Connect with us

‘ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ട്ടപെട്ടു!’? സോഷ്യൽ മീഡിയയിൽ വ്യജവാർത്ത പ്രചരിക്കുന്നു; ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരോട് പറയാനുള്ളത് ഇതാണ്! മറുപടിയുമായി ഗായകൻ

Malayalam

ശബ്ദം നഷ്ടമായിരിക്കുകയാണെന്ന് വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. തനിക്ക് ഇപ്പോൾ ശബ്ദമില്ലെന്നും 15 ദിവസത്തേക്ക് വോയ്‌സ് റെസ്റ്റിൽ ആയിരിക്കുമെന്നാണ് ഹരീഷ് കുറിച്ചത്.

ഇപ്പോഴിതാ തന്റെ ശബ്ദം നഷ്ടപ്പെട്ടു എന്നുളള വാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍ രംഗത്ത് . ഹരീഷിന് ശബ്ദം എന്നന്നേക്കുമായി നഷ്ടപ്പെട്ട തരത്തില്‍ വാര്‍ത്തകളും പ്രതികരണങ്ങളും വന്നതോടെയാണ് ഗായകന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

” പ്രിയപ്പെട്ടവരെ , എനിക്ക് അത്ര വലിയ പ്രശ്നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്. throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് – നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു – അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്നേഹം, നന്ദി.

പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു ‘നന്നായി , ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ – 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം – എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ … ‘കണ്ണ് പോയതല്ല , കറന്റ് പോയതാണ്’ എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഹരീഷ് വിദേശത്തായിരുന്നു. അനേകം വിസ്മയ പ്രദർശനങ്ങളൊരുക്കി ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്സ്പോയിൽ ഹരീഷ് അരങ്ങ് തകർത്തിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയ ശേഷം ഹരീഷ് പങ്കെടുത്ത ആദ്യ വിദേശ പരിപാടിയായിരുന്നു ഇത്.

Continue Reading
You may also like...

More in Malayalam

Trending