Connect with us

യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല

Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല

യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല

രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന ഹിറ്റ് കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്‌ഠനും, മകന്‍ കാര്‍ത്തികേയനും. എന്നാല്‍ ‘ദേവാസുരം’ എന്ന സിനിമയില്‍ നീലകണ്‌ഠനോളം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ‘പെരിങ്ങോടന്‍’.

ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ ചെയ്തപ്പോള്‍ പെരിങ്ങോടന്റെ മകനെയാണ് രഞ്ജിത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രമായ പെരിങ്ങോടനെക്കുറിച്ച്‌ ഒരു മാധ്യമത്തിലെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പംക്തിയില്‍ രഞ്ജിത്ത് മനസ്സ് തുറക്കുകയാണ്.

രഞ്ജിത്തിന്‍റെ വാക്കുകള്‍

‘രാവണപ്രഭുവില്‍ പെരിങ്ങോടന്റെ മകന്റെ കഥാപാത്രം വരുന്നുണ്ട്. രണ്ടു തലമുറകളുടെ വ്യത്യാസം അതിലൂടെ പ്രകടമാകുന്നു. നീലകണ്‌ഠന്‍റെ മകനാണെങ്കിലും കാര്‍ത്തികേയന്‍ വ്യത്യസ്തനാണ്. അയാള്‍ ബിസിനസുകാരനാണ്. മദ്യപിക്കാതെ എന്നാലൊരു ഡിസ്റ്റലറിയില്‍ ജോലി ചെയ്യുന്ന ആളാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാണ് പെരിങ്ങോടന്‍റെ മകനെ അങ്ങനെ സൃഷ്ടിച്ചത്. കുറച്ചു വര്‍ഷം മുന്‍പ് ഞാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരിസരത്തുകൂടി സഞ്ചരിച്ചിരുന്നു. ക്യാംപസിന്റെ പഴയ അന്തരീക്ഷമൊക്കെ ഏറെ മാറിപ്പോയതായി തോന്നി. എങ്കിലും ഓര്‍മ്മയില്‍ ഗൃഹാതുരതയോടെ നിറഞ്ഞു. ഞരളത്ത് ആശാന്റെ സോപാന സംഗീതവും, തൃത്താലയുടെ ചെണ്ടയുടെ മുഴക്കങ്ങളും മുഴങ്ങിയ പഴയ സന്ധ്യകള്‍. പഴയൊരു കാലത്തിന്റെത് മാത്രമായിരുന്ന ദേശാടകരായ അനാര്‍ക്കിളികളുടെ വംശം ഇന്ന് ഇല്ലാതായിരിക്കുന്നു. കവി അയ്യപ്പന്‍റെ വേര്‍പാടിലൂടെ അത്തരം കലാകാരന്മാരുടെ ഒരു പരമ്ബര അവസാനിച്ചത് പോലെ എനിക്ക് തോന്നാറുണ്ട്’.

More in Malayalam

Trending

Recent

To Top