Connect with us

ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരം മോശം അനുഭവം ഉണ്ടാവാതിരിക്കട്ടെ; ജസ്ല മാടശ്ശേരി

Malayalam

ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരം മോശം അനുഭവം ഉണ്ടാവാതിരിക്കട്ടെ; ജസ്ല മാടശ്ശേരി

ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരം മോശം അനുഭവം ഉണ്ടാവാതിരിക്കട്ടെ; ജസ്ല മാടശ്ശേരി

ബിഗ് ബോസ് താരം എന്നതിലുപരി സോഷ്യൽ ആക്ടിവിസ്റ് കൂടിയാണ് ജസ്ല മാടശ്ശേരി.ഏത് വിഷയത്തിലും തൻറേതായ അഭിപ്രായം തുറന്ന് പറയുന്നതിൽ മുന്നിലാണ്. സമൂഹമാധ്യമങ്ങളിൽ ജസ്ല സ്ഥിരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വ്യക്തി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജെസ്‌ല തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

ബൈക്കില്‍ പോകുന്ന സമയത്ത് 3 ചെറുപ്പക്കാരില്‍ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായപ്പോള്‍ നല്‍കിയ പരാതിയ്ക്ക് 20 മിനിട്ടിനകം ആ പ്രതികളെ പിടിച്ച പോലീസിനെക്കുറിച്ചാണ് ജസ്ല പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഈ അനുഭവം പങ്കുവയ്ക്കുന്നത്.

ജസ്ലയുടെ കുറിപ്പ് പൂര്‍ണ്ണ രൂപം

പോലീസിന്‍റെ അനാസ്ഥകളെ കുറിച്ച്‌ വാചാലരാവുന്ന സോഷ്യല്‍ മീഡീയ പോസ്റ്റുകള്‍ ധാരാളം കാണാറുണ്ട്…
പണ്ട് ഡിഗ്രിക്ക് കോളേജില്‍ പഠിക്കുമ്ബോ ബൈക്കില്‍ പോകുന്ന എനിക്ക് 3 ചെറുപ്പക്കാരില്‍ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായി… അന്ന് ഞാന്‍ ksu മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു. അന്ന് മങ്കട പോലീസില്‍ പരാതി നല്‍കി 20 മിനിട്ടിനകം ആ പ്രതികളെ പിടിച്ച്‌ മുന്നില്‍ കൊണ്ട് തന്ന് ഉചിതമായ നടപടി സ്വീകരിച്ച പോലീസിനെ അഭിനന്ദിച്ച്‌ ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു…

അന്ന് സഹപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ നേരിട്ട വിമര്‍ശനം കെ എസ്യുവിന്‍റെ ഉത്തരവാദിത്തപ്പെട് സ്ഥാനത്തിരുന്നിട്ടും പിണറായിയുടെ പോലീസിനെ പുകഴ്ത്തി പറഞ്ഞു എന്നതായിരുന്നു.. അന്ന് ഞാനവരോട് പറഞ്ഞു.. കെ എസ് യൂ നേതാവായല്ല..
ഈ നാട്ടിലെ ഒരു സാധാരണ പെണ്‍കുട്ടി നേരിട്ട ദുരനുഭവത്തില്‍ പോലീസിന്‍റെ ഉത്തരവാദിത്തം നിറവേറ്റിയതിലുള്ള സന്തോഷം എന്നാണ്…

ഇന്നും എനിക്ക് പറയാനുള്ളത്..എന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പോലീസില്‍ നിന്നുള്ള കൃത്യമായ ഇടപെടലിനെ കുറിച്ചാണ്..കഴിഞ്ഞ രണ്ട് മാസത്തോളമായി വാഗമണ്ണിലും കൊച്ചിയിലുമായാണ് ഞാന്‍ വര്‍ക് ചെയ്യുന്നത്.. കഴിഞ്ഞ ദിവസം വാഗമണ്ണിലെ ഒരു ചായക്കടയിലിരിക്കുമ്ബോ 80 വയസ്സുള്ളൊരു വണ്ടിപ്പെരിയാര്‍ സ്വദേശിയില്‍ നിന്നും..30 വയസ്സുള്ളൊരു യുവാവില്‍ നിന്നും മോശപ്പെട്ട പെരുമാറ്റവും സംസാരവുമുണ്ടായി..വാര്‍ണിങ് കൊടുത്ത് വിട്ടിട്ടും അവരുടെ ഭാഷ മോഷമായി… അയാള്‍ സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്ന മോശപ്പെട്ട ഒന്നാണെന്നും പുരുഷന്‍ ഗന്ധര്‍വ്വനാണെന്നും പറഞ്ഞ് സ്ത്രീകളെ തരം താഴ്ത്തി സംസാരിച്ചു..

