Connect with us

അങ്ങനെ ആ പ്രഖ്യാപനം എത്തി; മുരളീഗോപിയുടെ മമ്മൂട്ടി നായകനാകുന്ന ചിത്രം ; സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ’!

Malayalam

അങ്ങനെ ആ പ്രഖ്യാപനം എത്തി; മുരളീഗോപിയുടെ മമ്മൂട്ടി നായകനാകുന്ന ചിത്രം ; സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ’!

അങ്ങനെ ആ പ്രഖ്യാപനം എത്തി; മുരളീഗോപിയുടെ മമ്മൂട്ടി നായകനാകുന്ന ചിത്രം ; സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ’!

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം എത്തി . ഫ്രൈഡേ ഫിലിമ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍.

നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്‌ക്രിപ്പിറ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്. എന്നായിരുന്നു മുരളി ഗോപിയുടെ കുറിപ്പ്.

വിജയ് ബാബുവായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍. ബി ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ ഷിബു പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളും മുരളിയുടേതായി ഒരുങ്ങുന്നുണ്ട്.

മമ്മൂട്ടി നായകനായെത്തിയ വണ്ണാണ് മുരളി ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

മുരളി ഗോപിയുടെ ശക്തമായ കഥാപാത്രം തന്നെയാണ് മാറമ്പള്ളി ജയാനന്ദൻ എന്നാണ് പൊതുവെയുള്ള അഭിപ്രായം. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

about murali gopi

Continue Reading
You may also like...

More in Malayalam

Trending