Connect with us

ആ അസുഖം വന്നതിന് ശേഷമാണ് തനിക്ക് ”കൂന്” വന്നത്; എല്ലാവരും പരിഹസിക്കുന്നു ; പൊട്ടിക്കരഞ്ഞ് സൂര്യ!

Malayalam

ആ അസുഖം വന്നതിന് ശേഷമാണ് തനിക്ക് ”കൂന്” വന്നത്; എല്ലാവരും പരിഹസിക്കുന്നു ; പൊട്ടിക്കരഞ്ഞ് സൂര്യ!

ആ അസുഖം വന്നതിന് ശേഷമാണ് തനിക്ക് ”കൂന്” വന്നത്; എല്ലാവരും പരിഹസിക്കുന്നു ; പൊട്ടിക്കരഞ്ഞ് സൂര്യ!

ബിഗ് ബോസ് സീസൺ 3 അവസാനത്തോട് അടുക്കുമ്പോൾ വെറും ഒൻപത് മത്സരാർത്ഥികൾ മാത്രമാണ് ഷോയിൽ ഉള്ളത്. ആരാകും ബിഗ് ബോസ് സീസൺ 3 ലെ ടൈറ്റിൽ വിന്നറെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടയിൽ വീക്കിലി ടാസ്കുകളും ഡെയിലി ടാസ്കുകളുമൊക്കെ കൊടുത്ത് ബിഗ് ബോസും മത്സരാർത്ഥികളെ ചൂട് പിടിപ്പിക്കുന്നുണ്ട്.

എന്നാൽ, വീക്കിലി ടാസ്ക്കുകൾ പതിവായി ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തവണയും മത്സരാർഥികളുടെ ഇടയിൽ വീക്കിലി ടാസ്ക്ക് വില്ലനായിരിക്കുകയാണ്. രസകരമായ ഒരു ടാസ്ക്കായിരുന്നു ബിഗ് ബോസ് 12ാം ആഴ്ചയിൽ മത്സരാർഥികൾക്കായി നൽകിയത്. ഭാർഗ്ഗവിനിലയം എന്നാണ് ടാസ്ക്കിന്റെ പേര്. കുറ്റാന്വേഷണ ടാസ്ക്കായിരുന്നു. രണ്ട് ദിവസം വളരെ രസകരമായിട്ടാണ് ടാസ്ക് കടന്നുപോയത്. എന്നാൽ കഴിഞ്ഞ ദിവസം വഴക്കിലായിരുന്നു ടാസ്ക് അവസാനിച്ചത്.

ടാസ്ക്കിനിടെ കോമഡിക്കായി ചെയ്ത കാര്യങ്ങളായിരുന്നു മത്സരാർഥികളെ ചൊടിപ്പിച്ചത്. സൂര്യ ആയിരുന്നു തന്നെ മറ്റുള്ളവർ കളിയാക്കുന്നു എന്ന് ആരോപിച്ച് രംഗത്തെത്തിയത്. ടാസ്ക്കിൽ സൂര്യയ്ക്കും ഋതുവിനും ഡബിൾ ക്യാരക്ടറായിരുന്നു ബിഗ് ബോസ് കൊടുത്തത് . കാനനവില്ലയിലെ താമസക്കാരായിട്ടായിരുന്നു ആദ്യം എത്തിയത്. പിന്നീട് കേസ് അന്വേഷിക്കുന്ന പോലീസുകാരവുകയായിരുന്നു. ഇത് മറ്റുള്ള മത്സരാർത്ഥികൾ വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കാതെയായി.

ടാസ്കിൽ യഥാർത്ഥ കുറ്റവാളികളായത് മണിക്കുട്ടനും റംസാനുമായിരുന്നു. അവരെ ബിഗ് ബോസ് ഏൽപ്പിച്ച ദൗത്യം അവർ ഭംഗിയായി നിറവേറ്റുകയും ചെയ്തു . ടാസ്ക്കിനിടെ പോലീസ് യൂണിഫോമിൽ എത്തിയ തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ക്യാരക്ടറിന്റേതായ രീതിയിൽ പരിഗണിക്കുന്നില്ലെന്നുമായിരുന്നു സൂര്യ ഉന്നയിച്ച ആദ്യ പരാതി.

അതോടൊപ്പം സൂര്യയെ ബോഡി ഷെയിമിംഗ് നടത്തിയെന്നും ആരോപിച്ചു. ഇതേ കുറിച്ച് ഋതുവിനോടായിരുന്നു സൂര്യ തുറന്ന് പറഞ്ഞത് . തനിക്ക് തൊപ്പി ശരിക്കു വയ്ക്കാൻ അറിയില്ലെന്നും തന്റെ കൂനിനെ കുറിച്ചുമൊക്കെ മറ്റുളളവർ പരിഹസിക്കുന്നുണ്ടെന്നും സൂര്യ വിഷമത്തോടെ ഋതുവിനോട് പറഞ്ഞു. തനിക്ക് അസുഖം വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള കൂനുണ്ടായതെന്നാണ് സൂര്യ പറഞ്ഞത് . സൂര്യയുടെ വാക്കുകൾ കേട്ട ഋതു ഇക്കാര്യം റംസാനോട് ചോദിക്കുകയും ഉണ്ടായി.

ടാസ്‍കിനു ശേഷം വൈകുന്നേരം നടന്ന മീറ്റിംഗില്‍ സൂര്യ ഇതു സംബന്ധിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. പോലീസ് യൂണിഫോമിലെത്തിയ തനിക്ക് പലരുടെ കൈയില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവമുണ്ടായി എന്ന് സൂര്യ പറഞ്ഞു. എന്നാൽ, ഇതിനെ ഋതുവും മണിക്കുട്ടനും അനൂപും ഒഴികെയുള്ളവര്‍ എതിർക്കുകയായിരുന്നു.

ഇത് ടാസ്‍ക് മാത്രമാണെന്നും താനടക്കമുള്ളവര്‍ പോലീസിനെ എതിര്‍ത്തു എന്ന രീതിയിലായിരിക്കും ഇത് പുറത്ത് പോകുന്നതെന്ന് നോബി പറഞ്ഞു. രമ്യ, റംസാന്‍, സായ് എന്നിവരും സൂര്യയുടെ ആരോപണത്തെ എതിര്‍ത്തിരുന്നു. ഇതിനെ തുടർന്ന് സൂര്യ മാപ്പു പറഞ്ഞ് അവിടുന്ന് എണീറ്റു പോകുകയായിരുന്നു. പിന്നീട് സ്മോക്കിംഗ് റൂമിലും ടോയിലറ്റിലും ബെഡ്‍റൂമിലും പോയി സൂര്യ കരയുന്നതാണ് കാണിച്ചത്.

എല്ലാത്തിനുമവസാനം, സൂര്യ പതിവുപോലെ ക്യാമെറയ്ക്ക് മുന്നിൽ നിന്ന് കരയുകയും ഇവിടെ ഇനി തുടരാൻ കഴിയില്ലെന്നും പറഞ്ഞു. “ഇവിടെ ഇനി തുടരാന്‍ വയ്യ ബിഗ് ബോസ്, എനിക്ക് പോകണം”, എന്നായിരുന്നു സൂര്യ പറഞ്ഞത് . സൂര്യയെ ആശ്വസിപ്പിച്ച് ഫിറോസ്, റംസാന്‍, രമ്യ എന്നിവർ എത്തിയിരുന്നു. പിന്നീട് ഋതുവും മാറിയിരുന്ന് കരയുന്നുണ്ടായിരുന്നു. മണിക്കുട്ടനും അനൂപും ഋതുവിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top