Connect with us

സൂര്യ പുറത്തായിട്ടില്ല! ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി? വമ്പൻ ട്വിസ്റ്റ്! ഇനിയാണ് വലിയ കളികൾ

TV Shows

സൂര്യ പുറത്തായിട്ടില്ല! ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി? വമ്പൻ ട്വിസ്റ്റ്! ഇനിയാണ് വലിയ കളികൾ

സൂര്യ പുറത്തായിട്ടില്ല! ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി? വമ്പൻ ട്വിസ്റ്റ്! ഇനിയാണ് വലിയ കളികൾ

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു സൂര്യ. വന്ന നാൾ മുതൽ ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് തന്നെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്ന് പറയുകയും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ സജീവമാകുകയും ചെയ്തതോടെ സൂര്യ ആർമികളും സജീവമായി.

പിന്നീട് സൂര്യ എപ്പോഴൊക്കെ എലിമിനേഷൻ നോമിനേഷനിൽ വന്നപ്പോഴും പുറത്താകാതെ പിടിച്ചുനിൽക്കാറുമുണ്ടായിരുന്നു. ഒടുവിൽ പതിമൂന്നാം ആഴ്ചയുടെ അവസാനം സൂര്യ പുറത്താകുന്നത് സസ്പെൻസിടാതെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ബിഗ്ബോസ്. ഇന്ന് നടക്കുന്ന എപ്പിസോഡിലാണ് സൂര്യ പുറത്താകുന്നത്. സോഷ്യൽ മീഡിയയിൽ സൂര്യയുടെ പുറത്താകാൽ ചർച്ചയായിട്ടുണ്ട്.

ഇന്നത്തെ എപ്പിസോഡിലാകും സൂര്യ പുറത്തു പോകുന്നത്. ഇതിന്റെ പ്രെമോ വീഡിയോ ബിഗ് ബോസ് ഇന്നലെ തന്നെ പുറത്തു വിട്ടിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കാരണം എപ്പിസോഡിൽ മാത്രമായിരിക്കും പുറത്ത് പോകുന്ന മത്സരാർഥിയെ കാണിക്കാറുള്ളത്. കൂടാത സസ്പെൻസായിട്ടാകും എവിക്ഷൻ പ്രെമോ വീഡിയോ ഒരുക്കാറുളളതും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടായിരുന്നു ഇന്നലെ പുറത്തു വന്ന പ്രെമോ. ഇതുവരെ കണ്ട ഗെയിം അല്ല ഇനി വരാൻ പോകുന്നത് എന്നുള്ള സൂചന കൂടിയാണ് ഈ വീഡിയോ നൽകിയിരിക്കുന്നത്.

അതേസമയം സൂര്യയുടെ എവിക്ഷൻ പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രെമോ വീഡിയോ തന്നെയാണ് പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്. സാധാരണ എവിക്ഷൻ റിസൾട്ട് പ്രെമോയിൽ കാണിക്കാറില്ല.

ഇതിന് മുൻപ് അഡോണിയേയും സന്ധ്യയേയും ഇതുപോലെ ഹൗസിന്റെ പടി വാതിലിൽവരെ എത്തിച്ചിരുന്നു. പിന്നീട് മത്സരാർഥികളെ സെയ്ഫ് ആക്കുകയായിരുന്നു. അതുപോലത്തെ ട്വിസ്റ്റ് ആയിരിക്കും ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ സൂര്യയെ ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഹിന്ദി ബിഗ് ബോസിലും സമാനമായ സംഭവം ചൂണ്ടി കാണിക്കുന്നുണ്ട്.സത്യം അറിയാൻ ഇന്നത്തെ എപ്പിസോഡ സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം.

ഈ പ്രൊമോ വീഡിയോ വൈറലായി മാറിയതോടെ സൈബറിടത്തിലെ സൂര്യയെ പിന്തുണച്ച് കൊണ്ടുള്ള കുറിപ്പുകൾ വൈറലായിരിക്കുകയാണ്. സൂര്യ ആരും സപ്പോർട്ട് ഇല്ലാതെ 90 ദിവസം ഒറ്റയ്ക്ക് നിന്നു പോരാടിയ വ്യക്തി. അകത്തും പുറത്തും ആക്രമണങ്ങൾ ഏറ്റു വാങ്ങിയപ്പോളും മോശം വാക്കുകൾ ഉപയോഗിക്കാതെ ക്ഷമയോടെ നിന്ന ഒരേ ഒരു മത്സരാർത്ഥിയാണ സൂര്യ എന്നൊക്കെയുള്ള കുറിപ്പുകളും കമന്റുകളും ഉയരുന്നുണ്ട്. കൂടാതെ സൂര്യയുടെ 90 ദിവസത്തെ യാത്രയെ പരാമർശിക്കുന്ന പോസ്റ്റുകളും ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യ പിന്തുണക്കുന്ന കുറിപ്പുകൾ മാത്രമല്ല ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top