ലൈംഗീക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടര്‍ന്നു…ചായക്കട നടത്തുന്ന ചേച്ചി എന്‍റെ മുഖത്ത് നോക്കി…വിഷമത്തോടെ നോക്കി.. ഞാനയാളോട് എന്‍റെ മുന്നില്‍ നിന്നെണീറ്റ് പോകാനും അടി വാങ്ങാതെ പോകാനും പറഞ്ഞു..വീണ്ടും മോശമായി സംസാരിച്ചപ്പോള്‍ ഞാനെണീറ്റു.. അപ്പോഴേക്കും ബൈക്കെടുത്ത് അയാള്‍ പോയി..പിന്നാലെ ബൈക്‌ എടുത്ത് ഞാനും പോയി അയാള്‍ ജോലി ചെയ്യുന്ന റിസോര്‍ട്ടിന്‍റെ ഓര്‍ണറെ കണ്ട് കാര്യം പറഞ്ഞ് അയാളെ വിളിച്ച്‌ വരുത്തി മുഖമടിച്ചു..

അപ്പോഴേക്കും ഞാന്‍ സ്റ്റേഷനില്‍ inform ചെയ്ത പ്രകാരം പോലീസ് എത്തി ..ഒരാളെ കയ്യോടെ പൊക്കി..മറ്റെയാള്‍ ഓടി രക്ഷപ്പെട്ടു..പരാതി കൊടുത്ത ശേഷം ഒരുപാട് നേരത്തെ തിരച്ചിലിനൊടുവില്‍ അയാളെ രാത്രിതന്നെ പിടിച്ചു..
ക്രിത്യമായ നടപടി സ്പോട്ടില്‍ തന്നെ സ്വീകരിച്ച്‌.. ഒരു പെണ്‍കുട്ടിയോടും ഇനിയൊരിക്കലും അപമര്യാദയായി അവര്‍ പെരുമാറാത്ത വണ്ണം അവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു..
ഒട്ടും ലാഘവത്തോടെയല്ലാതെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ നിയമ സഹായം നല്‍കിയ വാഗമണ്‍ പോലീസിന് ഹൃദയത്തില്‍ നിന്നും നന്ദി..
ചായക്കടയില്‍ വന്ന് ചേച്ചിയോട്..

തെളിവെടുപ്പിന്‍റെ ഭാഗമായി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍.. ആദ്യത്തെ അനുഭവം കൊണ്ടാവാം..ചേച്ചിക്കുണ്ടായ പേടി..വളരെ രസകരമായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി..ചേച്ചിയെ കൂടി ബോള്‍ഡാക്കുന്ന വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി…
ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ പ്രതികരിക്കാതെ കരയുന്ന പെണ്‍കുട്ടികളാണ് ഇത്തരം അക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും… പ്രതികരിച്ചാല്‍ മാത്രമേ ഈ മനോഭാവം കുറയൂ എന്നും.. എന്നും ഇത്തരം വിഷയങ്ങളില്‍ നിങ്ങള്‍ പ്രതികരിക്കണമെന്നും കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കി.. കേരളപോലീസിന്..
വാഗമണ്‍ പോലീസിന് ഹൃദയത്തില്‍ നിന്നും നന്ദി.

ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരം മോശം അനുഭവം ഉണ്ടാവാതിരിക്കട്ടെ…
ഇത്തരക്കാര്‍ നിങ്ങളെ ട്രാപ്പില്‍ പെടുത്താന്‍ പലരീതിയിലും സമീപിക്കും..
എപ്പോഴും ചുറ്റുപാടിനെ കുറിച്ചൊരു ധാരണ നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ..
ഈ അനുഭവം അറിഞ്ഞപ്പോള്‍ കൂടെ നിന്ന വാഗമണ്ണിലെ നല്ലവരായ നാട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഹൃദയത്തില്‍ നിന്നും സ്നേഹം..♥
പേട്ടയില്‍ നിന്നും എത്തി എല്ലാത്തിനും കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും..♥

Continue Reading
You may also like...

More in Malayalam

Trending

Recent

To Top