Connect with us

മൊഴി മാറ്റിയ യുവനടിയുടെ ആത്മഹത്യാ ശ്രമം? നടിയുടെ മൊഴി ഞെട്ടിച്ചു! ആദ്യ പ്രതികരണം ഇങ്ങനെ, സത്യം ഇതാണ്

News

മൊഴി മാറ്റിയ യുവനടിയുടെ ആത്മഹത്യാ ശ്രമം? നടിയുടെ മൊഴി ഞെട്ടിച്ചു! ആദ്യ പ്രതികരണം ഇങ്ങനെ, സത്യം ഇതാണ്

മൊഴി മാറ്റിയ യുവനടിയുടെ ആത്മഹത്യാ ശ്രമം? നടിയുടെ മൊഴി ഞെട്ടിച്ചു! ആദ്യ പ്രതികരണം ഇങ്ങനെ, സത്യം ഇതാണ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത കഴിഞ്ഞ
ദിവസം രാത്രിയോടെയാണ് പുറംലോകം അറിയുന്നത്. സിനിമാമേഖലയെ അടക്കം ഞെട്ടിക്കുന്ന തരത്തിലായിരുന്നു വാർത്ത പുറത്തു വന്നത്. എന്നാൽ, താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും ഗുളികയുടെ ഡോസ് അധികമായതാണെന്നുമാണ് യുവനടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

കഴിഞ്ഞ ദിവസമാണ് ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത താരം ആശുപത്രി വിടുകയും ചെയ്തു. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.

നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളിൽ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയിൽ കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകന് കൊവിഡായതിനാൽ ഹർജിയിൽ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ചാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തൽക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിന്റെ വാദം.

More in News

Trending

Recent

To Top