Connect with us

ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരും, 100 % ഉറപ്പ്, ഈ തെളിവുകൾ മാത്രം മതി!!

Malayalam

ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരും, 100 % ഉറപ്പ്, ഈ തെളിവുകൾ മാത്രം മതി!!

ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരും, 100 % ഉറപ്പ്, ഈ തെളിവുകൾ മാത്രം മതി!!

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന മത്സരാർഥികളിൽ ഒരാളായ ഡിംപല്‍ ഭാല്‍ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്. പിതാവിന്‌റെ വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയായിരുന്നു ഡിംപല്‍ ഹൗസ് വിട്ട് പോയത്.

ഡിംപിൾ പുറത്ത് പോയത് മുതൽ സോഷ്യൽ മീഡിയയിലടക്കം ഏറ്റവും കൂടുതൽ ഉയർന്ന് വന്ന ചോദ്യമാണ് ഡിംപിൾ ഇനി ബിഗ് ബോസ്സിലേക്ക് തിരിച്ചുവരുമോയെന്നുള്ളത്.

തീർച്ചയായതും തിരിച്ച് വരുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തവരുന്നത്. ഇന്നലത്തെ എപ്പിസോഡിൽ ബിഗ് ബോസ്സ് അത് പറയുന്നുണ്ട്. പെട്ടി പാക്ക് ചെയ്യുമ്പോൾ അത്യവശ്യം വേണ്ട വസ്ത്രങ്ങളും മരുന്നുകളും എടുക്കാനാണ് ബിഗ് ബോസ്സ് പറഞ്ഞത്. അത് കൊണ്ട് തന്നെ സ്വാഭാവികമായും ഡിംപിൾ തിരിച്ചുവരുമെന്നുള്ള സൂചന നൽകുന്നു. ഡിംപിൾ ഷോയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്

ഡിംപിളിന്റെ പപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഡിംപിൾ ബിഗ് ബോസ്സിൽ വിജയിആവുകയെന്നത്. തന്റെ പപ്പയുടെ പെട്ടെന്നുണ്ടായ വിയോഗം ഡിംപിളിനെ തീർച്ചയായും തളർത്തൊയിട്ടുണ്ടാകും. പക്ഷെ ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് ഡിംപിൾ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്. വളരെ ചെറുപ്പം തന്നെ വലിയ രോഗത്തെ അതിജീവിച്ച വന്ന ഡിംപിൾ ഈ പ്രതികൂലമായ അവസ്ഥയെയും തരണം ചെയ്ത് തീര്ച്ചയായും ഉയർത്ത് എഴുന്നേൽക്കുക തന്നെചെയ്യും.

അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപല്‍ മരണവാർത്ത എങ്ങനെ പ്രതികരിക്കുയെന്നോര്‍ത്തുള്ള ആശങ്കയിലാണ് പ്രിയപ്പെട്ടവരെല്ലാം. കൺഫക്ഷൻ റൂമിലേക്ക് വരാൻ പറഞ്ഞ ബി​ഗ് ബോസ് ഡിംപലിനോട് കാര്യം പറയുകയായിരുന്നു. വീട്ടിൽ നിന്നും ഫോൺ സന്ദേശം ഉണ്ടെന്ന് പറഞ്ഞാണ് ബി​ഗ് ബോസ് ഡിംപലിനെ വിളിച്ചത്. ബന്ധുക്കളാണ് ഡിംപലിനോട് സംസാരിച്ചത്.

പപ്പ മരിച്ചുവെന്ന് അറിയിക്കുന്നതും അതിനോട് വലിയ രീതിയിൽ അലറി കൊണ്ടും ഡിംപൽ പ്രതികരിക്കുന്നതുമാണ് എപ്പിസോഡിൽ കാണിച്ചത്. ഡിംപലിന്റെ കരച്ചിൽ കേട്ടാണ് പിന്നീട് എല്ലാവരും കൺഫക്ഷൻ റൂമിനടുത്ത് എത്തിയത്. തുടർന്ന് ഡിംപലിന്റെ വാസ്ത്രങ്ങൾ പാക്ക് ചെയ്ത് അയക്കാനായി ബി​ഗ് ബോസ് നിർദ്ദേശവും നൽകി.


ശേഷം ബി​ഗ് ബോസ് മരണ വിവരം മറ്റ് മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു. ഡിംപൽ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ അത്മശാന്തിക്കായി പ്ര‍ാർത്ഥിക്കാമെന്നും ബി​ഗ് ബോസ് അറിയിച്ചു. വളരെയധികം ഞെട്ടലോടെയാണ് മത്സരാർത്ഥികൾ വാർത്ത കേട്ടത്.

ഏപ്രില്‍ 27 ന് പനിയെ തുടര്‍ന്നാണ് ഡിംപലിന്റെ പിതാവ് സത്യവീര്‍ സിങ് ഭാല്‍ മരിക്കുന്നത്.
ദില്ലിയില്‍ പുതിയ വീടിന്റെ പണികളുമായി ബന്ധപ്പെട്ട് പോയ താരപിതാവിന് പനി ബാധിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. പപ്പയുടെ വേര്‍പാടിനെ കുറിച്ച് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍ ആരാധകരെ അറിയിച്ചിരുന്നു.

കേവലം പതിനഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഇത്തരമൊരു ദുരന്തം നടക്കുന്നത്. ഈ സീസണില്‍ ബിഗ് ബോസ് വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥികൂടിയായിരുന്നു ഡിംപല്‍ ഭാല്‍

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending