Connect with us

അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വെച്ച് രഞ്ജിയേട്ടൻ അത് പറഞ്ഞു.. ഇനി അഭിനയിക്കില്ലെന്നുള്ള നിലപാട് എടുക്കേണ്ടി വന്നു

Malayalam

അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വെച്ച് രഞ്ജിയേട്ടൻ അത് പറഞ്ഞു.. ഇനി അഭിനയിക്കില്ലെന്നുള്ള നിലപാട് എടുക്കേണ്ടി വന്നു

അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വെച്ച് രഞ്ജിയേട്ടൻ അത് പറഞ്ഞു.. ഇനി അഭിനയിക്കില്ലെന്നുള്ള നിലപാട് എടുക്കേണ്ടി വന്നു

അന്നും ഇന്നും മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട ബാലാമണിയായി തിളങ്ങുകയാണ് നവ്യ നായർ .വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ തൻ്റെ അഭിനയ മേഖലയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആയിരുന്നുവെങ്കിലും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നവ്യ എത്താറുണ്ട്.

ഇഷ്ടം എന്ന സിനിമയിലൂടെ മുഖം കാണിച്ചെങ്കിലും നന്ദനമാണ് താരത്തെ ജനപ്രിയയാക്കി മാറ്റിയത്. ആ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്ബോള്‍ സംവിധായന്‍ രഞ്ജിത്തുമായുള്ള ഉടക്കിനെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് താരം.

നന്ദനം സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്ബോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്. കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു. ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു. പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്. ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.

പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്. പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു. അങ്ങനെ രണ്ട്പേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച്‌ എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു. എനിക്കത് വല്ലാത്ത സങ്കടമായി.

ശരിക്കും ചിത്രത്തിലെ ബാലാമണിയെ പോലെ ഞാന്‍ കരഞ്ഞു. എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്. എനിക്കുറപ്പുണ്ട് ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാന്‍ വന്നതെങ്കില്‍ അതൊക്കെ ഈസിയായി ഹാന്‍ഡില്‍ ചെയ്യും. ഇങ്ങനെ കരഞ്ഞിരിക്കില്ല. പുതിയ തലമുറയില്‍പ്പെട്ട നടിമാരില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണമാണത്’. നവ്യ നായര്‍ പറയുന്നു.

More in Malayalam

Trending