Connect with us

ഉണ്ട , അഞ്ചാം പാതിരയിൽ അഭിനയിച്ച ആ യുവതാരം; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി അടുത്ത ബന്ധം; ഊരാക്കുടുക്കിലേക്ക്…

Malayalam

ഉണ്ട , അഞ്ചാം പാതിരയിൽ അഭിനയിച്ച ആ യുവതാരം; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി അടുത്ത ബന്ധം; ഊരാക്കുടുക്കിലേക്ക്…

ഉണ്ട , അഞ്ചാം പാതിരയിൽ അഭിനയിച്ച ആ യുവതാരം; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി അടുത്ത ബന്ധം; ഊരാക്കുടുക്കിലേക്ക്…

ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കൊച്ചിയിലെ യുവ സിനിമാതാരവുമായുള്ളത് അടുത്ത ബന്ധം. യുവനടനും, അനൂപ് മുഹമ്മദും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ കോള്‍ ലിസ്റ്റ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു.

മമ്മൂട്ടി ചിത്രം , സൈക്കോ ത്രില്ലർ മൂവി അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലഭിനയിച്ച നടന് അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ ഫോണ്‍ വിളികള്‍ നടത്തിയതിന്റെ തെളിവുകളാണ് പ്രധാനമായും കണ്ടെത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ സി ബി അന്വേഷിക്കുന്നത്.ഇതിന്‍്റെ ഭാഗമായി നാലു മലയാള സിനിമാ താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു . അനൂപ് മുഹമ്മദിന്‍്റെ ഫോണില്‍ നിരന്തരം ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. മലയാള സിനിമയിലെ പലര്‍ക്കും അനൂപുമായി ബന്ധമുണ്ടെന്നും അനൂപിനെ പരിചയപ്പെട്ടത് ചില ഉന്നതര്‍ വഴിയാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അനൂപിന്‍്റെ കൂടെ ബംഗളുരുവില്‍ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാള സിനിമാ സംവിധായന്‍, ഒരു ക്രിക്കറ്റ് താരം എന്നിവര്‍ എന്‍സിബിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ ചോദ്യം ചെയ്യും. ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചു.

മലപ്പുറത്തെ നിരവധി സ്വര്‍ണക്കള്ളക്കടത്തുകാരുമായി അനൂപിന് ബന്ധമുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷഹബാസിനെയും അനൂപ് മുഹമ്മദ് നിരവധി തവണ വിളിച്ചു. ഇരുവരും തമ്മില്‍ 55 ഫോണ്‍ കോളുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top