Connect with us

എന്തായാലും ഇതൊക്കെ സ്ക്രിപ്റ്റിലുള്ളള സംഭവമൊന്നും ആയിരിക്കില്ല, മണി കയ്യീന്നിടുന്ന ഐറ്റങ്ങളാവും.; വെട്ടം സിനിമയിലെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം പതിനേഴ് വർഷങ്ങൾക്ക് ശേഷവും!

Malayalam

മലയാള പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സൃഷ്ടാവ്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനികളും ഒരുകാലത്ത് വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതൽ വാച്ചബിലിറ്റിയുള്ള പ്രിയദര്‍ശന്‍ സിനിമ മോഹന്‍ലാല്‍ ചിത്രമല്ല. അതൊരു ദിലീപ് സിനിമയാണ്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകാണുന്ന പ്രിയദര്‍ശന്‍ സിനിമ വെട്ടമാണ്. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി ചിത്രം കൂടിയാണ്.

ടെലിവിഷന്‍ റേറ്റിങ് റിപ്പോര്‍ട്ട് അനുസരിച്ച് മലയാളികള്‍ കുടുംബസമേതം ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് വെട്ടം. ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, നെടുമുടി വേണു തുടങ്ങി വന്‍ താരനിരയാണ് വെട്ടത്തില്‍ അണിനിരന്നിരിക്കുന്നത്.

സിനിമ ഇറങ്ങിയിട്ട് പതിനേഴ് വർഷങ്ങൾ പിന്നിടുമ്പോഴും സിനിമാ ചർച്ചകൾ പലവിധമാണ്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ കോമെഡി ഓർമ്മപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. കുറിപ്പ് ഇങ്ങനെയാണ്, കില്ലർ പാഷയുടെ ക്ലോറോഫോം പുരണ്ട ടവ്വൽ മണപ്പിച്ച മണി മയങ്ങി വീണ സ്ഥലം കണ്ടില്ലേ..!?മണിയുടെ ആ അവസ്ഥ..തീയറ്ററിൽ ഈ സീൻ കഴിഞ്ഞിട്ടും ചിരി നിറുത്താൻ കഴിഞ്ഞില്ല. എന്തായാലും ഇതൊക്കെ സ്ക്രിപ്റ്റിലുള്ളള സംഭവമൊന്നും ആയിരിക്കില്ല. മണി കയ്യീന്നിടുന്ന ഐറ്റങ്ങളാവും..17 വർഷങ്ങൾ പോയതറിഞ്ഞില്ല. സിനിമയുടെ രംഗത്തോടൊപ്പമുള്ള കുറിപ്പ് വളരെപ്പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

about vettam

More in Malayalam

Trending

Recent

To Top