Connect with us

ഒരു കാര്യം ആഗ്രഹിച്ചാൽ വൈകിയാണെങ്കിലും ദൈവം നൽകും! രണ്ട് സ്വപ്നങ്ങളും സഫലമായി.. സൂര്യ പറഞ്ഞത് കേട്ടോ…ഞെട്ടിച്ചു കളഞ്ഞു

Malayalam

ഒരു കാര്യം ആഗ്രഹിച്ചാൽ വൈകിയാണെങ്കിലും ദൈവം നൽകും! രണ്ട് സ്വപ്നങ്ങളും സഫലമായി.. സൂര്യ പറഞ്ഞത് കേട്ടോ…ഞെട്ടിച്ചു കളഞ്ഞു

ഒരു കാര്യം ആഗ്രഹിച്ചാൽ വൈകിയാണെങ്കിലും ദൈവം നൽകും! രണ്ട് സ്വപ്നങ്ങളും സഫലമായി.. സൂര്യ പറഞ്ഞത് കേട്ടോ…ഞെട്ടിച്ചു കളഞ്ഞു

മലയാളികൾക്ക് സൂര്യയെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്തുള്ള സൂര്യ ബിഗ് ബോസ്സ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്. അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലെക്ക് കൂടി ചുവടുവെക്കുന്നത്.

ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് മലയാളികള്‍ സൂര്യയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് എത്തിയതോടെ സൂര്യയ്ക്ക് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. സൂര്യയുടേതായി പുതിയൊരു തമിഴ് ചിത്രം ഇപ്പോൾ പുറത്ത് ഇറങ്ങാനിരിക്കുകയാണ്

ഇപ്പോഴിതാ ആ ചിത്രങ്ങളുടേത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിലാണ് സൂര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കുട്ടിക്കാലത്ത് എല്ലാവരം വലിയ കുസൃതിക്കാരായിരിക്കും. എന്നാല്‍ വലുതാവുമ്പോള്‍ അത് തന്നെ തുടരണം എന്നില്ല. ടീനേജ് പ്രായത്തിലൊക്കം സ്മാർട്ട് ആയിരുന്നു. വീട്ടില്‍ ഒറ്റമോളാണ്, വലിയ സഹൃദങ്ങളും ഇല്ല. അങ്ങനെ ഞാന്‍ എന്നിലേക്ക് തന്നെ ഒതുങ്ങാന്‍ തുടങ്ങി. കുറച്ച് കൂട്ടുകാര്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ പലരും അവരുടെ കാര്യങ്ങള്‍ക്കായി നമ്മളെ ഉപയോഗിച്ചപ്പോള്‍ എനിക്ക് പിന്നെ ആരെയും വിശ്വാസം ഇല്ലാതായി. ഒരിക്കലും ചതിക്കില്ല എന്നുറപ്പുള്ള ഏതാനും കൂട്ടുകാര്‍ മാത്രമാണ് ഇപ്പോള്‍ എനിക്കുള്ളതെന്നും സൂര്യ പറയുന്നു.

തന്റെ പുതിയ സിനിമയായ നറുമുഖയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ജസ്പാല്‍ സാറാണ് സംവിധായകന്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. മറ്റ് താരങ്ങളുടെ കാസ്റ്റിങ് ഒക്കെ നടക്കുന്നു. ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വെച്ചാല്‍ ചിത്രത്തിന്റെ തിരക്കഥയും ഞാന്‍ തന്നെയാണ്.

എന്റെ വലിയ ആഗ്രഹമായിരുന്നു അത്. ഒരു കാര്യം നമ്മള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ കുറച്ച് വൈകിയാണെങ്കിലും ദൈവം അത് കൊണ്ട് വന്ന് തരും എന്നുള്ളതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് അത്. ഇതില്‍ ആദ്യത്തെ ഉദാഹരണം ബിഗ് ബോസാണ്. ആദ്യ രണ്ട് സീസണുകളിലും ബിഗ് ബോസില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. മൂന്നാമത്തെ തവണയാണ് അത് നേടിയെടുക്കാന്‍ സാധിച്ചത്. ഈ ഒരു സിനിമയ്ക്ക് പിന്നാലെ ഒരു വര്‍ഷത്തിന് മുകളിലായി നടക്കുന്നു. ഇപ്പോള്‍ അതും സാധ്യമാവുന്നുവെന്ന് സൂര്യ പറയുകയാണ്.

