1987ല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീനയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോൾ ഇതാ സിനിമയില്‍ ഏറെ വിഷമം തോന്നിയ സന്ദര്‍ഭങ്ങളെ കുറിച്ചാണ് നീന തുറന്ന് പറയുന്നു. 27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നുണ്ടെന്ന് നീന പറയുന്നു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്
‘മിഖായേലിന്റെ സന്തതികള്‍’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായാണ് ബിജു മേനോന്‍ നായകനായി ‘പുത്രന്‍’ എന്ന സിനിമ വന്നത്. ആ സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് താനായിരുന്നു.
പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ താനല്ല. തന്നോടൊന്ന് പറഞ്ഞതു പോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ് എന്ന് നീന പറയുന്നു. ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു.
ആവശ്യത്തിന് പ്രായം തോന്നുന്നില്ല, വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം. കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി കൊണ്ടു നടക്കുന്നില്ലെന്നും നീന വ്യക്തമാക്കി.
കൊല്ലം സുധിയുടെ മരണത്തിലൂടെ പ്രതിഭാശാലിയായ മറ്റൊരു കലാകാരനെ കൂടി മലയാളത്തിന് നഷ്ടമായിരിക്കുകയാണ്. അവസാന ഷോയിലും സുധിക്കൊപ്പമുണ്ടായിരുന്ന താരങ്ങളിൽ പലരും അന്ത്യയാത്രയിൽ അദ്ദേഹത്തെ...