Connect with us

മാളുവിന് മുട്ടൻ പണിയുമായി അവൾ;ആ അത്ഭുത രേഖയക്കു പിന്നിൽ! ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ !

serial

മാളുവിന് മുട്ടൻ പണിയുമായി അവൾ;ആ അത്ഭുത രേഖയക്കു പിന്നിൽ! ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ !

മാളുവിന് മുട്ടൻ പണിയുമായി അവൾ;ആ അത്ഭുത രേഖയക്കു പിന്നിൽ! ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് എന്ന് തൂവൽസ്പർശം പ്രേക്ഷകർ !

തൂവൽസ്പർശത്തിൽ ഇപ്പൊ കുറച്ച് എപ്പിസോഡുകളായിട്ട് മാളുവിന്റെ മരണവും ശ്രേയയുടെ വിവാഹവുമാണ് ഒക്കെയാണ് പറയുന്നത്. വിച്ചുവിന്റെ സ്വപ്നത്തിന്റെ ട്രാക്കിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. മാറ്റ് സീരിയലുകളെ പോലെ തൂവൽസ്പർശത്തിൽ വലിച്ചു നീട്ടലുകൾ ഇല്ല എന്ന് പലതവണ നമ്മൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ പോകു കാണുമ്പോൾ പറഞ്ഞതൊക്കെ മാറ്റി പറയണ്ട അവസ്ഥയാണ്. ഈ ഒരു ട്രാക്ക് വച്ചു മാളുവിന്റെ മരണം സ്വപ്നം കാണുന്നത് അത് ഇപ്പോൾ വല്ലാതെ വലിച്ചു നീട്ടുകയാണ്.

കഥയിൽ മാളുവിന്റെ മരണവും ശ്രേയയുടെ വിവാഹവും നടക്കുന്നത് ഫെബ്രുവരി മൂന്നിനാണ്. പക്ഷെ ഇത് വരെ കഥയിൽ ആ മൂന്നാതീയതി ആയിട്ടില്ല. മാളുവിന് സംഭവിക്കാൻ പോകുന്ന അപകടത്തെക്കുറിച്ച് വീട്ടിൽ എല്ലാവരും അറിഞ്ഞിരിക്കുകയാണ്. പക്ഷെ ആരും തന്നെ ഇതുവരെ മനുവിനോട് ഇതിനെ കുറിച്ച പറഞ്ഞിട്ടില്ല . മാളുവിന് അപകടം സംഭവിക്കാതിരിക്കാൻ വീട്ടിൽ പൂജ നടത്തുന്നുണ്ട്. പൂജയിൽ കൊച്ചു ഡോക്ടറും പങ്കെടുത്തിരുന്നു.

വിച്ചുവിന്റെ ജാതകം പരിശോധിക്കണം എന്നൊക്കെ സന്യാസി മുത്തശ്ശനോട് വിച്ചവന്റെ ‘അമ്മ പറയുന്നുണ്ട് . അതിന് സമയം ആയിട്ടില്ല. വരട്ടെ നോക്കാം എന്നാണ് സന്യാസി മുത്തശ്ശൻ പറയുന്നത്. അതേസമയം , അരുൺ പൂജയിൽ പങ്കെടുത്തത് സന്യാസി മുത്തശ്ശൻ ഇഷ്ടപെട്ടിട്ടില്ല. മാളുവും അരുൺ തമ്മിൽ സംസാരിക്കുന്നതും ഒക്കെ കാണുമ്പോൾ മാളുവിന്റെ ജാതകത്തിലെ പ്രശ്നമൊക്കെ പറഞ്ഞ പ്രശ്നം ഉണ്ടാകാനാണ് സാധ്യത. ഇതൊക്കെ ശ്രേയോട് പറഞ്ഞു അവരെ തമ്മിൽ കാണാതിരിക്കണം എന്നൊക്കെ പറയുമായിരിക്കും . പക്ഷെ ശ്രേയ അത് കേൾക്കുമോ? ശ്രേയ തന്നെയാണ് ഫെബ്രുവരി മൂന്നുവരെ മാളുവിന്റെ കൂടെ കാണണം എന്ന് അരുണിനോട് പറഞ്ഞത്. അത് കൊണ്ട് തന്നെ ശ്രേയ അത് കേൾക്കാൻ സാധ്യതയില്ല.

