Connect with us

കൂടെവിടെ പരമ്പര വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു; യുവ പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്യാമ്പസ് പ്രണയകഥ ക്യാമ്പസിൽ തന്നെ; ആ സന്തോഷവാർത്ത പുറത്ത് !

Malayalam

കൂടെവിടെ പരമ്പര വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു; യുവ പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്യാമ്പസ് പ്രണയകഥ ക്യാമ്പസിൽ തന്നെ; ആ സന്തോഷവാർത്ത പുറത്ത് !

കൂടെവിടെ പരമ്പര വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു; യുവ പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്യാമ്പസ് പ്രണയകഥ ക്യാമ്പസിൽ തന്നെ; ആ സന്തോഷവാർത്ത പുറത്ത് !

മലയാളി യൂത്തിനിടയിൽ ദിനവും ചർച്ചയാകുന്നു ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ മറ്റൊരു പ്രശ്ന പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ക്യാമ്പസ് പ്രണയ കഥയായി തുടങ്ങിയ കൂടെവിടെ ക്യാമ്പസ് ട്രാക്കിൽ തന്നെയല്ലേ പോകുന്നത് എന്ന കാര്യത്തിൽ വളരെ വലിയ ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ഉണ്ടയായിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു മാസത്തിന് മുന്നേ വരെ കൂടെവിടെ പരമ്പരയുടെ ദൃശ്യങ്ങളോട് പ്രേക്ഷകർക്ക് വലിയ എതിർപ്പായിരുന്നു.ഋഷ്യ സീനുകൾ ക്യാമ്പസിൽ കാണാൻ സാധിക്കാത്തതായിരുന്നു അവരുടെ പരാതിയ്ക്ക് കാരണം . പ്രേക്ഷകർക്കിടയിൽ നിന്നും അത്തരത്തിൽ പരാതി ഉയർന്നപ്പോൾ കൂടെവിടെ പരമ്പരയുടെ ഒരു ആരാധിക തന്നെ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിക്കൊണ്ട് ഋഷിയ പ്രണയ രംഗങ്ങൾ സങ്കല്പികമായി എഴുതാൻ തുടങ്ങി.

വളരെ മനോഹരമായ ഋഷ്യ പ്രണയരംഗങ്ങൾ വായനയിൽ തന്നെ അതിമനോഹരമാക്കാൻ നയന താര കൂടെവിടെ ആരാധികയ്ക്ക് കഴിഞ്ഞു. മെട്രോ സ്റ്റാർ യൂട്യൂബ് ചാനലിലൂടെ നയനയുടെ എഴുത്തുകൾ, നയനയുടെ ഋഷ്യം എന്ന പേരിൽ പ്ലേ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

അങ്ങനെ നയനയുടെ എഴുത്തുകൾ പുരോഗമിക്കവെയാണ് , കൂടെവിടെ ടീം നയനയെ അറിയുന്നതും വായിച്ചാസ്വദിച്ച നയനയുടെ ഋഷ്യം മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ തീരുമാനിച്ചതും. തുടർന്ന് നയനയുടെ എഴുത്തുകൾ നമുക്ക് വായിക്കാൻ കിട്ടിയില്ലെങ്കിലും അതെല്ലാം കൂടെവിടെയിൽ കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ്.

ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത നയനയിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുകയാണ്. ക്യാമ്പസ് പ്രണയകഥയായി തുടങ്ങിയ കൂടെവിടെ ക്യാമ്പസിൽ തന്നെ ഷൂട്ട് ചെയ്യുന്നു എന്നതാണ് കൂടെവിടെ പ്രേക്ഷകർക്കായുള്ള പുത്തൻ വാർത്ത. നയന തന്നെയാണ് ആരാധകർക്കായി ഇത്തരമൊരു വാർത്തയുമായിട്ടെത്തിയത്.

പ്രേക്ഷകരോട് തന്നെ നയന നേരിട്ട് ഈ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം കൂടെവിടെ ഇപ്പോഴുള്ള ട്രാക്ക് വലിയ ട്വിസ്റ്റിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആല‍ഞ്ചേരിയിലേക്ക് അതിഥി ടീച്ചറും എത്തിയിരുന്നു. റിഷിക്കും സൂര്യയ്ക്കുമൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ അതായിരുന്നു ലക്ഷ്യം. അതോടൊപ്പം തന്റെ മകനായ റിഷിക്ക് തന്റെ യഥാർഥ സ്നേഹം എന്താണെന്ന് മനസിലാക്കി കൊടുക്കുക, അവൻ അമ്മേ എന്ന് വിളിക്കുന്നത് ഒരുവട്ടമെങ്കിലും കേൾക്കുക എന്നിങ്ങനെ അതിഥി ടീച്ചറുടെ ആഗ്രഹങ്ങൾ നിരവധിയാണ്. സൂര്യയതും ടീച്ചറുടെ ആഗ്രഹം നിറവേറ്റാൻ ലക്ഷ്യം വച്ച് മുന്നോട്ട് നീങ്ങുകയാണ്..

