Malayalam
ആ വേദന ഇപ്പോഴില്ല.. കാത്തിരുന്ന നിമിഷം ഇതാ! ലച്ചു നേരിട്ട് എത്തി, കേൾക്കാൻ ആഗ്രഹിച്ച വാർത്ത
ആ വേദന ഇപ്പോഴില്ല.. കാത്തിരുന്ന നിമിഷം ഇതാ! ലച്ചു നേരിട്ട് എത്തി, കേൾക്കാൻ ആഗ്രഹിച്ച വാർത്ത
ഫ്‌ളവേ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും.തന്മയത്വത്തോടെയുള്ള അഭിനയ മികവ് കൊണ്ടു തന്നെ ഇതിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍സാബിത്ത്, ബേബി അമേയ, ജൂഹി റുസ്തഗി, ശിവാനി ഉപ്പും മുളകിലൂടെ ഇവരെല്ലാം ആരാധകരുടെ സ്വന്തമായി മാറിക്കഴിഞ്ഞതാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പരമ്പര 5 വർഷത്തിന് ശേഷം അവസാനിപ്പിച്ചു
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഉപ്പും മുളകും വീണ്ടുമെത്തുകയാണ്. പക്ഷെ സീ കേരളം ചാനലില്‍ എരിവും പുളിയുമെന്ന പേരിലെത്തുന്ന പരമ്പരയില്‍ നിരവധി മാറ്റങ്ങളുമുണ്ട്.
ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ഇത്തവണ കഥ നീങ്ങുന്നതെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഓണക്കാലത്തായിരുന്നു എരിവും പുളിയും ആദ്യമായി സംപ്രേഷണം ചെയ്തത്. ഗംഭീര സ്വീകാര്യതയായിരുന്നു അന്ന് പരിപാടിക്ക് ലഭിച്ചത്. പരമ്പരയിൽ നിരവധി സര്‍പ്രൈസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു.
ഇപ്പോഴിതാ എരിവും പുളിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കിട്ട് ജൂഹി റുസ്തഗി എത്തിയിരിക്കുകയാണ്.
ഇത്രയും നാള്‍ ബ്രേക്കൊക്കെയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എരിവും പുളിയുമായി നിങ്ങള്‍ക്കരികിലേക്ക് എത്തുകയാണ്. ഞങ്ങള്‍ക്കും ഭയങ്കര സന്തോഷമാണ്, വലിയൊരു ഗ്യാപ്പിന് ശേഷമായാണ് ഞങ്ങളെല്ലാം ഒന്നിക്കുന്നത്. കേശുവിനേയും ശിവാനിയേയും പാറുക്കുട്ടിയേയുമൊക്കെ കണ്ടപ്പോള്‍ ഞാനും എക്‌സൈറ്റഡായിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വീണ്ടും ഈ ഫാമിലിയിലേക്കെത്താന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. എല്ലാവരും വലുതായി, കേശുവിന് പൊടിമീശയൊക്കെ വന്നിട്ടുണ്ട്. വല്യ ചെക്കനായി. ശിവാനിയാണേലു മുടിയൊക്ക വളര്‍ന്നു, പൊക്കം വെച്ചു.
ചേച്ചി മെലിഞ്ഞല്ലോയെന്ന് ചോദിച്ചപ്പോള്‍ ഞാനിത്രയേ ഉള്ളൂവെന്നായിരുന്നു ജൂഹി പറഞ്ഞത്. 5 വര്‍ഷത്തെ കണക്ഷനാണ്. ഫുള്‍ ടൈം ഞങ്ങള്‍ ലൊക്കേഷനിലാണ്. എന്റെ അമ്മയേയും ചേട്ടനേയും കാണുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ അവരെയാണ് കാണുന്നത്. ഭയങ്കര വല്യൊരു കെമിസ്ട്രിയാണ് എല്ലാവരുമായും. എല്ലാവരും അടിപൊളിയാണ്. ഒരാളെയായി എടുത്ത് പറയാന്‍ പറ്റത്തില്ല. പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്. ശിവാനിക്ക് വലുതായതിന്റെ മെച്യൂരിറ്റിയും പക്വതയുമുണ്ടെന്നും ജൂഹി പറഞ്ഞിരുന്നു. കേശുവും ശിവാനിയും എനിക്കൊരുപോലെയാണെന്നും താരം പറഞ്ഞു
അടുത്തിടെയായിരുന്നു ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടത്. സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയുടെ വിയോഗം താരത്ത തളർത്തിയിരുന്നു. അമ്മയുടെ മരണ ശേഷം ജൂഹി ഇപ്പോൾ എരിവും പുളിയിലൂടെ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്
ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍. ഫാമിലി തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. എരിവും പുളിയും എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്.
