Connect with us

“തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം”- വിപ്ലവം സൃഷ്ട്ടിച്ച അന്നത്തെ ‘അമ്മ മോഡൽ ഇന്ന് കൈക്കുഞ്ഞുമായി; ;”‘ഇവൾ വന്നതോടെ ജീവിതത്തിൽ നിന്നും പലതും പഠിച്ചു’; ജിലു ജോസഫ് പറയുന്നു!

Malayalam

“തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം”- വിപ്ലവം സൃഷ്ട്ടിച്ച അന്നത്തെ ‘അമ്മ മോഡൽ ഇന്ന് കൈക്കുഞ്ഞുമായി; ;”‘ഇവൾ വന്നതോടെ ജീവിതത്തിൽ നിന്നും പലതും പഠിച്ചു’; ജിലു ജോസഫ് പറയുന്നു!

“തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം”- വിപ്ലവം സൃഷ്ട്ടിച്ച അന്നത്തെ ‘അമ്മ മോഡൽ ഇന്ന് കൈക്കുഞ്ഞുമായി; ;”‘ഇവൾ വന്നതോടെ ജീവിതത്തിൽ നിന്നും പലതും പഠിച്ചു’; ജിലു ജോസഫ് പറയുന്നു!

ജിലു ജോസഫ് എന്ന പേര് ആരും മറന്നുകാണാൻ സാധ്യതയില്ല. 2018ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കവർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മോഡലായിരുന്നു ജിലു ജോസഫ്. ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ക്യംപയിൻറെ ഭാഗമായുള്ള കവർ ചിത്രമാണ് ജിലുവിനെ കൂടുതൽ പ്രശസ്തയാക്കിയത്. തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം എന്ന തലക്കെട്ടോടെയാണ് ജിലു ജോസഫിനെ മോഡലാക്കി ​ഗൃഹലക്ഷ്മി പുറത്തിറക്കിയത്. ഒരു കവർ പേജിലൂടെ ഒരു വിപ്ലവം തന്നയായിരുന്നു സൃഷ്ട്ടിച്ചത്.

സംഭവം അന്ന് വലിയ വിവാദമായിരുന്നു എങ്കിലും തുറന്ന ഒരു ചിന്തയും അതിലൂടെ മലയാളികൾക്കിടയിൽ ഉണ്ടായി. ചിലർ അനുകൂലിച്ചപ്പോൾ നിരവധിപ്പേർ പ്രതികൂലിച്ചും രം​ഗത്തെത്തി. സംഭവം സോഷ്യൽമീഡിയയടക്കം ഏറ്റെടുത്തപ്പോൾ ജിലു ജോസഫും പ്രതികരിച്ചിരുന്നു.

“അത്തരത്തിൽ ഒരു ചിത്രം പ്ലാൻ ചെയ്തെടുത്തതല്ലെന്നും അങ്ങനെയൊരു ഒരു കാംപയിൻറെ ഭാഗമാകാൻ സുഹൃത്തുക്കൾ ക്ഷണിക്കുകയായിരുന്നുവെന്നും സ്വന്തം കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് ചെയ്യാൻ മടിയാണെങ്കിൽ ഞാൻ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നുമാണ് ജിലു ജോസഫ് അന്ന് പ്രതികരിച്ചത്. ‘മുലയൂട്ടൽ ഏറെ അനുഗ്രഹമുള്ളയൊന്നാണല്ലോ. കുഞ്ഞിനെ ദൈവം തന്നതാണെങ്കിൽ കുഞ്ഞിന് കൊടുക്കാനുള്ളതും ദൈവദാനമല്ലേ. ഇതൊരു നല്ലകാര്യമാണ്. ചീത്തകാര്യമല്ലല്ലോ.’