പിന്നെ ശുക്രനും വ്യാഴവും സന്യാസി മുത്തശ്ശനും ഒന്നും ശ്രെമിച്ചിട്ടു കാര്യം ഇല്ല , ഈ കൊച്ചു ഡോക്ടറും തുമ്പിയെയും പിരിക്കാൻ കഴിയില്ല. പ്രണയിക്കുന്നവരെ തമ്മിൽ അകറ്റാൻ ഒരു ദൈവവും കൂട് നിൽക്കില്ല. ഇവരുടെ പ്രണയം തന്നെ ഇവരെ രക്ഷിക്കട്ടെ .പിന്നെ അവിനാഷ് ഈശ്വർ സാറിനോട് ഒപ്പം ചേർന്ന് മാളുവിനെ ഇല്ലാതാക്കാൻ പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്. തന്റെയും ശ്രേയയുടെ വിവാഹം കഴിഞ്ഞാൽ ഉടൻ മാളുവിനെ ഇല്ലാതാക്കാനുള്ള പ്ലാനുകൾ അത് .

മാളുവും കൊച്ചു ഡോക്ടറും സംസാരിക്കുന്നതു അവരുടെ കളി ചിരികളും ഒക്കെ ഇന്നത്തെ എപ്പിസോഡിലുണ്ട്. മാളു ഏറ്റവും കൂടതൽ സന്തോഷിക്കുന്നത് കൊച്ചുഡോക്ടർ അടുത്തുള്ളപ്പോഴാണ് എന്ന് തോന്നി പോകും അവരുടെ പെരുമാറ്റം കാണുമ്പോൾ , ഇവരുടെ ഈ സ്നേഹത്തിനുമുന്പിൽ വിധി തോറ്റു പോകാനാണ് സാധ്യത.

.പിന്നെ അവിനാഷ് മായിട്ടുള്ള ശ്രേയയുടെ വിവാഹം മുടക്കാനുള്ള പ്ലാനുകൾ റെഡി ആക്കി കാത്തിരിക്കുകയാണ് മാളു. ഒരിക്കലും ചേച്ചിക്ക് അവിനാഷിന്റെ ഭാര്യ ആകേണ്ടി വരില്ല എന്ന് വാക്ക് ശ്രേയക്ക് മാളു കൊടുക്കുന്നുണ്ട്. രാംദാസിനെ വെച്ചാണ് മാളുവിന്റെ കളികൾ , രാംദാസിനെ വെച്ച് അവിനാഷിനെ തട്ടിക്കൊണ്ടുപോയി പവിത്രയുമായി കല്യാണം നടത്തുക അതാണ് മാളുവിന്റെ ലക്‌ഷ്യം . ഇതൊക്കെ നടക്കുമോ എന്ന് കാത്തിരുന്നു കാണാം . ശ്രേയ മാളു വച്ചു കോംബോ അടിപൊളിയാണ് , ചേച്ചി അനിയത്തി സ്നേഹം ഒക്കെ ഇവരുടെ ഈ കൂട്ടുകെട്ടിൽ കാണാൻ കഴിയുന്നുണ്ട്.

പവിത്രയുടെയും അവിനാഷിന്റെയും വിവാഹമാണ് നടക്കാൻ പോകുന്നത് എന്ന് അവിനാഷിന്റെ അച്ഛനോടും സുകുമാരനോടും മാളു പറയും . ഇത് ഒന്നും അവിനാശിന് അറിയില്ല അതുകൊണ്ടു തന്നെ ഇതിനെ കുറിച്ച അവിനാഷിനോട് ഒന്നും പറയണ്ട എന്നൊക്കെ . പവിത്രമായിട്ടുള്ള കല്യാണം നടത്താൻ ഒരു അടർ പ്ലാൻ ആണ് മാളു കണ്ടെത്തിയിരിക്കുന്നത്. ഒരു ഡോക്യുമെന്റ് വെച്ചിട്ടാണ് ഇനി കളികൾ. ഗീരിജയും ഇറങ്ങിയിട്ടുണ്ട് ജ്യൂസ് കൊണ്ട് ഇനി എന്തൊക്കെയാണ് നടക്കുന്നത് എന്ന് കണ്ടുതന്നെ അറിയാം. പിന്നെ മാളു മരിച്ചു കിടക്കുന്ന സഥലവും തീയതി മൊക്കെ ഇപ്പൊ അറിയാം . ഇനി അറിയേണ്ടത് ആര് അത് ചെയ്തു എന്നാണ് ,പിന്നെ സ്വപ്നത്തിൽ മാളുവിന്റെ ദേഹത്ത് രക്തം ഒന്നും പുരണ്ടിട്ടില്ല. അത് കൊണ്ട് തന്നെ അങ്ങനെ കൊല്ലാൻ കഴിയുന്നത് ഗീരിജക്കു മാത്രമാണ് . ഇതിനെ കുറിച്ച് അരുണിനും ഡൌട്ട് തോന്നാം .

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top