Malayalam
ആരാണ് മജ്‌സിയ? പറയുന്നതെല്ലാം പച്ചക്കള്ളം.. ഇൻസ്റ്റാഗ്രാമിലെ ആ തെളിവുകൾ! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിംപിലിന്റെ അമ്മ
ആരാണ് മജ്‌സിയ? പറയുന്നതെല്ലാം പച്ചക്കള്ളം.. ഇൻസ്റ്റാഗ്രാമിലെ ആ തെളിവുകൾ! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിംപിലിന്റെ അമ്മ
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് മജ്‌സിയ ബാനുവിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. കായികരംഗത്ത് മികവ് പുലര്‍ത്തിയ താരം ടാസ്‌ക്കുകളിലും തിളങ്ങിയിരുന്നു.
ഈ സീസണിലെ ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു മജ്‌സിയ ബാനുവും ഡിംപലും തമ്മിലുള്ളത്. മജ്‌സിയ പുറത്തായപ്പോള്‍ ഡിംപലിനായിരുന്നു കൂടുതല്‍സങ്കടവും. ഡിംപല്‍ ബാലുമായുള്ള സൗഹൃദത്തിനിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ് മജ്‌സിയ എത്തിയിരുന്നു.
അച്ഛന്റെ മരണത്തോടെ ഡിംപിൽ ഷോയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞ് മജ്‌സിയ രംഗത്ത് എത്തിയത് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ചയായിരുന്നു
ഇപ്പോൾ ഇതാ മജ്‌സിയ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് ഡിംപലിന്റെ മാതാവ്.
ആരാണ് മജ്‌സിയ എന്ന് ചോദിച്ചായിരുന്നു ഡിംപലിന്റെ അമ്മ സംസാരിച്ച് തുടങ്ങിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ മജ്‌സിയയെക്കുറിച്ച് സംസാരിച്ചത്.
ജനിപ്പിച്ച എനിക്കില്ലാത്ത വേദന, കൂടപ്പിറപ്പുകള്‍ക്കില്ലാത്ത, സഹോദരനെപ്പോലെയുള്ള അഖില്‍ മോനില്ലാത്ത എന്ത് വേദനയാണ് ഡിംപലിനെക്കുറിച്ച് മജ്‌സിയയ്ക്കുള്ളത്. മജ്‌സിയ എപ്പോഴാണ് ഡിംപലിനെ സഹായിച്ചത്. എല്ലാം എല്ലാവരും കാണുന്നതാണ്.
തന്നെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചയാളെ ജീവന്‍ കൊടുത്ത് സ്‌നേഹിക്കുന്ന സ്വഭാവമുണ്ട് ഡിംപലിന്. അത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഞങ്ങളുടെ ഒരു വീക്ക്‌നെസ്സാണ് അത്. എന്നെപ്പോലെയാണെന്ന് അവള്‍ എപ്പോഴും പറയാറുണ്ട്. കറക്റ്റാണ് ഞാന്‍ അങ്ങനെയാണ്. ക്ഷമിക്കാനും വിട്ടുകൊടുക്കാനും വീണ്ടും അവരോട് കൂട്ടുകുടാനും തയ്യാറാവാറുണ്ട് ഞാന്‍. ഡിംപലും അതേ പോലെയാണ്. തിങ്കളും നയനയും പപ്പയെ പോലെയാണ്.
തെറ്റായ കാര്യമാണ് മജ്‌സിയ പറയുന്നത്. ഫോണെല്ലാം അഖില്‍ മോന്റെ കൈയ്യിലായിരുന്നു. പപ്പയുടെ ബോഡിയുമായി നേരെ മീററ്റിലേക്ക് പോവുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ കാണുന്നത് അവിടെ വെച്ചാണ്. ഡിംപല്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മജ്‌സിയ തിങ്കളിന്റെയും ഡിംപലിന്റേയും ഫോണില്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്ത് മോശം കാര്യമാണ് ആ കുട്ടി ചെയ്തത്. ഡിംപല്‍ പോയപ്പോള്‍ മുതല്‍ ഫോണ്‍ ആക്ടീവാണ്. അത് തിങ്കളാണ് ഉപയോഗിക്കുന്നത്.
തിങ്കള്‍ മജ്‌സിയയോട് സംസാരിച്ചിരുന്നു. ഞങ്ങളെല്ലാം വല്ലാത്ത അവസ്ഥയിലാണ്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. അത്രയും അടുത്ത സുഹൃത്താണെങ്കില്‍ അന്ന് മജ്‌സിയ എവിടെയോ പാര്‍ട്ടിയില്‍ പോയി ഡാന്‍സ് കളിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നു. ഇളയ മകള്‍ക്ക് ആരോ തെളിവായി വീഡിയോ അയച്ച് കൊടുത്തിരുന്നു. ആത്മാര്‍ത്ഥ സൗഹൃദമായിരുന്നില്ല മജ്‌സിയയുടേത്. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ അത് നേരിട്ട് ചോദിക്കണമായിരുന്നു. മീഡിയയില്‍ പോയി സംസാരിച്ചത് ഡൗണാക്കാന്‍ വേണ്ടിയാണ്. അങ്ങനെ വാടുന്ന കുടുംബമല്ല ഇത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും ഡിംപലിന്റെ മാതാവ് പറയുന്നു.
അച്ഛന്റെ മരണത്തോടെ ഡിംപിൽ ഷോയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞായിരുന്നു മജ്‌സിയ ആദ്യം രംഗത്ത് എത്തിയത്.
മജ്‌സിയുടെ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഡിംപലിന്‌റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കിയെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നുമായിരുന്നു മജ്‌സിയ പറഞ്ഞത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത പറഞ്ഞ കാര്യവും വോയിസ് ക്ലിപ്പില്‍ മജ്‌സിയ വെളിപ്പെടുത്തിയിരുന്നു.
എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. അത് തിരിച്ചുകിട്ടാത്തോണ്ടുളള വേദന, ചിലപ്പോ അത് അവളുടെ സാഹചര്യം കൊണ്ടായിരിക്കാം, അങ്ങനെയാണ് കരുതിയത്. എന്നാല്‍ അതല്ല, ഒരുപാട് സ്ഥലത്ത് അവള്‍ ആക്ടീവാണ്. അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ ഹേര്‍ട്ട് ആവുന്നു. കൂട്ടത്തിലുളള ആളുകളൊക്കെ ഇത് പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. നിനക്ക് അതറിയാഞ്ഞിട്ടാണ്. സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റര്‍ജിയാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നുവെന്നായിരുന്നു മജ്‌സിയ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഫിറോസിനെ പിന്തുണച്ച് ഷോയിൽ നിന്ന് പുറത്തു പോയ ബിഗ് ബോസ് താരങ്ങൾ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഫിറോസിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി വെച്ച് കൊണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. മജ്‌സിയ ബാനു, എയ്ഞ്ചല്‍ തോമസ്, മിഷേല്‍ തുടങ്ങിയവരുടെ ഇൻസ്റ്റഗ്രം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇത് ഡിംപലിനുള്ള പണിയാണോയെന്നും സോഷ്യൽ മീഡിയ സംശയിക്കുന്നുണ്ട്
