Connect with us

ബിഗ് ബോസ് ഹൗസിൽ അടുത്ത പ്രൊപ്പോസൽ ; ഇതിലും നല്ല പ്രൊപ്പോസൽ സ്വപ്നങ്ങളിൽ മാത്രം!

Malayalam

ബിഗ് ബോസ് ഹൗസിൽ അടുത്ത പ്രൊപ്പോസൽ ; ഇതിലും നല്ല പ്രൊപ്പോസൽ സ്വപ്നങ്ങളിൽ മാത്രം!

ബിഗ് ബോസ് ഹൗസിൽ അടുത്ത പ്രൊപ്പോസൽ ; ഇതിലും നല്ല പ്രൊപ്പോസൽ സ്വപ്നങ്ങളിൽ മാത്രം!

ബിഗ് ബോസ് സീസൺ ത്രീയിൽ പ്രണയം വലിയ ഒരു വിഷയമാണ്. ബിഗ് ബോസ് മനപൂർവം തരത്തിനനുസരിച്ചവരെ തിരഞ്ഞുപിടിച്ച് ഒരു വീട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യ ബിഗ് ബോസ് സീസണിൽ കണ്ട പേർളി ശ്രീനിഷ് പ്രണയം ഹിറ്റായത് കൊണ്ട് പ്രേക്ഷകരും പ്രതീക്ഷയോടെ ബിഗ് ബോസിനുള്ളിലെ പ്രണയനിമിഷങ്ങൾക്ക് കാത്തിരിക്കുകയാണ്.

എന്നാൽ, ഇതുവരെയും സ്ട്രാറ്റജി അല്ലാത്ത ഒരു പ്രണയവും പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം ഇപ്പോഴും ചോദ്യചിഹ്നമാണ്. അതിനിടയിൽ പ്രണയിക്കാൻ സമയമില്ലന്നും ഇവിടെ വന്നത് മത്സരിക്കാനാണെന്നും തുറന്നു പറഞ്ഞ് മണിക്കുട്ടൻ സൂര്യയെ ഒഴിവാക്കുന്നതും കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ്.

ഈ പ്രണയ ചർച്ചകൾക്കിടയിൽ ഇന്നിപ്പോൾ മറ്റൊരു പ്രണയജോഡികളെ കുറിച്ചും ചർച്ചയായിരിക്കുകയാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ കണ്ടാണ് പ്രേക്ഷകർ ഇപ്പോൾ നിർത്താതെ ചിരിക്കുന്നത്. ഇതിലും നല്ല പ്രണയാഭ്യർത്ഥന സ്വപ്നങ്ങളിൽ മാത്രം എന്നാണ് ട്രോളായി പ്രേക്ഷകർ വീഡിയോയ്ക്ക് കുറിച്ചിരിക്കുന്നത്. സൂര്യയും സായിയും തമ്മിലാണ് പുതിയ പ്രണയരംഗങ്ങൾ നടക്കുന്നത്. കഥാപാത്രങ്ങൾ സൂര്യയും സായിയും ആയതിനാൽ തന്നെ പ്രേക്ഷകർ വളരെ രസകരമായിട്ടുള്ള കമ്മെന്റുകളാണ് കുറിച്ചിരിക്കുന്നത്.

‘ഞാനും നീയും മാത്രം, നമ്മുടെ നാൽപ്പതേക്കർ സൂര്യകാന്തി പാടത്തിന് നടുവിലൂടെ കൈകോർത്തു പിടിച്ച് ഇങ്ങനെ പോകുകയാണ്.. അപ്പോൾ ഭയങ്കര തണുപ്പുള്ള കാറ്റ് വരുന്നുണ്ട്. തണുപ്പുവന്നാൽ പിന്നെ കൈകോർത്തുപിടിച്ചാലേ ചൂട് പിടിക്കാൻ ഒക്കു .. എന്നൊക്കെ റൊമാന്റിക് ആയി പറഞ്ഞ് സായി സൂര്യയുടെ കൈ പിടിക്കാനുള്ള ശ്രമം നടത്തുന്നു. ഈ സമയം കണ്ണുകൾ അടച്ചിരുന്ന് സായിയെ കേൾക്കുന്ന സൂര്യയെ കാണാം.

ചൂട് കിട്ടാനായിട്ട് ഒറ്റ മാർഗമേ ഉള്ളു. എന്നുപറഞ്ഞിട്ട് നിന്റെ കൈ എന്റെ കൈയുമായി കോർത്ത് പിടിച്ച് ചൂട് പിടിപ്പിക്കാം എന്ന് പറയുമ്പോൾ സൂര്യ കൈ പിന്നോട്ട് വലിച്ചിട്ട് എന്റെ കൈയിൽ കയറിപ്പിടിച്ചാൽ എനിക്ക് ചൂടെടുക്കില്ലേ? എന്ന് കുറുമ്പ് കലർന്ന ദേഷ്യത്തോടെ സൂര്യ പറയുന്നുണ്ട്. അപ്പോൾ സായിയുടെ റൊമാൻസ് അഭിനയമൊക്കെ പൊളിഞ്ഞ് സായി സായിയായി മാറുകയാണ്.. പിന്നെ സായിയുടെ സ്ഥിരം ദേഷ്യപ്പെടൽ കാണാം.. എന്നിട്ട് ദേഷ്യത്തോടെ തന്നെ,പിന്നെന്തിനാ നീ ഇവിടെ നിന്നാൽ പോരെ, എന്റെ കൂടെ പഞ്ചാബിലോട്ട് വരുന്നയെന്തിനാ ? എന്ന് ചോദിക്കുന്നുണ്ട്.

എന്നാൽ അത് കേട്ടിട്ട് കണ്ണടച്ചു തന്നെ സൂര്യ കൈകൾ സായിക്ക് കൊടുക്കുന്നുണ്ട്. പിന്നെയും സായി റൊമാന്റിക് ആകാൻ ശ്രമിക്കുന്നുണ്ട്. ബാലാമണിയുടെ കണ്ണിൽ കരട് പോകുന്നെന്നും അത് ഊതിത്തരാൻ വരുമേ… എന്നൊക്കെ പറഞ്ഞ് ഊതികൊടുക്കാനും ചെല്ലുന്നുണ്ട്. അപ്പോൾ പഴയ ചാമ്പക്കയുടെ ഓർമ ബാലാമണിക്ക് വരുമെന്നൊക്കെ സായി തന്നെ പറയുന്നുണ്ട്. എന്നിട്ട് കണ്ണ് തുറന്ന് ചാമ്പയ്‌ക്ക തിരിച്ചു തരാൻ പറയുമ്പോൾ കരണക്കുറ്റിക്കൊരു അടി തരട്ടെ എന്നാണ് സൂര്യ പറയുന്നത്.

ഇരുവരും കഥാപാത്രണങ്ങളായിട്ടാണ് പ്രണയ നിമിഷങ്ങൾ അവതരിപ്പിച്ചത്. രസകരമായി ചെയ്യാൻ ശ്രമിച്ചതാണെങ്കിലും വളരെ കോമടി ആയെന്നാണ് പ്രേക്ഷകർ പറയുന്നത്. വീഡിയോയ്ക്ക് താഴെ സായിയുടെ ദേഷ്യം കണ്ടോ? ഇതാണല്ലേ ഓസ്കാർ അഭിനയം ? മണിക്കുട്ടൻ ഏതായാലും രക്ഷപെട്ടു .. എന്നിങ്ങനെ നിരവധി കമന്റുകൾ നിറയുകയാണ്.. ഇന്ന് ഈ രംഗം കാണാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top