ആരേയും ദ്രോഹിക്കാതെ നമ്മുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോയാല്‍ ബാക്കിയൊക്കെ ദൈവം നമുക്ക് കൊണ്ട് വന്ന് തരും. മലയാളത്തേക്കാള്‍ തമിഴിനാണ് ആ ഒരു വിഷയം ചേരുന്നത്. അതുകൊണ്ടാണ് തമിഴില്‍ എടുക്കാമെന്ന് കരുതിയത്. പരുത്തിവീരന്‍, മൈന തുടങ്ങിയ ചിത്രങ്ങളുടേത് പോലത്തെ ഒരു സിനിമയാണ് നറുമുഖ. മലയാളത്തില്‍ ചെയ്താല്‍ അത് അത്ര ഏറ്റെന്ന് വരുന്നില്ല. ഒരു ഗ്രാമത്തില്‍ നടക്കുന്ന റൊമാന്റിക് സബ്ജക്ട ആണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. ബിഗ് ബോസില്‍ നിന്നുള്ള ചില താരങ്ങള്‍ സിനിമയില്‍ കാണുമായിരിക്കും. ഉറപ്പില്ല. അക്കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നു താരം പറയുന്നു.

തന്റെ ബന്ധങ്ങളിലെല്ലാം ഞാന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായിരിക്കും. എന്നെ സംബന്ധിച്ച് അതെന്റെ ഒരു മോശം ക്വാളിറ്റിയാണ്. കാരണം എത്ര ആത്മാര്‍ത്ഥത കൊടുക്കുന്നോ അത്രയും തന്നെ നമ്മല്‍ വേദനിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. എനിക്കൊരു സുഹൃത്ത് ഉണ്ടെങ്കില്‍ അവര്‍ എന്ത് പറഞ്ഞാലും ഞാന്‍ അതുപോലെ ചെയ്യും. ഒടുവില്‍ അവര്‍ തന്നെ നമുക്ക് പണി തരും. വല്യ കാര്യവുമുണ്ടായിരുന്നോ എന്ന് അപ്പോള്‍ അമ്മ ചോദിക്ക്. ഒരാളുമായി ഞാന്‍ അത്ര പെട്ടെന്ന് അടുക്കില്ല. അടുത്ത് കഴിഞ്ഞാല്‍ പിന്നെ ജീവന്‍ കൊടുക്കാന്‍ പറഞ്ഞാലും അത് ഞാന്‍ കൊടുക്കും. പെട്ടെന്ന് സങ്കടപ്പെടുന്ന ആള് കൂടിയാണ് ഞാന്‍. ഈ രണ്ട് കാര്യങ്ങളും മാറ്റണമെന്നും ഞാന്‍ വിചാരിക്കുന്നുണ്ടെന്നും സൂര്യ പറയുകയാണ്.

ഞാനൊരു സ്റ്റാറ്റസ് ഇട്ടാല്‍ ചില യൂട്യൂബ് ചാനലുകള്‍ അതെടുത്ത് വേറെ രീതിയിലൊക്കെ ആക്കിക്കൊടുക്കുകയാണ്. നമ്മള്‍ പറഞ്ഞ കാര്യവുമായി ഒരു ബന്ധവും ഇല്ലാത്ത തരത്തിലുള്ള കഥകളായിരിക്കും അവര്‍ പടച്ച് വിടുന്നത്. യൂട്യൂബ് മാത്രം നോക്കുന്നവര്‍ക്ക് ശരിക്കുമുള്ള കാര്യം അറിയില്ല. അവര്‍ ഈ യൂട്യൂബ് ചാനലുകള്‍ പറയുന്ന നമുക്ക് എതിരായ വാര്‍ത്തകളാണ് വിശ്വസിക്കുന്നത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരും.

ഇത്തരം യൂട്യൂബ് ചാനലുകള്‍ നടത്തുന്നവര്‍ക്കും കുടുംബവും മക്കളും ഉണ്ട്. അവരുടെ വീട്ടുകാരെ കുറിച്ചൊക്കെ ഇത്തരം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉണ്ടാക്കിയാല്‍ വിഷമം ആവില്ലേ. അതുപോലെയാണ് എന്റെ കുടുബവും. ബിഗ് ബോസ് വന്നതിന് ശേഷമാണ് അവര്‍ യൂട്യൂബ് ഒക്കെ കാണാന്‍ തുടങ്ങിയത്. അമ്മ യൂട്യൂബ് തുറന്ന് നോക്കുമ്പോള്‍ കാണുന്നത് ഇത്തരം നെഗറ്റീവ് വാര്‍ത്തകളാണ്. അപ്പോള്‍ അവര്‍ക്ക് വിഷമം ആവില്ലേ. കണ്ടന്റ് തുറുന്ന് നോക്കിയാല്‍ ചിലപ്പോള്‍ ഒന്നും കാണുകയില്ലെന്നും സൂര്യ പറയുന്നു.

More in Malayalam

Trending

Recent

To Top