Connect with us

കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ്, എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്നുള്ളത്ത്.. അതുകൊണ്ടാവാം ആഷിക് അബുവും പൃഥ്വിരാജും മാറിയതെന്ന് ആലപ്പി അഷ്‌റഫ്

Malayalam

വാരിയംകുന്നന്‍ സിനിമയില്‍ നിന്നുംസംവിധായകന്‍ ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയത് വലിയ വിവാദമായിരുന്നു. ഈ മാറ്റത്തിന് പിന്നില്‍ ചില പ്രൊഫഷണല്‍ കാരണങ്ങളാണുള്ളതെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

ഇപ്പോഴിതാ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയന്‍ കുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്. ഇതിനുദാഹരണമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വര്‍ത്തമാനം. അത് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചില്ലേ. അദ്ദേഹം പറഞ്ഞു.

2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top