നേരറിയാൻ സോബി; ആ വാർത്തയുടെ സത്യമെന്ത്! ഒന്നൊന്നര വെടിക്കെട്ട് കൊലപാതകികളെ പൂട്ടുമോ?
ബാലഭാസ്‌കറിൻ്റെ മരണം സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. കലാഭവൻ സോബിയും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുമടക്കം നാല് പേരുടെ നുണ പരിശോധന നടത്തിയിരുന്നു. എന്നാൽ കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധനയിൽ തെളിഞ്ഞിരുന്നു . അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപ്പോർട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
സോബിയുടെ മൊഴി കള്ളമാണെന്നായിരുന്നു നുണപരിശോധനാ റിപ്പോർട്ട് ഫലത്തിൽ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.അതേസമയം തങ്ങളിങ്ങനെയൊരു വാർത്ത കൊടുത്തിട്ടില്ലെന്നാണ് അന്വേഷണസംഘം തന്നോട് പറഞ്ഞതെന്നാണ് സോബിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം സോബി സോഷ്യൽ മീഡിയ ലൈവിലൂടെ വീണ്ടും ഒരു പ്രതികരണം നടത്തിരിക്കുകയാണ്
എന്തുകൊണ്ടാണ് തന്നോട് പറഞ്ഞ കാര്യം സിബിഐ തുറന്നുപറയാൻ സമ്മതിക്കാത്തത്. എന്തുകൊണ്ടാണ് നുണ പരിശോധനയിൽ വ്യക്തത ഇല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങൾ നോക്കാത്തത് എന്നും സോബി പങ്കിട്ട വീഡിയോയിലൂടെ ചോദിക്കുന്നു. മാത്രമല്ല തന്റെ വായ അടപ്പിക്കാൻ നോക്കണ്ട എന്നും, ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ കൊലപതാകം ആയിരുന്നു ബാലഭാസ്കറിന്റേത് എന്നും സോബി വീഡിയോയിലൂടെ പറയുന്നു.
അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്
അതെ സമയം സോബിയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ബാലഭാസ്കറിന്റെ സഹോദരി കുറിച്ചത് ഇങ്ങനെ! “സോബിയുടെ മൊഴി വെറും കള്ളമാണെന്ന് തെളിഞ്ഞെന്നും ബാലഭാസ്കറിന്റേത് സാധാരണ അപകടമെന്ന് സിബിഐ സ്ഥിരീകരിച്ചുവെന്നും” കഴിഞ്ഞ ആഴ്ച വാതോരാതെ വിളിച്ചു പറഞ്ഞ മാദ്ധ്യമങ്ങളിൽ ന്യായമായും വരുമെന്ന് ഞങ്ങളൊക്കെ പ്രതീക്ഷിച്ച വാർത്തയാണ് അങ്ങനെയൊരു വാർത്തയ്ക്കടിസ്ഥാനമായ വസ്തുതകളെന്തെന്ന് ചോദ്യം ചെയ്തുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും അഭിഭാഷകൻ ശ്രീ. രാമൻ കർത്ത മുഖേന സോബി സിബിഐ ക്ക് അയച്ച ലീഗൽ നോട്ടീസ്!!! എന്താണോ ആവോ മീഡിയ വണ്ണിലെ ഒരു വരിയല്ലാതെ എങ്ങും ഒന്നും കണ്ടില്ല.. എന്നാണ് പ്രിയ കുറിച്ചത്.