീഡനങ്ങളെ കുറിച്ച് നിറ കണ്ണുകളോടെയാണ് നിമിഷ സഹമത്സരാർഥികളോട് സംസാരിച്ചത്.

മിസ് കേരള 2021 ഫൈനലിസ്റ്റ് എന്നതിന് പുറമെ നിയമ വിദ്യാർഥി കൂടിയാണ് നിമിഷ. അത്യധികം ഊർജ്വസ്വലതയോടെയാണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. നിമിഷയ്‍ക്ക് ആക്റ്റീവായി ബിഗ് ബോസ് വീട്ടിലും താമസിക്കാനാകട്ടെയെന്ന് മോഹൻലാൽ ആശംസിക്കുകയും ചെയ്തിരുന്നു.

അച്ഛൻ ആൺകുട്ടി ജനിക്കണമെന്നാണ് ആ​ഗ്രഹിച്ചതെന്നും എന്നാൽ പെൺകുട്ടി പിറന്നതിനാൽ അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി. മോഡലിങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ടാണ് അച്ഛൻ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകൾ മാത്രമാണ് അദ്ദേഹം തന്നോട് എപ്പോഴും പറയാറുള്ളതെന്നും നിമിഷ പറയുന്നു.

‘സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിയ്ക്കുന്ന സ്‌നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി.’

‘എല്ലാ കാര്യത്തിലും എന്നെ തളർത്താനാണ് അവർ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാൻ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കിൽ എല്ലാം ആയി എന്നായിരുന്നു അപ്പോൾ എന്റെ വിശ്വാസം. പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാൻ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷെ അതിനും വീട്ടിൽ നിന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി.

ശാരീരികമായി മാത്രമല്ല വാക്കുകൾ കൊണ്ട് മാനസികമായും അവർ എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാൻ പോയി വന്നപ്പോൾ അച്ഛൻ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരിൽ ഞാൻ പലരുടെയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് തന്നെ പറഞ്ഞത്.’

‘എന്റെ സുഹൃത്തുക്കൾ അവരുടെ അച്ഛനെയും അമ്മയെയും കുറിച്ചും അവർ നൽകുന്ന സ്‌നേഹത്തെയും കുറിച്ച് പറയുമ്പോൾ ഞാൻ അസൂയപ്പെടാറുണ്ട്. എന്തുകണ്ട് ആണ് എനിക്ക് മാത്രം അത് കിട്ടാത്തത് എന്ന് ഓർത്ത് സങ്കടപ്പെടാറുണ്ട്. പിന്നെ തോന്നി എന്തിനാണ് ഞാൻ വെറുതെ അവരുടെ തല്ല് വാങ്ങുന്നത് എന്ന്. അങ്ങനെയാണ് എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും അടുപ്പം തോന്നിയിട്ടില്ല’ നിമിഷ വ്യക്തമാക്കി. നിമിഷയുടെ കഥകൾ കേട്ട് ചിലർക്ക് യോജിപ്പും മറ്റ് ചിലർക്ക് വിയോജിപ്പുമുണ്ടായി.

ലക്ഷ്മി പ്രിയ നിമിഷയുടെ അച്ഛനമ്മമാരെ പിന്തുണച്ചാണ് സംസാരിച്ചത്. എന്നാൽ ജാസ്മിൻ മൂസ നിമിഷയെ അനുകൂലിക്കുകയാണ് ഉണ്ടായത്. വൈകാതെ വരും ദിവസങ്ങളിൽ ആരൊക്കെ കൂട്ടുകൂടും എന്നും ആരൊക്കെ തല്ലിപ്പിരിയും എന്നും കണ്ടറിയാം.

about bigg boss

More in Malayalam

Trending