Connect with us

സമാധാനിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അതുപറഞ്ഞു ; പക്ഷെ മണിയ്ക്കത് ഇഷ്ടപ്പെട്ടില്ല ; ആ നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു ; ഇന്നോർക്കുമ്പോഴും ആ സിനിമ നല്ല ഓർമ്മയല്ല തരുന്നതെന്ന് ലാല്‍ജോസ്

Malayalam

സമാധാനിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അതുപറഞ്ഞു ; പക്ഷെ മണിയ്ക്കത് ഇഷ്ടപ്പെട്ടില്ല ; ആ നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു ; ഇന്നോർക്കുമ്പോഴും ആ സിനിമ നല്ല ഓർമ്മയല്ല തരുന്നതെന്ന് ലാല്‍ജോസ്

സമാധാനിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അതുപറഞ്ഞു ; പക്ഷെ മണിയ്ക്കത് ഇഷ്ടപ്പെട്ടില്ല ; ആ നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു ; ഇന്നോർക്കുമ്പോഴും ആ സിനിമ നല്ല ഓർമ്മയല്ല തരുന്നതെന്ന് ലാല്‍ജോസ്

ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായിട്ടായിരുന്നു ലാൽ ജോസിന്റെ തുടക്കം . പിന്നീട് ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി . തുടര്‍ന്ന് സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി സംവിധായകന്‍ സിനിമകള്‍ ചെയ്തു. മാസ് കോമഡി സിനിമകള്‍ മുതല്‍ സീരിയസ് ചിത്രങ്ങള്‍ വരെ ലാല്‍ജോസിന്‌റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു.

അതേസമയം ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മറ്റൊരു ചിത്രമാണ് പട്ടാളം. ഇന്നും പട്ടാളം മിനിസ്‌ക്രീനിൽ എത്തിയാൽ കാണാത്ത പ്രേക്ഷകർ ഉണ്ടാകില്ല. സിനിമയിലെ പാട്ടുകളും വളരെയധികം മനസ്സിൽ പതിഞ്ഞവയാണ്. എന്നാൽ, 2003ല്‍ ഇറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു . മമ്മൂട്ടിക്കൊപ്പം ബിജു മേനോന്‍, കലാഭവന്‍ മണി, സലീംകുമാര്‍, ഇന്നസെന്‌റ്, ജഗതി, ടിനി ടോം, ടെസ, ജ്യോതിര്‍മയി ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

പട്ടാളം സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ ഉണ്ടായ ഒരു മറക്കാനാത്ത അനുഭവം പറയുകയാണ് ലാല്‍ജോസ്. ഒരഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. സിനിമയില്‍ കലാഭവന്‍ മണി അഭിനയിച്ച ഒരു രംഗം നന്നാവാതെ വന്ന സാഹചര്യവും തുടര്‍ന്നുനടന്ന സംഭവ വികാസങ്ങളുമാണ് ലാല്‍ജോസ് പറഞ്ഞത്. പട്ടാളം സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കലാഭവന്‍ മണി ചെയ്ത ഒരു സീനാണ് മനസ്സില്‍ വരുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രത്തിലെ ഒരു രംഗം ചെയ്യുന്നതില്‍ മണിക്ക് അത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപാട് റീടേക്കുകളാണ് അന്ന് എടുക്കേണ്ടി വന്നത്. ഓരോ തവണ മണി സംഭാഷണം തെറ്റിക്കുമ്പോഴും കൂടുതല്‍ ടെന്‍ഷനായി. അന്ന് കലാഭവന്‍ മണി സീനിയര്‍ ആയ ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ഈ സീന്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന് മണി പറഞ്ഞപ്പോള്‍ കുറച്ചു മാറിയിരുന്ന് റിലാക്‌സ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു’.

ആ സമയത്ത് മണിയെ ആശ്വസിപ്പിക്കാന്‍ വേണ്ടി ക്യാപ്റ്റന്‍ രാജു ചേട്ടന്‍ എന്തോ പറഞ്ഞു.
അത് കൂടുതല്‍ പ്രശ്‌നമായി മാറി. മണിക്ക് അത് ഇഷ്ടപ്പെട്ടില്ല. മണി വല്ലാതെ ദേഷ്യപ്പെട്ടു. പിന്നെ ഒരു വിധത്തിലാണ് ആ സീന്‍ ചിത്രീകരിച്ചത്. പട്ടാളം സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും അത്ര നല്ല അനുഭവമല്ല തനിക്കുളളതെന്നും’ അഭിമുഖത്തില്‍ ലാല്‍ജോസ് വ്യക്തമാക്കി

അതേസമയം ലാല്‍ജോസിന്‌റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് കലാഭവന്‍ മണി. സംവിധായകന്‌റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിക്കൊപ്പം കലാഭവന്‍ മണിയും പ്രധാന വേഷത്തിലെത്തി. മമ്മൂട്ടിക്കൊപ്പവും കലാഭവന്‍ മണി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുമായുളള ആത്മബന്ധത്തെ കുറിച്ച് മണി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണിയുടെ വിയോഗത്തില്‍ എറ്റവുമധികം ദുഖിച്ച ഒരാള്‍ കൂടിയാണ് മമ്മൂക്ക. അനുശോചന യോഗത്തില്‍ പ്രിയ സുഹൃത്തിനെ കുറിച്ച് അന്ന് വളരെ വികാരഭരിതനായാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്.

about kalabhavan mani

Continue Reading
You may also like...

More in Malayalam

Trending

Recent

To Top