Connect with us

‘വീണ്ടും ബ്ലൂപ്പറുമായി നലീഫിനൊപ്പം ഐശ്വര്യ; ഓഫ് സ്ക്രീനിലും ഇവർ തന്നെ താരങ്ങൾ; മൗനരാഗം പ്രേക്ഷകർ ഏറ്റെടുത്ത വീഡിയോ കാണാം !

Malayalam

‘വീണ്ടും ബ്ലൂപ്പറുമായി നലീഫിനൊപ്പം ഐശ്വര്യ; ഓഫ് സ്ക്രീനിലും ഇവർ തന്നെ താരങ്ങൾ; മൗനരാഗം പ്രേക്ഷകർ ഏറ്റെടുത്ത വീഡിയോ കാണാം !

‘വീണ്ടും ബ്ലൂപ്പറുമായി നലീഫിനൊപ്പം ഐശ്വര്യ; ഓഫ് സ്ക്രീനിലും ഇവർ തന്നെ താരങ്ങൾ; മൗനരാഗം പ്രേക്ഷകർ ഏറ്റെടുത്ത വീഡിയോ കാണാം !

ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.

ഊമയായ പെൺകുട്ടിയാണ് കല്യാണി. സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യയും നലീഫും. വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ പങ്കുവച്ചവയിൽ കൂടുതലും ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ളതായിരുന്നു. ഇപ്പോഴിതാ രണ്ടാമതും റീൽസ് ചെയ്ത് പരാജയപ്പെട്ടതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. നലീഫിനൊപ്പം നേരത്തെയും ഒരു റീൽസ് ചെയ്ത് പരാജയപ്പെട്ട വീഡിയോ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ബ്ലൂപ്പർ എന്ന കുറിപ്പോടെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തമിഴ് താരങ്ങളായ ഇരുവർക്കും നന്നായി മലയാളം അറിയാം. എന്നാൽ ഐശ്വര്യ സംസാരിക്കുന്ന ഒരു വീഡിയോയും ഇതുവരെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ സംസാരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കുലദൈവം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ബാലതാരമായി അഭിനയം തുടങ്ങുന്നത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിലും ഐശ്വര്യ വേഷമിട്ടിരുന്നു. ഐശ്വര്യയെ പ്രദീപ് പണിക്കരാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.

about mounaragam

More in Malayalam

Trending

Recent

To Top