Connect with us

ഇത്തവണ ആര് എവിക്റ്റാകും ? വോട്ടിങ് റിസൾട്ട് പുറത്ത്!

Malayalam

ഇത്തവണ ആര് എവിക്റ്റാകും ? വോട്ടിങ് റിസൾട്ട് പുറത്ത്!

ഇത്തവണ ആര് എവിക്റ്റാകും ? വോട്ടിങ് റിസൾട്ട് പുറത്ത്!

ബിഗ് ബോസ് സീസൺ ത്രീ മത്സരാത്ഥികളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെയധികം ബുദ്ധിയോടെ കളിക്കുന്ന മത്സരാർത്ഥികൾ എത്തിയെന്നതാണ് ഈ സീസണിലെ പ്രത്യേകത. അതുപോലെതന്നെ ഓരോ മത്സരാർത്ഥികളും സ്വഭാവം കൊണ്ടും തൊഴിലിൽ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും വളരെയധികം വ്യത്യസ്തമാണ്.

ഇന്ത്യയിലുടനീളം ജന സ്വീകാര്യത നേടിയ ബിഗ് ബോസ് ഷോയുടെ പ്രത്യേകത തന്നെ ഇതാണ്. എത്രത്തോളം വൈവിധ്യങ്ങൾ ഷോയിൽ സൃഷ്ടിക്കണമോ അത്രത്തോളം വ്യത്യസ്തതകൾ കൊണ്ടുവരണം . അതിൽ ഈ സീസൺ വിജയിച്ചിരിക്കുകയാണ്. ഷോയുടെ തുടക്കത്തിൽ തന്നെ അവതാരകനായ ലാലേട്ടൻ പറഞ്ഞിരുന്നു , ഇത്തവണത്തെ മത്സരാർത്ഥികളെല്ലാം ബുദ്ധി കൊണ്ട് മത്സരിക്കുന്നവരാണെന്ന്.

ഫെബ്രുവരി പതിനാലിനാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ ആരംഭിച്ചത്. തുടക്കത്തിൽ പതിനാല് പേരുണ്ടായിരുന്നു. പിന്നീട് രണ്ട് വൈൽഡ് കാർഡ് എൻട്രിയിലൂടെ അഞ്ചു പേർ കടന്നുവരികയും ഒപ്പം നാല് എലിമിനേഷനിലൂടെ നാല് പേർ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത് ബിഗ് ബോസ് വീടിനുള്ളിലെ എലിമിനേഷനാണ്.

തിങ്കളാഴ്ചയാണ് എലിമിനേഷന് വേണ്ടിയുള്ള നോമിനേഷൻസ് നടക്കാറുള്ളത്. ഇപ്പോൾ ബിഗ് ബോസിനുള്ളിലെ ആറാം ആഴ്ചയിലെ നോമിയനേഷനിൽ ആറ് പേരാണ് എത്തിയിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ വോട്ടുകളുമായി അതായത് , ആറ് വോട്ടുകളുമായി സജ്നയും ഫിറോസും അഞ്ചു വോട്ടുകളുമായി ഡിമ്പലും മൂന്നു വോട്ടുകളുമായി മജ്‌സിയ ഭാനുവും സൂര്യയും രണ്ട് വോട്ടുകളുമായി അനൂപും സായിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഈ പേരുകൾ കാണുമ്പോൾ തന്നെ അറിയാം ഇത്തവണ മുൻകൂട്ടി പറയാൻ പറ്റുന്ന എലിമിനേഷൻ ആയിരിക്കില്ല നടക്കുന്നതെന്ന്. എങ്കിലും ഇപ്പോൾ അനൗദ്യോഗികമായി പുറത്തുവരുന്ന വോട്ടുകളുടെ കണക്കനുസരിച്ച് പുറത്തുപോകാൻ സാധ്യത സായി അനൂപ് സൂര്യ ഇവരിൽ ആരെങ്കിലും ആകാം. നിങ്ങൾക്കും ഈ അഭിപ്രായമായിരിക്കാം. എങ്കിലും ഇവരിൽ ആരെന്ന ചോദ്യമാണ് പ്രസക്തം.

കൃത്യമായ കണക്കുകൾ പുറത്തുവിടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചില സൈറ്റുകൾ പബ്ലിഷ് ചെയ്തിരിക്കുന്ന കണക്കുകൾ പ്രകാരം ഡിമ്പലിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചിരിക്കുന്നത്. 22 ലക്ഷത്തോളം വോട്ട് നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാമതായി സജ്നയും ഫിറോസുമുണ്ട്. അവർക്ക് കിട്ടിയിരിക്കുന്നത് പത്തു ലക്ഷത്തോളം വോട്ടാണ്.

മൂന്നാമതായി ഒൻപത് ലക്ഷത്തോളം വോട്ടുകളുമായി ,മജ്‌സിയായാണ്. നാലാമതായി എട്ടു ലക്ഷത്തോളം വോട്ടുകളുമായി സൂര്യയും അഞ്ചമാതായി അഞ്ചു ലക്ഷത്തോളം വോട്ടുകളുമായി അനൂപും അവസാനമായി രണ്ടു ലക്ഷത്തോളം വോട്ടുകളുമായി സായിയും ഉണ്ട്.

ഇതിൽ ആദ്യം നിൽക്കുന്ന ഡിമ്പലും രണ്ടാം സ്ഥാനത്തുള്ള സജ്‌ന ആൻഡ് ഫിറോസും തമ്മിലും പത്തു ലക്ഷത്തോളം വോട്ടിന്റെ അന്തരം കാണാം. ഏതായാലും ഈ ആഴ്ചയിലെ പെര്ഫോർമൻസ് ഈ വോട്ടുകളെ തകിടം മറിക്കുമോ എന്ന് കണ്ടറിയാം.അതുപോലെതന്നെ, സായി അനൂപ് സൂര്യ ഇവരിൽ ഈ ആഴ്ച മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാം.

About bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top