താൻ ആലഞ്ചേരിയിലേക്ക് വന്നാൽ റിഷി തന്നോട് മുമ്പുള്ള പോലെ തന്നെ വെറുപ്പ് കാണിക്കുമെന്നാണ് അതിഥി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുകൈയ്യും നീട്ടിയാണ് റിഷിയും സൂര്യയും അതിഥി ടീച്ചറെ സ്വീകരിച്ചത്. ഇപ്പോഴും സ്വന്തം അമ്മെയെ അതിഥി ടീച്ചറെ എന്ന് തന്നെയാണ് റിഷി വിളിക്കുന്നത്. ഈ വിളികൾ മുഴുവൻ കൂടെവിടെയിൽ മാറാനുണ്ട്. ‘അമ്മ എന്ന് ഋഷി സാർ അതിഥി ടീച്ചറെയും വിളിക്കണം ഋഷി സാർ എന്ന വിളി സൂര്യയും മാറ്റണം അല്ലെ… അങ്ങനെ ഒരു ആഗ്രഹം നിങ്ങൾക്കും ഉണ്ടാകില്ലേ… തീർച്ചയായും ഉണ്ടാകും…

മുന്നോട്ടുള്ള ട്രാക്ക് അങ്ങോട്ടേക്കാണ് എന്നാണ് ഇപ്പോഴുള്ള രംഗങ്ങൾ കണ്ടാൽ മനസിലാക്കുക. റിഷിക്ക് സൂര്യ നൽകുന്ന ഉപദേശങ്ങളും അതിഥി ടീച്ചറുടെ പെരുമാറ്റവും മൂലം അമ്മയുടെ യഥാർഥ സ്നേ​ഹം എന്തെന്ന് തിരിച്ചറിയാൻ റിഷിയെ സഹായിക്കുന്നുണ്ട്.

അതിഥി ആലഞ്ചേരിയിലുണ്ടെന്ന് അറിഞ്ഞ് ജ​ഗന്നാഥൻ അവിടേക്ക് വരുന്നതും അതിഥിയെ ഭീഷണിപ്പെടുത്തുന്നതുമാണ് പുതിയ പ്രൊമോയിലുള്ളത്. എന്നാൽ ജ​ഗന്നാഥനോട് പൊരുതാൻ അതിഥിക്ക് തുണയായി താനുണ്ടാകുമെന്ന് റിഷി ജ​ഗന്നാഥനെയും അറിയിക്കും. അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ മാറ്റം സൂര്യയേയും സന്തോഷപ്പെടുത്തുന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. അതിഥി ടീച്ചറെ ജഗന്നാഥന്റെ ഭീഷണികളിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികൾ റിഷി ആലോചിക്കുന്നതും പുതിയ പ്രമോയിൽ കാണാം. അമ്മയ്ക്ക് വേണ്ടി റിഷി കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

അതേസമയം റിഷിയുടേയും സൂര്യയുടേയും അഞ്ജാത വാസം അവസാനിപ്പിച്ച് അവരെ തിരികെ നാട്ടിലെത്തിച്ച് പഴയ കാമ്പസ് പ്രണയം തിരികെ തരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. റിഷി-സൂര്യ വിവാ​ഹം പലതവണ പ്രമോയിൽ മിന്നി മറഞ്ഞ് പോയെങ്കിലും ഇതുവരേയും സംപ്രേഷണം ചെയ്തിട്ടില്ല. റിഷി-സൂര്യ വിവാഹം കൂടെവിടെ സീരിയൽ പ്രേക്ഷകരുടെ സ്വപ്നമാണ്. അതുടനെ വേണമെന്നും വേണ്ട എന്നുമുള്ള അഭിപ്രായങ്ങൾ പ്രേക്ഷകർക്കിടയിലുണ്ട്. അതെന്തായാലും അതിഥി ടീച്ചർ തീരുമാനിക്കട്ടെ എന്നാണ് പറയാനുള്ളത്.

about koodevide

More in Malayalam

Trending

Recent

To Top