Connect with us

ചോദ്യാവലി തയ്യാർ, ആ കൈയ്യക്ഷരം നിർണ്ണായകം..തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥർ! പിന്നോട്ടില്ല… മുന്നോട്ട് തന്നെ… അസാധാരണ നീക്കങ്ങൾ നെഞ്ചിടിപ്പോടെ!

News

ചോദ്യാവലി തയ്യാർ, ആ കൈയ്യക്ഷരം നിർണ്ണായകം..തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥർ! പിന്നോട്ടില്ല… മുന്നോട്ട് തന്നെ… അസാധാരണ നീക്കങ്ങൾ നെഞ്ചിടിപ്പോടെ!

ചോദ്യാവലി തയ്യാർ, ആ കൈയ്യക്ഷരം നിർണ്ണായകം..തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥർ! പിന്നോട്ടില്ല… മുന്നോട്ട് തന്നെ… അസാധാരണ നീക്കങ്ങൾ നെഞ്ചിടിപ്പോടെ!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ഇന്നോ നാളെയോ ചോദ്യം ചെയ്‌തേക്കും. ഇതിനുള്ള വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒന്നാംപ്രതി പൾസർ സുനി , മറ്റൊരു പ്രതി വിജീഷ്, സാക്ഷികൾ, ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ തുടങ്ങിയവരെയും ഉടൻ ചോദ്യം ചെയ്യും.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ദിലീപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ചോദ്യം ചെയ്യാന്‍ തീരുമാനച്ചത്.

ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ ചോദ്യം ചെയ്യും. കേസില്‍ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സുനിയുടെ അമ്മയുടെ വെളിപ്പെടുത്തലും കത്തിന്റെ വിശദാംശവും ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. പൾസർ സുനി അമ്മ ശോഭനയ്ക്ക് കൈമാറിയ കത്തിലെ ആരോപണങ്ങളിലെ വസ്തുത തേടുകയാണ് പ്രത്യേകസംഘം. സുനിയെ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്തും. കത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിയുടെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കും. ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകൻ പറഞ്ഞതായി ശോഭന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ സിറ്റി പൊലീസ് ക്ലബിൽ ചേർന്നാണ് തുടർ നടപടികൾ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പ്, എസ്.പിമാരായ കെ.എസ്. സുദർശൻ, എം.ജെ. സോജൻ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. അന്വേഷണ ടീമിൽ 13പേരാണുള്ളത്, പ്രത്യേക ചുമതലയാണ് എല്ലാവര്ക്കും നൽകിയത്. അന്വേഷണം വേഗത്തിൽ നടക്കേണ്ടതിനാൽ 13 അംഗ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥനും പ്രത്യേക ചുമതലകൾ കൈമാറി. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേകം ഉദ്യോഗസ്ഥരുണ്ട്

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ രേഖപ്പെടുത്തും. അടുത്തമാസം 16ന് വിചാരണ പൂർത്തിയാക്കി വിധിപറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം.

2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത് . പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം അദ്ദേഹം നേടി.

Continue Reading
You may also like...

More in News

Trending

Recent

To Top