കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി; താന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണെന്ന് ഗായത്രി സുരേഷ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം വന്നുപെടാറുണ്ട്. ഇപ്പോഴിതാ കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാനും കൂടുതല്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നും പറയുകയാണ് ഗായത്രി സുരേഷ്.
അതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും ഗായത്രി പറഞ്ഞു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങിയെന്നും ഗായത്രി പറഞ്ഞു.
അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായതായും ഗായത്രി പറയുന്നു. ‘ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി.
അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്’ ഗായത്രി സുരേഷ് പറയുന്നു. അതേസമയം ട്രോളുകള്‍ ആദ്യമൊന്നും എന്ജോയ് ചെയ്യാറില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിനെ പോസിറ്റീവായി എടുക്കാന്‍ തുടങ്ങിയെന്നും ഗായത്രി പറയുന്നു. ട്രോള്‍ വരാനായി താന്‍ ഒന്നും ചെയ്യാറില്ല. പറയുമ്പോള്‍ അത് ട്രോളായിപ്പോവുകയാണെന്നും ഗായത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...