Connect with us

80000 രൂപയ്ക്കാണ് അന്ന് ജീപ്പ് വാങ്ങിയത്, ബാക്കിയെല്ലാം സമ്പാദിച്ചത് ആ ജീപ്പ് കാരണം! കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും ജീപ്പ് വില്‍ക്കില്ല

Malayalam

2000ല്‍ പുറത്തിറങ്ങിയ നരസിംഹം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമയായിരുന്നു. മീശ പിരിച്ച് പോ മോനേ ദിനേശ എന്നെഴുതിയ ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന്‍ അന്ന് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.

21 വര്‍ഷം മുമ്പ് മലയാളകളുടെ മനസിലേക്ക് ഓടിക്കയറിയ നരസിംഹം ജീപ്പിന്റെ ഇപ്പോഴത്തെ ഉടമ മധു ആശാന്‍ ആണ്. നരസിംഹം പുറത്തിറങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജീപ്പ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മധു ആശാന് വില്‍ക്കുകയായിരുന്നു. ആന്റണിയുടെ സുഹൃത്ത് ആയിരുന്നു മധു ആശാന്‍.

80000 രൂപയ്ക്കാണ് അന്ന് ജീപ്പ് വാങ്ങിയത് എന്നാണ് മധു ആശാന്‍ പറയുന്നത്. കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും അദ്ദേഹം ജീപ്പ് വില്‍ക്കാന്‍ ഒരുങ്ങിയില്ല. തനിക്ക് ബാക്കിയെല്ലാം സമ്പാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്ന് മധു പറയുന്നു.

പിണറായി വിജയന്‍ ഈ വണ്ടിയില്‍ കേറി പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതെന്ന് ആശാന്‍ പറയുന്നു. രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി നടേശന്‍, ശങ്കരാചാര്യ സ്വാമികള്‍, എംഎല്‍എ കുരുവിള തുടങ്ങിയ പ്രമുഖര്‍ ഈ വണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മധു ആശാന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top