‘എൻറെ ശരീരത്തിലെ ഒരു ഭാഗവും തെറ്റാണെന്നും വിശ്വസിക്കുന്നില്ല. അങ്ങനെയാണ് മുലയൂട്ടൽ ചിത്രമെടുക്കാൻ സമ്മതം മൂളിയത്. ഇതൊരു പ്രൊഫഷൻറെ ഭാഗമായാണ് കണ്ടത്. അവരെന്നെ അവരുടെ കാംപയിൻറെ മുഖമാക്കി. ചിത്രം കണ്ടിട്ടല്ല ആ മാഗസിനിൽ എഴുതിയത് വായിച്ചിട്ടാണ് ഓരോരുത്തരും അഭിപ്രായം പറയേണ്ടത്. ഓരോ അമ്മയോടും അവർ ചെയ്യുന്നത് ഏറെ മനോഹരമായ കാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്ന ആ ചിത്രം’ ജിലു ജോസഫ് അന്ന് വിവാദങ്ങൾക്കുള്ള മറുപടിയായി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഇപ്പോൾ വീണ്ടും ഒരു കുഞ്ഞിനെ കൈയ്യിലേന്തിയുള്ള ചിത്രവുമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജിലു ജോസഫ്. സഹോദരിയുടെ പൊന്നോമനയെ കൈകളിലേന്തിയാണ് ജിലു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുഞ്ഞ് കുടുംബത്തിലേക്ക് വന്നതോടെ തന്നിലുണ്ടായ മാറ്റങ്ങളും തന്നെ ആ കുഞ്ഞ് പഠിപ്പിച്ച കാര്യങ്ങളുമെല്ലാമാണ് ജിലു സോഷ്യൽമീ‍ഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ‘മഴവില്ലിനെ മനുഷ്യൻ്റെ രൂപത്തിൽ എൻ്റെ മുന്നിൽ കാണിച്ച് തന്നതിന് ജീവിതത്തിനോട് നന്ദി പറയുന്നു. ഈ പെൺകുഞ്ഞ് എൻ്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിക്കുമ്പോൾ എല്ലായ്പ്പോഴും എൻ്റെ ഹൃദയം അലിഞ്ഞുപോവുകയാണ്. എങ്ങനെയാണ് ഈ വികാരങ്ങളുടെ അഗാധമായ ആഴത്തിലേക്ക് വീഴുന്നതിൽ നിന്ന് നമ്മെ സ്വയം തടനാനാകുക…. ഈകാര്യത്തെ ഞാനെപ്പൊഴൊക്കെ ഭയപ്പെട്ടിട്ടുണ്ടോ…. അപ്പോഴൊക്കെ ജീവിതമെന്നെ അതിന്റെ കൊടും വന്യതയിലേക്ക് തള്ളിവിടുകയായിരുന്നു. എങ്കിലും ഞാനത് സ്വീകരിക്കുന്നു. അതിനെ എന്നാലാകുന്ന വിധം ഉത്തരങ്ങളും നൽകുന്നു… പൂർണ്ണ ഹൃദയത്തോടെ തന്നെ…’ ജിലു കുറിച്ചു.

കുമളി സ്വദേശിനിയാണ് ജിലു ജോസഫ്. മോഡൽ എന്നതിലുപരി നടിയും എഴുത്തുകാരിയും എയർഹോസ്റ്റസുമെല്ലാണ് ജിലു. കുമളിയിലെ കൊച്ചു ​ഗ്രാമത്തിൽ നിന്നും ഇന്ന് കാണുന്ന രീതിയിലേക്ക് ജിലു എത്തിയത് പ്രതിസന്ധികളെ തരണം ചെയ്ത് തന്നെയാണ്. പലപ്പോഴും ജിലുവിന്റെ തീരുമാനങ്ങൾ മറ്റുള്ളവരിൽ നീരസം സൃഷ്ടിച്ചെങ്കിലും പിന്നോട്ട് പോകുന്നതിനെ കുറിച്ചല്ല കുറച്ച് കൂടി വേ​ഗത്തിൽ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നതിനെ കുറിച്ചാണ് ജിലു ആലോചിച്ചതും പരിശ്രമിച്ചതും. ​​

ഗൃഹലക്ഷ്മി മാ​ഗസീന്റെ കവർ ആകുന്നതിനെ കുറിച്ച് വീട്ടിൽ നിന്നും ഉണ്ടായ എതിർപ്പുകളെ കുറിച്ച് ജിലു വ്യക്തമാക്കിയിരുന്നു. അമ്മയും ചേച്ചിമാരുമെല്ലാം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പിന്നെ ആര് നിർബന്ധിച്ചാലും പിന്മാറുന്ന കൂട്ടത്തിലല്ല താനെന്നും ജിലു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

പതിനെട്ടാം വയസിൽ എയർ‌ഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു സ്ത്രീക്ക് നാട്ടിൽ എന്തെല്ലാം പേരുദോഷം കിട്ടാമോ അതെല്ലാം തനിക്ക് കിട്ടിയിരുന്നുവെന്നും ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്, ഇഷ്ടമുള്ള വേഷം ധരിച്ചത്, രാത്രി യാത്ര ചെയ്തത്, ഇഷ്ടപ്പെട്ടയാളെ പ്രേമിച്ചത്, കണ്ടുപിടിച്ച ജോലി ഉപേക്ഷിച്ചത് തുടങ്ങി അപ്പൻ മരിച്ചപ്പോൾ ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തതുവരെ തൻറെ പേരുദോഷങ്ങളുടെ ലിസ്റ്റിൽ ഉള്ളതായിരുന്നുവെന്നും തന്റെ ജീവിതത്തിൽ താൻ ചെയ്യുന്നതിനെല്ലാം മനസാക്ഷിക്ക് ഉത്തരം നൽകുന്നുണ്ടെന്നും വിവാദങ്ങളും വിമർശനങ്ങളും പെരുകിയപ്പോൾ ജിലു പ്രതികരിച്ചിരുന്നു.

about jilu

Continue Reading
You may also like...

More in Malayalam

Trending

Recent

To Top