Connect with us

ഒരു വീട്ടമ്മ എന്ന നിലയില്‍ പലരും എന്നെ നിസ്സാരയായി കണക്കാക്കാന്‍ തുടങ്ങി; ഞാന്‍ എല്ലായ്‌പ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ എന്ന തോന്നലായിരുന്നു അവര്‍ക്കെല്ലാം; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത !

Bollywood

ഒരു വീട്ടമ്മ എന്ന നിലയില്‍ പലരും എന്നെ നിസ്സാരയായി കണക്കാക്കാന്‍ തുടങ്ങി; ഞാന്‍ എല്ലായ്‌പ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ എന്ന തോന്നലായിരുന്നു അവര്‍ക്കെല്ലാം; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത !

ഒരു വീട്ടമ്മ എന്ന നിലയില്‍ പലരും എന്നെ നിസ്സാരയായി കണക്കാക്കാന്‍ തുടങ്ങി; ഞാന്‍ എല്ലായ്‌പ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ എന്ന തോന്നലായിരുന്നു അവര്‍ക്കെല്ലാം; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത !

ബോളിവുഡിലെ പ്രിയ നടിയായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും നീനയെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നുകൊണ്ടുതന്നെ ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവര്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ രീതിയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ നീന ശ്രമിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാവുകയാണ് നീന ഗുപ്ത. ബദായ് ഹോ എന്ന പുതിയ ചിത്രത്തിലൂടെ 59-ാം വയസ്സില്‍ രണ്ടാം ഇന്നിങ്ങ്‌സിനൊരുങ്ങുകയാണ് നീന. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നീന ഗുപ്ത തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് മനസ്സുതുറക്കുകയാണ്.

സമൂഹം വെച്ചുനീട്ടുന്ന മാനദണ്ഡങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പിടികൊടുക്കാതെ സ്റ്റീരിയോടൈപ്പുകളെ തകര്‍ത്തെറിഞ്ഞ നടിയാണ് നീന ഗുപ്ത. വെസറ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ബന്ധവും അവിവാഹിതയായി അമ്മയായി മാറിയതിന്റെയുമൊക്കെ പിന്നില്‍ നിരവധി കഥകളാണ് ഗോസിപ്പ് കോളങ്ങള്‍ കെട്ടിച്ചമച്ചത്.

എന്നാല്‍ അതിനെയൊക്കെ പുല്ലുപോലെ അവഗണിച്ച് പലപ്പോഴും കാലത്തിന് മുമ്പേ സഞ്ചരിക്കാന്‍ നീനയെ പ്രേരിപ്പിച്ചത് നീനയുടെ ഇച്ഛാശക്തി തന്നെയാണ്. അവിവാഹിതയായി അമ്മ തന്നെ ഒറ്റയ്ക്കു വളര്‍ത്തിയതിന്റെ കഥകള്‍ മകള്‍ മസാബ പലപ്പോഴും കണ്ണീരോടെ മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. അവരുടെ ധീരമായ തീരുമാനങ്ങളെ എന്നും വളരെ ബഹുമാനത്തോടെയാണ് മസാബ നോക്കിക്കാണുന്നത്.

മകള്‍ മസാബ മുതിര്‍ന്നതിനു ശേഷമാണ് നീന ഗുപ്ത തന്റെ 50-ാം വയസ്സില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയെ കല്യാണം കഴിക്കുന്നത്. അന്ന് നീനയെ പരിഹസിച്ചവര്‍ക്കു മുന്നില്‍ ഇന്നും ആ ദാമ്പത്യബന്ധം മനോഹരമായി തുടരുന്നുവെന്ന് പറയുകയാണ് നീന ഗുപ്ത. വിവാഹജീവിതം ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. അതിനുമുമ്പ് രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്യുകയായിരുന്നു. വേണ്ടത്ര വിശ്രമമെടുത്ത് ജീവിതം ആസ്വദിച്ച് തീര്‍ക്കണമെന്നാണ് ഇപ്പോഴുള്ള തീരുമാനം.

മുന്‍പ് എനിക്ക് ഒന്നിനും സമയമില്ലായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനോ സിനിമ കാണാനോ അടുത്ത സുഹൃത്തുക്കളെ കാണുന്നതിനോ പോലുമോ സമയമില്ലായിരുന്നു. പക്ഷെ, ഞാന്‍ എനിക്ക് ചേര്‍ന്ന ഒരു പങ്കാളിയെ കണ്ടെത്തി. ഇപ്പോള്‍ ജീവിതം വളരെ രസകരമായി മുന്നോട്ടു പോകുന്നു.’താന്‍ ഇടവേളയെടുത്ത സമയത്ത് എനിക്കൊപ്പമുണ്ടായിരുന്നവര്‍ എത്രമാത്രം തിരക്കിലായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അപ്പോഴാണ് തനിക്കും ജോലി ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണെന്ന തോന്നല്‍ ഉണ്ടായതെന്ന് നീന ഗുപ്ത പറയുന്നു.

‘തിരക്കുള്ള ഒരു അഭിനേതാവിന് അതിന്റെ ക്രെഡിറ്റ് പോലും ലഭിക്കാതെ വീട്ടില്‍ ഇരുന്ന് ആളുകളെ നോക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. താന്‍ ഒരു വീട്ടമ്മയാകാന്‍ ആഗ്രഹിക്കുകയും അതാസ്വദിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പലര്‍ക്കും എന്നോടുള്ള ബഹുമാനം നഷ്ടപ്പെടുന്നതായി തോന്നിയിരുന്നു. ഒരു വീട്ടമ്മ എന്ന നിലയില്‍ പലരും എന്നെ നിസ്സാരയായി കണക്കാക്കാന്‍ തുടങ്ങി. ഞാന്‍ എല്ലായ്‌പ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ എന്ന തോന്നലായിരുന്നു അവര്‍ക്കെല്ലാം. എന്നോടുള്ള ബഹുമാനത്തില്‍ കുറവുവന്നതായും എനിക്കു തോന്നിയിട്ടുണ്ട്.’ നീന ഗുപ്ത പറയുന്നു.

ബദായ് ഹോയ്ക്ക് ശേഷം പഞ്ചായത്ത് 2, മസാബ മസാബ 2 എന്നീ രണ്ടു വെബ് സീരിസുകളിലും നീന ഗുപ്ത പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Continue Reading
You may also like...

More in Bollywood

Trending